കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ വീണ്ടും അഴിമതി ആരോപണം, ഹോക്കി ഇന്ത്യയിലും ക്രമക്കേട്

  • By Athul
Google Oneindia Malayalam News

ദില്ലി: കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ വീണ്ടും അഴിമതി ആരോപണം. ഹോക്കി ഇന്ത്യ ഉപദേശക സമിതി അംഗമായിരിക്കെ ജെയ്റ്റ്‌ലി സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് ആരോപണം. ജെയ്റ്റ്‌ലിയുടെ ഇടപാടുകള്‍ ചൂണ്ടിക്കാട്ടി മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനും ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റുമായ കെപിഎസ് ഗില്‍ ആണ്‍ അരുണ്‍ ജെയ്റ്റ്‌ലിക്കെതിരായി രംഗത്ത് വന്നത്.

ARUN JAITLEYE

ഇത് സംബന്ധിച്ച് ഗില്‍, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പരാതി നല്‍കിയിട്ടുണ്ട്. ജെയ്റ്റ്‌ലിയുടെ മകള്‍ സൊനാലിയെ ഹോക്കി ഇന്ത്യയിലെ അഭിഭാഷകനായി നിയമിക്കുന്നതില്‍ ചട്ട വിരുദ്ധമായി ഇടപെട്ടു എന്നാണ് പരാതിയില്‍ പറയുന്നത്. അതുകൂടാതെ വന്‍ തുകയാണ് ജെയ്റ്റ്‌ലിയുടെ മകള്‍ക്ക് ഫീസായി നല്‍കേണ്ടി വന്നതെന്നും ഗില്‍ ചൂണ്ടിക്കാട്ടുന്നു.

ഡല്‍ഹി ഡിസ്ട്രിക് ക്രിക്കറ്റ് അസോസിയേഷനില്‍ ജെയ്റ്റ്‌ലി അഴിമതി നടത്തി എന്ന ആരോപണത്തിന് പിന്നാലെ വന്നിരിക്കുന്ന ഹോക്കി ഇന്ത്യയിലെ ആരോപണവും കേന്ദ്ര സര്‍ക്കാരിനെ കുറച്ചൊന്നുമല്ല കുഴക്കുന്നത്.

English summary
Former top cop KPS Gill has sent a complaint to Delhi Chief Minister Arvind Kejriwal against Finance Minister Arun Jaitley.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X