കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിയെ വീഴ്ത്താന്‍ കോണ്‍ഗ്രസിനും ഒളിമ്പിക് കരുത്ത്: രാഷ്ട്രീയത്തിലും സ്വര്‍ണ്ണം കൊയ്യാന്‍ പൂനിയ

Google Oneindia Malayalam News

ജയ്പൂര്‍: രണ്ട് ഒളിമ്പ്യന്‍മാരുടെ പോരാട്ടമാണ് ജയ്പൂര്‍ റൂറല്‍ മണ്ഡലത്തെ ഇത്തവ ശ്രദ്ധാകേന്ദ്രമാക്കുന്നത്. 2004 ഏതന്‍സ് ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ ജേതാവും കേന്ദ്ര കായിക മന്ത്രിയുമായ രാജ്യവര്‍ധന്‍ സിങ് റാത്തോഡ് മണ്ഡലത്തിലെ ബിജെപിക്ക് വേണ്ടി മത്സരിത്തിന് ഇറങ്ങുമ്പോള്‍ കോണ്‍ഗ്രസ് രംഗത്ത് ഇറക്കിയിരിക്കുന്നത് 2012 ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ പങ്കെടുത്ത കൃഷ്ണ പൂനിയയാണ്.

<strong>2021 ല്‍ കേരളം പിടിക്കാന്‍ വന്‍ പദ്ധതികളുമായി ബിജെപി: കെ സുരേന്ദ്രന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക്</strong>2021 ല്‍ കേരളം പിടിക്കാന്‍ വന്‍ പദ്ധതികളുമായി ബിജെപി: കെ സുരേന്ദ്രന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക്

ബിജെപിയില്‍ റാത്തോഡിന്‍റെ സീറ്റ് നേരത്തെ തന്നെ ഉറപ്പായിരുന്നെങ്കിലും കൃഷ്ണ പൂനിയയുടെ സീറ്റ് തികച്ചും അപ്രതീക്ഷിതമായിരുന്നു. 2018 ല്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കൃഷ്ണ പൂനിയക്ക് റാത്തോഡിനെ തളയ്ക്കാനാവുമെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്ക് കൂട്ടല്‍. വിശദ വിവരങ്ങള്‍ ഇങ്ങനെ..

ഡിസ്കസ് ത്രോയില്‍

ഡിസ്കസ് ത്രോയില്‍

ഡിസ്കസ് ത്രോയില്‍ രാജ്യത്തിന് പലതവണ സ്വര്‍ണ്ണത്തിളക്കം നല്‍കിയ കൃഷ്ണ പൂനിയ ജയ്പൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് തിളക്കാമാര്‍ന്ന വിജയം കൊണ്ടുവരുമെന്ന് പാര്‍ട്ടി നേതൃത്വം കണക്ക് കൂട്ടുന്നു. രാജ്യവര്‍ദ്ധൻ സിംഗ് റാത്തോഡിനെ തളക്കാന്‍ കൃഷ്ണ പൂനിയക്ക് കഴിയുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

പാര്‍ട്ടി അര്‍പ്പിച്ച വിശ്വാസം

പാര്‍ട്ടി അര്‍പ്പിച്ച വിശ്വാസം

തന്നില്‍ പാര്‍ട്ടി അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാന്‍ തനിക്ക് കഴിയുമെന്ന് ഉറപ്പാണെന്നും മണ്ഡലത്തിലെ ജനങ്ങള്‍ തനിക്കൊപ്പം നില്‍ക്കുമെന്നും കൃഷ്ണ പൂനിയ അഭിപ്രായപ്പെടുന്നു. താന്‍ കര്‍ഷകന്റെ മകളാണെന്നും അതിനാല്‍ ഗ്രാമീണരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ സാധിക്കുമെന്നും അവര്‍ പറയുന്നു.

വോട്ടുറപ്പിക്കാനുള്ള ശ്രമം

വോട്ടുറപ്പിക്കാനുള്ള ശ്രമം

പൊരിവെയിലിലൂടെയാണ് രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചരണം കടന്നു പോകുന്നതെങ്കിലും അതൊന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തളര്‍ത്തുന്നില്ല. പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥി.

രൂക്ഷമായ വിമര്‍ശനം

രൂക്ഷമായ വിമര്‍ശനം

ബിജെപി സ്ഥാനാര്‍ത്ഥി രാജ്യവര്‍ധന്‍ സിങ് റാത്തോഡിനും കേന്ദ്ര സര്‍ക്കാറിനുമെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് പ്രചരണത്തിലുടനീളം കൃഷ്ണ പൂനിയ നടത്തുന്നത്. കായിക പോരാട്ടം പോലെ തന്നെയാണ് ഈ തെരഞ്ഞെടുപ്പിനെ കാണുന്നതെന്ന് പൂനിയ വ്യക്തമാക്കുന്നു.

ജനങ്ങളോട് പറയണം

ജനങ്ങളോട് പറയണം

അഞ്ച് വര്‍ഷം മന്ത്രിയായി ഇരുന്ന് രാജ്യവര്‍ദ്ധൻ എന്ത് ചെയ്തെന്ന് ജനങ്ങളോട് പറയണം, മോദിയുടെ പേരിലല്ല, രാജ്യവര്‍ദ്ധൻ വോട്ട് തേടേണ്ടത്. ജനങ്ങളാകും ബിജെപിയെ പുറത്തേക്ക് വലിയച്ചെറിയുക. അത് ജനങ്ങൾ ചെയ്യുമെന്നും മുന്‍ കായിക താരം വ്യക്തമാക്കുന്നു.

പുറത്തേക്ക് എറിയും

പുറത്തേക്ക് എറിയും

കായിക രംഗത്ത് നിന്ന് വലിയ പിന്തുണ കിട്ടുന്നുണ്ടെന്നും ഡിസ്കസ് ത്രോ പോലെയാകും ജയ്പ്പൂര്‍ റൂറൽ മണ്ഡലത്തിൽ നിന്ന് രാജ്യവര്‍ദ്ധൻ സിംഗിനെ വോട്ടര്‍മാര്‍ പുറത്തേക്ക് എറിയുകയെന്നും പൂനിയ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

കോണ്‍ഗ്രസിന്‍റെ തന്ത്രം

കോണ്‍ഗ്രസിന്‍റെ തന്ത്രം

ജാട്ട് സമുദായത്തിന് സ്വാധീനമുള്ള ജയ്പൂര്‍ റൂറല്‍ മണ്ഡലത്തിൽ ജാട്ട് സമുദായക്കാരിയായ കൃഷ്ണപൂനിയയെ സ്ഥാനാര്‍ത്ഥിയാക്കിയതിലൂടെ രജപുത്രനായ രാജ്യവര്‍ദ്ധനെ വീഴ്ത്തുകയെന്നതാണ് കോണ്‍ഗ്രസിന്‍റെ തന്ത്രം

2013 ല്‍ കോണ്‍ഗ്രസില്‍

2013 ല്‍ കോണ്‍ഗ്രസില്‍

2013 ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന കൃഷ്ണ പൂനിയ 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ രാജസ്ഥാന്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സാധൂല്‍പൂര്‍ മണ്ഡലത്തില്‍ നിന്നാണ് കൃഷ്ണപൂനിയ വിജയം കരസ്ഥമാക്കിയത്. സിറ്റിങ് എംഎല്‍എയായ ബിഎസ്പിയിലെ മനോജ് ന്യാന്‍ഗലിയെയായണ് കൃഷ്ണപൂനിയ 18,084 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത്.

വിജയം

വിജയം

2013 ല്‍ ഇതേ മണ്ഡലത്തില്‍ കൃഷ്ണപൂനിയ കോണ്‍ഗ്രസ്സിന് വേണ്ടി മത്സരരംഗത്ത് ഉണ്ടായിരുന്നെങ്കിലും മൂന്നാസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. എന്നാല്‍ മണ്ഡലത്തില്‍ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമായ കൃഷ്ണപൂനിയ ഇത്തവണ വിജയം പിടിച്ചെടുക്കുകയായിരുന്നു.

ഹരിയാനക്കാരി

ഹരിയാനക്കാരി

ഹരിയാനക്കാരിയാണ് കൃഷ്ണപൂനിയയെങ്കിലും അവരുടെ ഭര്‍ത്താവിന്റെ നാടാണ് സാധുല്‍പൂര്‍. കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഡിസ്‌കസ് ത്രോ സ്വര്‍ണമെഡല്‍ ജേതാവാണ് കൃഷ്ണപൂനിയ. 2012 ലെ ലണ്ടന്‍ ഒളിമ്പിക്‌സിലെ 63.62 ദൂരത്തേക്ക് ഡിസ്‌ക് എറിഞ്ഞ് ആറാംസ്ഥാനത്ത് എത്താനും കൃഷ്ണപൂനിയക്ക് സാധിച്ചിരുന്നു.

English summary
krishna poonia express her hope for the victory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X