• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മോഹൻലാലിന് പിന്നാലെ ആമിഖാർ ഖാനും തെറിവിളി... കെആർകെയുടെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തു!

  • By Muralidharan

മുംബൈ: ബോളിവുഡ് നടനും നിരൂപകനുമായ കെ ആർ കെയുടെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തു. ബോളിവുഡ് താരം ആമിർ ഖാനെയും പുതിയ ചിത്രമായ സീക്രട്ട് സൂപ്പർ സ്റ്റാറ്റിനെയും അവഹേളിച്ചതിനാണ് ഇത്. നേരത്തെ ബിഗ്ബജറ്റ് ചിത്രമായ മഹാഭാരത്തില്‍ ഭീമനായി എത്തുന്ന മോഹന്‍ലാലിനെ ഛോട്ടാഭീമിനോട് ഉപമിച്ച് വിവാദത്തിലായിരുന്നു കമാൽ ആർ ഖാൻ എന്ന കെ ആർ കെ. അന്ന് മലയാളികള്‍ കൂട്ടമായി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഇയാളുടെ പോസ്റ്റ് ഫേസ്ബുക്ക് റിമൂവ് ചെയ്തിരുന്നു.

ഇന്ത സ്പീഡ് പോതുമാ എന്നാ കൊഞ്ചം വേണമാ.. ബോൾട്ട് കുമ്മനത്തിന്റെ ജനരക്ഷയാത്രയുടെ സ്പീഡിനെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ, ട്രോളെന്ന് പറഞ്ഞാൽ എമ്മാതിരി ട്രോൾ!!

അബ്ദുള്ളക്കുട്ടിയുടെ ബുർജ് ഖലീഫ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ.. കൂടെ സരിതയുണ്ടോ എന്ന് ചോദ്യം. മറുപടി പച്ചത്തെറി, കേട്ടാൽ ഞെട്ടും!!

ആമിർ ഖാനെയും സീക്രട്ട് സൂപ്പർ സ്റ്റാറിനെയും വിമർശിച്ച് ഒരുനിര പോസ്റ്റുകളാണ് കെ ആർ കെ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. സീക്രട്ട് സൂപ്പർ സ്റ്റാറിനെക്കുറിച്ചുള്ള തന്റെ വിമർശനം പേടിച്ചാണ് തന്റെ അക്കൗണ്ട് പൂട്ടിയതെന്നാണ് ഇപ്പോള്‍ കെ ആർ കെ പറയുന്നത്. ഇതിന് പിന്നില്‍ ആമിർ ഖാനാണ് എന്നും ഇയാൾ ആരോപിക്കുന്നു. ട്വിറ്റർ ഇല്ലെങ്കിൽ യൂട്യൂബിലൂടെയും തന്റെ സ്വന്തം വെബ് സൈറ്റിലൂടെയും താൻ റിവ്യൂ ചെയ്യുമെന്നും കെ ആർ കെ മറ്റൊരു ട്വിറ്റർ അക്കൗണ്ടിലൂടെ വെല്ലുവിളിക്കുന്നു.

നേരത്തെ മോഹൻലാലിനെയും മമ്മൂട്ടിയെയും നിശിതമായി വിമർശിച്ചാണ് കെ ആർ കെ മലയാളികൾക്ക് പരിചിതനായത്. മോഹന്‍ലാലിനെ തുടര്‍ച്ചയായി അപമാനിച്ച ശേഷം കിട്ടിയ പൊങ്കാല താങ്ങാനാകാതെ കെ ആര്‍കെ മാപ്പ് പറഞ്ഞ് തടിയൂരുകയായിരുന്നു. മോഹന്‍ലാലിനെ ഛോട്ടാഭീമിനോട് ഉപമിച്ച് പരിഹസിച്ചതിന് മാപ്പുപറയുന്നതായി കെആര്‍കെ ട്വീറ്റ് ചെയ്തു. മോഹന്‍ലാലിന്റെ താരമൂല്യം തനിക്കറിയാമായിരുന്നില്ലെന്നും അദ്ദേഹം മലയാളത്തിലെ സൂപ്പര്‍സ്റ്റാറാണെന്ന് പിന്നീട് മനസ്സിലായെന്നുമാണ് ഇയാള്‍ ട്വിറ്ററില്‍ എഴുതിയത്.

English summary
Twitter suspends KRK for ugly personal attack on Aamir Khan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more