ഇതെന്ത് $&@*# ആണ്...!! ബാഹുബലി 2 വെറും കാര്‍ട്ടൂണ്‍..!! രാജമൗലി പണിനിര്‍ത്തണം..!!
മുംബൈ: മോഹന്‍ലാലിനെ ഛോട്ടാഭീമിനോട് ഉപമിച്ച് മലയാളികളുടെ തെറിവിളി കേട്ട കെആര്‍കെ നിര്‍ത്താനുള്ള ഭാവമില്ല. ഇന്ന് പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2 ആണ് കെഐര്‍കെയുടെ പുതിയ ഇര. ചിത്രം കണ്ട ശേഷം കടുത്ത വിമര്‍ശനവും തെറിയുമാണ് കെആര്‍കെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അനവധി പോസ്റ്റുകള്‍ ചിത്രത്തേയും സംവിധായകന്‍ രാജമൗലിയേയും കുറ്റപ്പെടുത്തി വന്നുകഴിഞ്ഞു.
Read Also: ഇവർ ആര്‍ത്തവ രക്തദാഹികള്‍..! കറുത്ത കുര്‍ബാന..! ആസ്ട്രല്‍ പ്രൊജക്ഷൻ ഞെട്ടിക്കും..!!
Read Also: ഒരു വര്‍ഷം കുറഞ്ഞത് പത്ത് അബോര്‍ഷന്‍..!! കഴിയുന്നത് സംവിധായകനൊപ്പം..!! അപവാദങ്ങളെക്കുറിച്ച് ഭാവന..!!

പ്രശസ്ത താരങ്ങളെ വിമര്‍ശനമെന്ന പേരില്‍ അധിക്ഷേപിച്ച് മാര്‍ക്കറ്റ് കൂട്ടുന്നത് കെആര്‍കെ ഇതാദ്യമായല്ല. മോഹന്‍ലാലിന് പിന്നാലെ ആമിര്‍ഖാനെതിരെയും കെആര്‍കെ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ താരങ്ങളെ വിട്ട് ബാഹുബലിക്ക് പിന്നാലെയാണ് ഇയാള്‍.
|
ബാഹുബലി ഒരു വകയ്ക്കും കൊള്ളാത്ത സിനിമയാണെന്നാണ് കെആര്‍കെ ട്വീറ്റ് ചെയ്തിരിക്കുന്നത്. താന്‍ തീയറ്ററില്‍ വന്നിരിക്കുന്നത് സിനിമ കാണാനാണ് എന്നും അല്ലാതെ ബാഹുഹലി 2 എന്ന പേരില്‍ പുറത്തിറക്കിയ കാര്‍ട്ടൂണ്‍ കാണാനല്ല എന്നും ഇദ്ദേഹം ട്വീറ്റ് ചെയ്തു.

ബാഹുഹലിയുടെ സംവിധായകന്‍ രാജമൗലിക്കും ഉണ്ട് വിമര്‍ശനം. രാജമൗലിയുടെ സംവിധാനം തീരെ പോരത്രേ. അതുമല്ല രാജമൗലിക്ക് ഏറ്റവും മോശം സംവിധായകനുള്ള അവാര്‍ഡ് കൊടുക്കണം എന്നുവരെ പറയുന്നു കക്ഷി.

ബാഹുബലിയുടെ ഒന്നാം ഭാഗത്തെ പുതിയ ഭാഗത്തോട് താരതമ്യം ചെയ്താല്‍ വെറും പത്ത് ശതമാനം പോലും ഇല്ല നല്ലത് പറയാന്‍ എന്നും കെആര്‍കെ ട്വീറ്റ് ചെയ്തിട്ടുണ്ട്. ആദ്യഭാഗത്തിന്റെ വിജയത്തിന്റെ പേരില്‍ രണ്ടാംഭാഗമിറക്കി നാട്ടുകാരെ പറ്റിക്കുകയായിരുന്നേ്രത സംവിധായകന്‍.

ബാഹുബലി രണ്ടാം ഭാഗത്തിലെ ഓരോ സീനും യാഥാര്‍ത്ഥ്യത്തില്‍ നിന്നും നൂറ് മൈല്‍ അകലെയാണ്. സിനിമയില്‍ കഥയില്ല. വികാരങ്ങളില്ല. വിനോദവും ഇല്ല. ബാഹുബലി 2 വെറും കമ്പ്യൂട്ടര്‍ ഗെയിം മാത്രമാണ് എന്നും കെആര്‍കെ അഭിപ്രായപ്പെടുന്നു.
|
ഇതിഹാസ ചിത്രമായ മുഗള്‍ ഇ അസം എന്ന ചിത്രത്തിന്റെ സംവിധായകനായ ആസിഫ് സഹാബ് ബാഹുബലി 2 കണ്ടാല്‍ സംവിധായകന്‍ രാജമൗലിയെ വീട്ടില്‍ കയറി വെടിവെച്ചുകൊന്നേനെ എന്നും ഇയാള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ട്വീറ്റുകള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.












Click it and Unblock the Notifications