Get Updates
Get notified of breaking news, exclusive insights, and must-see stories!

സുശാന്ത് എന്റെ ഹൃദയത്തിന്റെ ഒരു ഭാഗമാണ് നിനക്കൊപ്പം പോയത്.... കൃതി സാനോണിന്റെ കുറിപ്പ്!!

മുംബൈ: സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തില്‍ വികാരനിര്‍ഭരമായ കുറിപ്പുമായി സുഹൃത്തും നടിയുമായ കൃതി സാനോണ്‍. സുശ്... എനിക്കറിയാം നിന്റെ വിജ്ഞാനമേറിയ മനസ്സാണ് നിന്റെ ഏറ്റവും നല്ല സുഹൃത്തും എന്റെ നല്ല ശത്രുവുമെന്ന്. പക്ഷേ ക്കുന്നതിനേക്കാള്‍ ഭേദമാണ് മരിക്കുന്നതെന്ന് നീ ജീവിതത്തില്‍ ചിന്തിച്ചുപോയല്ലോ എന്ന കാര്യമോര്‍ത്താണ് എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നത്. നിനക്കൊപ്പമുള്ള ആ ചിന്തയെ മറികടക്കാന്‍ സഹായിക്കുമായിരുന്നു. നിന്നെ ഇഷ്ടപ്പെടുന്നവരെ തീരാദുഖത്തിലാഴ്ത്തി നീ പോകാതിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിക്കുന്നു.

1

നിന്റെ ഉള്ളിലെ ശിഥിലമായ പല കാര്യങ്ങളെയും ശരിയാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ന്നെ് ഞാന്‍ ആഗ്രഹിക്കുന്നു. നിനക്കൊപ്പം എനിക്ക് നഷ്ടമായത് എന്റെ ഹൃദയത്തിന്റെ ഒരു ഭാഗമാണ്. എന്റെ ഒരു പാതി നിന്നെ കുറിച്ചുള്ള ഓര്‍മകള്‍ നിറഞ്ഞതായിരിക്കും എപ്പോഴും. അതൊരിക്കലും എന്റെ മനസ്സില്‍ നിന്ന് മായില്ല. നിന്റെ സന്തോഷത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് ഞാനൊരിക്കലും അവസാനിപ്പിക്കില്ല. അതിനിയും തുടര്‍ന്ന് കൊണ്ടിരിക്കുമെന്ന് കൃതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കൃതിയുടെ സഹോദരി നൂപുര്‍ സാനോണും കഴിഞ്ഞ ദിവസം സുശാന്തിന്റെ മരണത്തില്‍ അനുശോചനം അറിയിച്ചിരുന്നു. കൃതിയുമായി വളരെ അടുത്ത ബന്ധം സുശാന്തിനുണ്ടായിരുന്നു.

അതേസമയം സുശാന്തിന്റെ കാമുകിയെയും സുഹൃത്തുക്കളെയും സോഷ്യല്‍ മീഡിയ കുറ്റപ്പെടുത്തുന്നതിനെതിരെ സോനം കപൂര്‍ രംഗത്ത് വന്നു. ഒരാളുടെ മരണത്തില്‍ പെണ്‍സുഹൃത്തിനെയോ മുന്‍ കാമുകിയെയോ സഹതാരങ്ങളെയോ കുറ്റപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് സോനം പറഞ്ഞു. നേരത്തെ നുപൂറും രൂക്ഷമായി ഇതിനെതിരെ പ്രതികരിച്ചിരുന്നു. എല്ലാവരും ഇപ്പോള്‍ മാനസിക നിലയെ കുറിച്ചാണ് സംസാരിക്കുന്നത്. ചിലര്‍ മനസ് തകര്‍ന്നിരിക്കുന്നവരെ വീണ്ടും പീഡിപ്പിക്കുകയാണ്. ഞങ്ങള്‍ക്കും ഇത്തരം മോശപ്പെട്ട കമന്റുകള്‍ കിട്ടുന്നുണ്ടെന്നും നൂപുര്‍ പറഞ്ഞിരുന്നു.

നേരത്തെ സുശാന്ത് മരിച്ചിട്ടും കൃതിയെ പോലുള്ള സുഹൃത്തുക്കള്‍ സോഷ്യല്‍ മീഡിയയില്‍ അനുശോചനം രേഖപ്പെടുത്താത്തതില്‍ ആരാധകര്‍ തെറിവിളി നടത്തിയിരുന്നു. എന്നാല്‍ കൃതിയും ശ്രദ്ധാ കപൂറും റിയ ചക്രവര്‍ത്തിയും സുശാന്തിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കെത്തിയാണ് മരണം എത്രത്തോളം വലുതാണെന്ന് കാണിച്ച് തന്നത്. ഇവരായിരുന്നു ബോളിവുഡില്‍ സുശാന്തിന്റെ അടുത്ത സുഹൃത്തുക്കളെന്നും റിപ്പോര്‍ട്ടുണ്ട്. ഇതോടെ സോഷ്യല്‍ മീഡിയ ഇക്കാര്യത്തില്‍ മാപ്പ് ചോദിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+