Get Updates
Get notified of breaking news, exclusive insights, and must-see stories!

കൃഷ്ണ പൂനിയയുടെ അടിയുടെ ചൂടറിഞ്ഞ് പൂവാലന്മാര്‍!പെണ്‍കുട്ടികളെ ഉപദ്രവിച്ചവരെ കൈകാര്യം ചെയ്തു...

പുതുവര്‍ഷ ദിനത്തില്‍ രാജസ്ഥാനിലെ ചുരു ജില്ലയിലായിരുന്നു സംഭവം.

ജയ്പൂര്‍: ബൈക്കില്‍ വന്ന് പെണ്‍കുട്ടികളെ ഉപദ്രവിച്ച പൂവാലന്മാരെ കൈകാര്യം ചെയ്ത് ഇന്ത്യന്‍ ഡിസ്‌കസ് ത്രോ താരം കൃഷ്ണ പൂനിയ. പുതുവര്‍ഷ ദിനത്തില്‍ രാജസ്ഥാനിലെ ചുരു ജില്ലയിലായിരുന്നു സംഭവം. റെയില്‍വേ ക്രോസിംഗില്‍ കാത്തുകിടക്കുമ്പോഴാണ് ബൈക്കിലെത്തിയ മൂവര്‍ സംഘം പെണ്‍കുട്ടികളെ ഉപദ്രവിക്കുന്നത് കൃഷ്ണ പൂനിയയുടെ ശ്രദ്ധയില്‍പ്പെട്ടത്.

ഇത്കണ്ട് കാറില്‍ നിന്നിറങ്ങിയ കൃഷ്ണ പൂനിയ പെണ്‍കുട്ടികളോട് കാര്യം തിരക്കുകയും, പിന്നീട് പൂവാലന്മാര്‍ക്കെതിരെ തിരിയുകയുമായിരുന്നു. എന്നാല്‍ കൃഷ്ണ പൂനിയ പൂവാലന്മാരെ ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെ ഇവര്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് രക്ഷപ്പെടാന്‍ ശ്രമിച്ചു. പൂവാലന്മാരുടെ ബൈക്കിന് പിന്നാലെ ഒാടിയാണ് പൂനിയ ഇവരെ വലിച്ചു താഴെയിട്ടത്. തുടര്‍ന്ന് റോഡില്‍ വെച്ച് മൂന്നു പേരെയും നല്ലപോലെ കൈകാര്യം ചെയ്ത ശേഷം പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ചുരു ജില്ലയില്‍...

ചുരു ജില്ലയില്‍...

ഹരിയാന അതിര്‍ത്തിയിലുള്ള ചുരു ജില്ലയിലെ രാജ്ഘട്ട് ഗ്രാമത്തിലാണ് ബോളിവുഡ് സിനിമകളിലെ ആക്ഷന്‍ രംഗങ്ങളെ ഓര്‍മ്മിപ്പിക്കുന്ന സംഭവം നടന്നത്.

ഭയന്നിരിക്കുന്ന പെണ്‍കുട്ടികളെ കണ്ടു...

ഭയന്നിരിക്കുന്ന പെണ്‍കുട്ടികളെ കണ്ടു...

ഭര്‍ത്താവിനോടൊപ്പം കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് രണ്ട് പെണ്‍കുട്ടികള്‍ റോഡരികില്‍ ഭയന്നിരിക്കുന്നതും, മൂവര്‍ സംഘം ഇവരെ ഉപദ്രവിക്കുന്നതും കൃഷ്ണ പൂനിയയുടെ ശ്രദ്ധയില്‍പ്പെട്ടത്.

പൂവാലന്മാരെ ചോദ്യം ചെയ്തു...

പൂവാലന്മാരെ ചോദ്യം ചെയ്തു...

പെണ്‍കുട്ടികളെ ഉപദ്രവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട കൃഷ്ണ പൂനിയ ഉടന്‍ കാറില്‍ നിന്നിറങ്ങി പൂവാലന്മാരെ ചോദ്യം ചെയ്തു. എന്നാല്‍ ഇവര്‍ ബൈക്ക് സ്റ്റാര്‍ട്ടാക്കി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കൃഷ്ണ പൂനിയയും പിന്നാലെ ഓടുകയായിരുന്നു.

നടുറോഡില്‍ വെച്ച് കൈകാര്യം ചെയ്തു...

നടുറോഡില്‍ വെച്ച് കൈകാര്യം ചെയ്തു...

ബൈക്കില്‍ നിന്നും പൂവാലന്മാരെ വലിച്ചു താഴെയിട്ട കൃഷ്ണ പൂനിയ ഇവരെ അസ്സലായി പെരുമാറുകയും ചെയ്തു. നടുറോഡില്‍ വന്‍ജനക്കൂട്ടം കാഴ്ചക്കാരായി നോക്കി നില്‍ക്കേയായിരുന്നു ഇതെല്ലാം.

പോലീസ് വരാന്‍ താമസിച്ചെന്ന് കൃഷ്ണ പൂനിയ...

പോലീസ് വരാന്‍ താമസിച്ചെന്ന് കൃഷ്ണ പൂനിയ...

വിളിപ്പാടകലെയുള്ള പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചിട്ടും വൈകിയാണ് പോലീസ് സംഭവസ്ഥലത്തെത്തിയതെന്ന് കൃഷ്ണ പൂനിയ പറഞ്ഞു.

പിന്നീടൊന്നും ചിന്തിച്ചില്ല...

പിന്നീടൊന്നും ചിന്തിച്ചില്ല...

റോഡരികില്‍ ഭയന്നിരിക്കുന്ന ആ സഹോദരിമാരെ കണ്ടപ്പോള്‍ തന്റെ പെണ്‍മക്കളുടെ മുഖമാണ് മനസില്‍ വന്നതെന്നും, പിന്നീടൊന്നും ചിന്തിക്കാതെ കാറില്‍ നിന്നിറങ്ങുകയായിരുന്നെന്നും കൃഷ്ണ പൂനിയ പറഞ്ഞു.

കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാവ്...

കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാവ്...

ഇന്ത്യന്‍ ഡിസ്‌കസ് ത്രോ താരമായ കൃഷ്ണ പൂനിയ 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണം നേടിയിട്ടുണ്ട്. ബീജിംങ് ഒളിംപിക്‌സിലും, ലണ്ടന്‍ ഒളിംപിക്‌സിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+