'ശങ്കർ' വീണ്ടും തെങ്ങിൽ തന്നെ... യെദ്യൂരപ്പയുടെ വീട്ടിലെത്തി പിന്തുണ അറിയിച്ച എംഎൽഎ കോൺഗ്രസിൽ...
ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് ബിജെപിയെ ഞെട്ടിച്ച് ശങ്കർ മറുകണ്ടം ചാടിയത്.
Recommended Video

ബെംഗളൂരു: വിലപേശലും കുതിരക്കച്ചവടവും പൊടിപൊടിക്കുന്ന കർണാടകയിൽ ചെറുപാർട്ടികളുടെ എംഎൽഎമാർക്ക് ചാകരക്കാലം. കഴിഞ്ഞദിവസം ബിജെപിക്ക് പിന്തുണ അറിയിച്ച കർണാടക പ്രജ ജനതപക്ഷ പാർട്ടിയുടെ എംഎൽഎ ആർ ശങ്കർ വ്യാഴാഴ്ച രാവിലെ കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിലെത്തി.
ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് ബിജെപിയെ ഞെട്ടിച്ച് ശങ്കർ മറുകണ്ടം ചാടിയത്. നേരത്തെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നയുടൻ കെപിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച ശങ്കർ യെദ്യൂരപ്പയുടെ വീട്ടിലെത്തിയാണ് പിന്തുണ അറിയിച്ചിരുന്നത്.

ഭൂരിപക്ഷം തെളിയിക്കേണ്ടത് നിർണ്ണായകമായതിനാൽ ആർ ശങ്കറിന്റെ ചാട്ടം ബിജെപിക്ക് വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. അതേസമയം, ആർ ശങ്കർ കൂടി ക്യാമ്പിലെത്തിയതോടെ കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിൽ 118 എംഎൽഎമാരായി. എന്നാൽ രണ്ട് ദിവസത്തിനിടെ അങ്ങോട്ടും ഇങ്ങോട്ടും കളംമാറിയ ശങ്കർ ഇനി തിരിച്ച് ബിജെപി ക്യാമ്പിലേക്ക് പോകുമോയെന്നും കോൺഗ്രസിന് ആശങ്കയുണ്ട്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത് മുതൽ രാഷ്ട്രീയ അനിശ്ചിതത്വം നിലനിന്നിരുന്ന കർണാടകയിൽ കഴിഞ്ഞദിവസം രാത്രിയിലാണ് ഗവർണർ തീരുമാനമെടുത്തത്. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് സർക്കാർ രൂപീകരിക്കാനും, 15 ദിവസത്തിനുള്ളിൽ ഭൂരിപക്ഷം തെളിയിക്കാനുമാണ് ഗവർണർ വാജുഭായ് വാല അവസരം നൽകിയത്. ഇതോടെ കോൺഗ്രസ് സുപ്രീംകോടതിയെ സമീപിക്കുകയും, അർദ്ധരാത്രി തന്നെ സുപ്രീംകോടതി കേസ് പരിഗണിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications