കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഎംടിസി, കെഎസ്ആര്‍ടിസി സമരം തുടങ്ങി.. ഒരു വശം തളര്‍ന്ന് ബെംഗളൂരു... അവധി പ്രഖ്യാപിച്ചു!

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് കര്‍ണാടകയിലെ ബി എം ടി സി, കെ എസ് ആര്‍ ടി സി ജീവനക്കാര്‍ പ്രഖ്യാപിച്ച സമരം തുടങ്ങി. അത്യപൂര്‍വ്വമായി മാത്രം ഉണ്ടാകുന്ന ഇത്തരം സമരങ്ങള്‍ നേരിട്ട് പരിചയമില്ലാത്ത മെട്രോ നഗരമായ ബെംഗളൂരു പാതി തളര്‍ന്ന നിലയിലാണ്. സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും സര്‍ക്കാര്‍ രണ്ട് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു കഴിഞ്ഞു.

ഒന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ചരിത്രജയം; ജയിച്ചത് ഇന്നിംഗ്‌സിനും 92 റണ്‍സിനും!

സമരംമൂലം 23,000 ത്തോളം ബസ്സുകളാണ് ഞായറാഴ്ച അര്‍ധരാത്രി മുതല്‍ സര്‍വ്വീസ് നിര്‍ത്തിയത്. ബെംഗളൂരു നഗരത്തില്‍ തിങ്കളാഴ്ച ഇതുവരെ ഒറ്റ ബി എം ടി സി ബസ് പോലും നിരത്തില്‍ ഇറങ്ങിയിട്ടില്ല. പ്രൈവറ്റ് ടാക്‌സികളും ഓട്ടോറിക്ഷകളും പകരം ആളെ കുത്തിനിറച്ച് തലങ്ങും വിലങ്ങും ഓടുന്നുണ്ട്. ഓഫീസ് അവധി അല്ലാത്തതിനാല്‍ കിട്ടിയ വാഹനത്തില്‍ കയറി യാത്ര ചെയ്യേണ്ട അവസ്ഥയിലാണ് ആളുകള്‍.

പെട്ടുപോയത് ജീവനക്കാര്‍

പെട്ടുപോയത് ജീവനക്കാര്‍

സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഞായറാഴ്ച തന്നെ അവധി പ്രഖ്യാപിച്ചു കഴിഞ്ഞു. സംസ്ഥാനത്തുടനീളം അതാത് ജില്ലാ അധികൃതര്‍ക്ക് ഇക്കാര്യത്തില്‍ വേണ്ട തീരുമാനം എടുക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. ബെംഗളൂരുവില്‍ എന്തായാലും രണ്ട് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളും ചൊവ്വയും നടക്കേണ്ടുന്ന പരീക്ഷകളും മാറ്റിവെച്ചു.

 പത്രം, പാല്‍ പ്രശ്‌നമില്ല

പത്രം, പാല്‍ പ്രശ്‌നമില്ല

ബി എം ടി സി, കെ എസ് ആര്‍ ടി സി ബസുകള്‍ മാത്രമാണ് പണിമുടക്കുന്നത് എന്നതിനാല്‍ സംസ്ഥാനത്തെ പൊതുജീവിതം അത്രകണ്ട് അവതാളത്തിലല്ല. സ്വകാര്യ വാഹനങ്ങളും ആശുപത്രികളും പത്രം, പാല്‍ തുടങ്ങിയ സര്‍വ്വീസുകളുമെല്ലാം സാധാരണ പോലെ തന്നെ നടക്കുന്നുണ്ട്.

 മെട്രോ സര്‍വീസ് കൂട്ടി

മെട്രോ സര്‍വീസ് കൂട്ടി

ബി എം ടി സി, കെ എസ് ആര്‍ ടി സി ബസുകള്‍ പണിമുടക്കുന്ന സാഹചര്യത്തില്‍ മെട്രോ സര്‍വ്വീസ് എണ്ണം കൂട്ടിയിട്ടുണ്ട്. നഗരത്തില്‍ സ്വകാര്യ ബസുകള്‍ സര്‍വ്വീസ് വര്‍ധിപ്പിച്ചു. ഓല, യുബര്‍ തുടങ്ങിയവയടക്കമുള്ള സ്വകാര്യ ടാക്‌സികള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും ചാകരയാണ്.

അന്യസംസ്ഥാനക്കാരെ ബാധിക്കും

അന്യസംസ്ഥാനക്കാരെ ബാധിക്കും

കെ എസ് ആര്‍ ടി സി ഞായറാഴ്ച രാത്രി നടത്തേണ്ട പല ട്രിപ്പുകളും സമരം കാരണം ഉപേക്ഷിച്ചു. വഴിയിലായ യാത്രക്കാര്‍ക്ക് ടിക്കറ്റ് കാശ് തിരിച്ചുകൊടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മലയാളികള്‍ അടക്കമുള്ള അന്യസംസ്ഥാനക്കാര്‍ക്കും പണിമുടക്ക് കാരണം പണികിട്ടി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള സര്‍വ്വീസ് വര്‍ധിപ്പിക്കുമെന്നാണ് അറിയുന്നത്.

35 ശതമമാനം ശമ്പള വര്‍ധന

35 ശതമമാനം ശമ്പള വര്‍ധന

ശമ്പളത്തില്‍ 35 ശതമാനം വര്‍ദ്ധനവാണ് ബി എം ടി സി, കെ എസ് ആര്‍ ടി സി ജീവനക്കാരുടെ യൂണിയന്‍ ആവശ്യപ്പെടുന്നത്. കര്‍ണ്ണാടകത്തിലെ ബസ്സ് ജീവനക്കാര്‍ക്ക് തുച്ഛമായ ശമ്പളമാണ് ലഭിക്കുന്നതെന്നാണ് ജീവനക്കാര്‍ പറയുന്നത്.

10 ശതമാനം കൊടുക്കാം

10 ശതമാനം കൊടുക്കാം

വേതനത്തില്‍ 10 ശതമാനം വര്‍ദ്ധനവു വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാണ്. 35 ശതമാനം വര്‍ദ്ധനവെന്നാല്‍ 4500 കോടിയോളം രൂപയുടെ അധിക ചിലവാണെന്നും തത്ക്കാലം ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് സംസ്ഥാന ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി പറയുന്നത്

മാരത്തോണ്‍ ചര്‍ച്ചകള്‍

മാരത്തോണ്‍ ചര്‍ച്ചകള്‍

യൂണിയന്‍ നേതാക്കളും സര്‍ക്കാര്‍ പ്രതിനിധികളുമായി തുടര്‍ച്ചയായ ചര്‍ച്ചകള്‍ നടക്കുകയാണ.് ഞായറാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരവുമായി ജീവനക്കാര്‍ മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്.

English summary
The Karnataka government on Sunday declared two-day holidays for schools and colleges from July 25 due to KSRTC (Karnataka State Road Transport Corporation) and BMTC strike.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X