Get Updates
Get notified of breaking news, exclusive insights, and must-see stories!

നാളെ കെഎസ്ആർടിസി പണിമുടക്ക്; സ്കൂളുകളും കോളേജുകളും അവധിയോ? അറിയാം

കര്‍ണാടകയിൽ നാളെ കെഎസ്ആർടിസി ബസുകൾ പണിമുടക്കും. ശമ്പള കുടിശിക ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. 38 മാസത്തെ കുടിശിക തന്ന് തീർക്കമണമെന്നാണ് പ്രധാന ആവശ്യം. 2024 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്ന നാല് വർഷത്തെ ശമ്പള കരാർ നടപ്പാക്കണമെന്നതടക്കമുള്ള ആവശ്യങ്ങളും തൊഴിലാളികൾ മുന്നോട്ട് വെച്ചിട്ടുണ്ട്. മുമ്പ് സമാന ആവശ്യം ഉന്നയിച്ച് ജീവനക്കാർ പണിമുടക്കിയിരുന്നു. അന്ന് ആവശ്യങ്ങളെല്ലാം നടപ്പാക്കാമെന്നായിരുന്നു സർക്കാർ വാഗ്ദാനം. എന്നാൽ പിന്നീട് യാതൊരു നടപടിയുമുണ്ടായില്ല. തുടർന്നാണ് ജീവനക്കാർ വീണ്ടും സമരപരിപാടികളുമായി മുന്നോട്ട് പോകുന്നത്.

holiday2-17

എന്നാൽ പണിമുടക്കുന്ന ജീവനക്കാർക്കെതിരെ നടപടി കടുപ്പിക്കുമെന്നാണ് കർണാടക സ്റ്റേറ്റ് ആർടിസി മാനേജിംഗ് ഡയറക്ടർ അക്രം പാഷ നൽകിയ മുന്നറിയിപ്പ്. . പ്രതിഷേധങ്ങളിൽ പങ്കെടുക്കുകയോ ജോലിക്ക് ഹാജരാകാതിരിക്കുകയോ ചെയ്യുന്നവർക്കെതിരെ ശമ്പളം വെട്ടിക്കുറയ്ക്കൽ ഉൾപ്പെടെയുള്ള അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നാണ് താക്കീത്. അടിയന്തര സാഹചര്യങ്ങളിലല്ലാതെ വ്യാഴാഴ്ച അവധി അനുവദിക്കരുതെന്ന് കെഎസ്ആർടിസി എംഡി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പ്രതിവാര അവധിയിലുള്ളവരെയും ദീർഘകാല അവധിയിലുള്ളവരെയും ഈ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ പ്രതിവാര അവധികൾ റദ്ദാക്കി ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിക്കാനും നിർദ്ദേശമുണ്ട്.

അതേസമയം ബസ് ജീവനക്കാരുടെ സമരം നാളെ ജനജീവിതം സ്തംഭിപ്പിക്കും. വിദ്യാർത്ഥികൾ അടക്കമുള്ളവരെ സമരം ബാധിക്കും. സരമത്തിൻ്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിലവിൽ അവധി പ്രഖ്യാപിച്ചിട്ടില്ല. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ പതിവുപോലെ പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ ബസ് സർവ്വീസ് മുടങ്ങിയാൽ വിദ്യാർത്ഥികളിൽ പലർക്കും എത്താൻ സാധിക്കില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+