കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തിന്റെ പുതിയ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ; കാലാവധി മൂന്ന് വർഷം!!

Google Oneindia Malayalam News

ദില്ലി: മൂന്ന് വർഷത്തേക്ക് രാജ്യത്ത് പുതിയ സാമ്പത്തിക ഉപദേഷ്ടാവ്. കൃഷ്ണ മൂർത്തി സുബ്രഹ്മണ്യത്തെ രാജ്യത്തെ പുതിയ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചു. ഹൈദരാബാദിലെ ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിലെ പ്രൊഫസറാണ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യന്‍.

<strong>ജയ്പൂര്‍ രാജകുമാരി ബിജെപിക്കായി മത്സരിക്കുന്നു.... അമിത് ഷായുടെ നീക്കങ്ങള്‍ ഇങ്ങനെ!!</strong>ജയ്പൂര്‍ രാജകുമാരി ബിജെപിക്കായി മത്സരിക്കുന്നു.... അമിത് ഷായുടെ നീക്കങ്ങള്‍ ഇങ്ങനെ!!

ജൂലൈയിലാണ് വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് അരവിന്ദ് സുബ്രഹ്മണ്യന്‍ രാജിവെച്ചത്. 2016 ഒക്ടോബർ 16നായിരുന്നു സാമ്പത്തിക ഉപദേഷ്ടാവായി അരവിന്ദ് സുബ്രഹ്മണ്യനെ നിയമിച്ചത്. ബാങ്കിംഗ്, സാമ്പത്തിക നയങ്ങൾ കോർപ്പറേറ്റ് ഗവേണൻസ് എന്നിവയിൽ വിദഗ്ധനാണ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ.

Krishnamurthy Subramanian

ഐഐടി കാൺപൂർ, ഐഐഎം കൽക്കട്ട എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ഷിക്കാഗോ യൂണിവേഴ്സിറ്റിയുടെ ബൂത്ത് സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് പിഎച്ച്ഡിയും നേടിയിട്ടുണ്ട്. സെബിയിൽ കോർപ്പറേറ്റ് ഗവേണൻസ് വിദഗ്ധ സമിതിയുടെയും ആർബിഐയിൽ 'ഗവേണൻസ് ഓഫ് ബാങ്ക്സ്' വിദഗ്ധ സമിതിയിലും അംഗമായിരുന്നു. ബന്ധൻ ബാങ്ക്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജ്മെന്റ്, ആർബിഐ അക്കാദമി എന്നിവയുടെ ബോർഡ് അംഗമാണ്.ആറു മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയ്ക്ക് പുതിയ സാമ്പത്തിക ഉപദേഷ്ടാവ് വരുന്നത്.

English summary
Krishnamurthy Subramanian Appointed Chief Economic Adviser
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X