Get Updates
Get notified of breaking news, exclusive insights, and must-see stories!

കോൺഗ്രസ് നേതൃത്വം ആപൽക്കരമായ ഈ നിസ്സംഗത വെടിയണം, പറയാതെ വയ്യെന്ന് ശബരീനാഥൻ എംഎൽഎ!

ഭോപ്പാല്‍: കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ച ജ്യോതിരാദിത്യ സിന്ധ്യയെ അതിരൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് എംഎല്‍എ കെഎസ് ശബരീനാഥന്‍. സ്വന്തം വ്യക്തിലാഭത്തിന് വേണ്ടിയാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിയെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ശബരീനാഥന്‍ കുറ്റപ്പെടുത്തി. സിന്ധ്യയെ പോലുളളവര്‍ കോണ്‍ഗ്രസിന് കളങ്കമാണ് എന്നും ശബരീനാഥന്‍ കുറ്റപ്പെടുത്തി.

സിന്ധ്യയ്‌ക്കൊപ്പം കോണ്‍ഗ്രസ് നേതൃത്വത്തേയും ശബരീനാഥന്‍ ഒരു വരിയില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വം ഈ അപകടകരമായ നിസ്സംഗത വെടിയണമെന്നും അക്കാര്യം പറയാതെ വയ്യ എന്നുമാണ് ശബരീനാഥന്റെ ഫേസ്ബുക്ക് കുറിപ്പ്. ജ്യോതിരാദിത്യ സിന്ധ്യയുടെ രാജി കോൺഗ്രസ് നേതൃത്വത്തിന് ഒഴിവാക്കാവുന്നതായിരുന്നു എന്ന വിമർശനം ഇതിനകം തന്നെ പാർട്ടിക്കുളളിൽ ഉയർന്നിട്ടുണ്ട്.

ks

കെഎസ് ശബരീനാഥന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം വായിക്കാം: '' ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിക്കത്തിലെ ഒരു വരി എന്നെ അതിശയിപ്പിച്ചു " it is time for me to move on". സാധാരണ കോർപ്പറേറ്റ് കമ്പനികളിൽ ജോലി ചെയ്യുന്ന ആളുകൾ മെച്ചപ്പെട്ട സ്ഥാനത്തിനും ശമ്പളത്തിനുമായി പുതിയ കമ്പനിയിലേക്ക് ചേക്കേറുമ്പോൾ ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ് ഈ "move on".

ഈ നാടിന്റെ ബഹുസ്വരതയ്ക്കും അഖണ്ഡതയ്ക്കും പോറൽ ഏറ്റിരിക്കുന്ന ഈ കാലഘട്ടത്തിൽ സ്വന്തം വ്യക്തി ലാഭത്തിനുവേണ്ടിമാത്രം ആത്‌മാവ്‌ വിറ്റ് "move on" ചെയ്യുന്ന നേതാക്കൾ രാഷ്ട്രീയത്തിന് കളങ്കമാണ്. മകൻ സിന്ധ്യക്ക് ചരിത്രം നൽകുന്ന സ്ഥാനം ഇതായിരിക്കും. അതോടൊപ്പം പറയാതെ വയ്യ, പാർട്ടി നേതൃത്വം ആപൽക്കരമായ ഈ നിസ്സംഗത വെടിയണം''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+