• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മറ്റൊരു പ്രതികാര കഥ, താരം കൃഷ്ണപാല്‍ യാദവ്, മധ്യപ്രദേശില്‍ നിന്ന്

  • By

ഭോപ്പാല്‍: ലോക്സഭ തിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയമാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ കൃഷ്ണ പാല്‍ യാദവ് നേടിയത്. കോണ്‍ഗ്രസിന്‍റെ ജ്യോതിരാധിത്യ സിന്ധ്യയെ കൃഷ്ണപാല്‍ ഒരു ലക്ഷം വോട്ടുകള്‍ക്ക് മുകളില്‍ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. മണ്ഡലത്തിലെ കൂറ്റന്‍ വിജയത്തിന് പിന്നാലെ ഒരു മധുര പ്രതികാരവുമായി രംഗത്തെത്തിയിരിക്കുകയാണ് കൃഷ്ണ പാല്‍. അത് ഇങ്ങനെ

മണ്ഡലത്തിലെ മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ ഏറ്റവും അടുത്ത ആളായിരുന്നു കൃഷ്ണ പാല്‍ യാദവ്. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മുംഗോളിയിലെ മണ്ഡലത്തില്‍ കൃഷ്ണ പാലിന് ഇത്തവണ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചു. ഇതോടെ നേതൃത്വവുമായി തെറ്റിപിരിഞ്ഞ് കൃഷ്ണ പാല്‍ ബിജെപിയില്‍ ചേര്‍ന്നു. ഇത്തവണ തിരഞ്ഞെടുപ്പില്‍ ഗുണയില്‍ ജ്യോതിരാധിത്യ സിന്ധ്യയ്ക്ക് എതിരായി തന്നെ കൃഷ്ണ പാലിനെ ബിജെപി സ്ഥാനാര്‍ത്ഥിയായി നിര്‍ത്തി.

അമേഠിക്ക് സ്മൃതി ഇറാനിയുടെ വമ്പന്‍ സര്‍പ്രൈസ്!! രാഹുല്‍ ഒരിക്കല്‍ പോലും ചെയ്യാത്തത്

എന്നാല്‍ ഇതിനെ പരിഹസിച്ച് സിന്ധ്യയുടെ ഭാര്യ പ്രിയദര്‍ശിനി രാജേ രംഗത്തെത്തി. സിന്ധ്യയുടെ ഒപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്ന കൃഷ്ണ പാലിന്‍റെ ചിത്രം പങ്കുവെച്ചായിരുന്നു പ്രിയദര്‍ശിനിയുടെ പരിഹാസം. നോക്കൂ, സിന്ധ്യയ്ക്കൊപ്പം സെല്‍ഫി പകര്‍ത്താന്‍ ഒരിക്കല്‍ ക്യൂ നിന്നയാളാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി എന്നായിരുന്നു പ്രിയദര്‍ശിനിയുടെ പരിഹാസം.

സിദ്ധരാമയ്യ കോണ്‍ഗ്രസ് വിടുന്നു? പുതിയ പാര്‍ട്ടി രൂപീകരിക്കും? ലക്ഷ്യം മുഖ്യമന്ത്രി കസേര

എന്നാല്‍ മണ്ഡലത്തില്‍ 125,549 വോട്ടുകള്‍ക്ക് കൃഷ്ണ പാല്‍ ജയിച്ചു. ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് കൃഷ്ണ പാല്‍. ഇതിനോടകം തന്നെ പ്രധാനമന്ത്രിക്കൊപ്പമുള്ള കൃഷ്ണ പാലിന്‍റെ സെല്‍ഫി വൈറലായി കഴിഞ്ഞു.

രാഹുലിന്‍റെ തോല്‍വിയുടെ കാരണം കണ്ടെത്തി പ്രിയങ്ക, വിജയ തന്ത്രവും!!

English summary
Krishnapal yadav post post selfie with Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X