കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയില്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് സൗജന്യ യാത്ര; വന്‍ പ്രഖ്യാപനവുമായി സര്‍ക്കാര്‍

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: നാട്ടിലേക്ക് പോകാന്‍ ശ്രമിക്കുന്ന കുടിയേറ്റ തൊഴിലാളികളില്‍ നിന്ന് ഇരട്ടി ചാര്‍ജ് ഈടാക്കുന്നുവെന്ന പരാതിയില്‍ കര്‍ണാടക സര്‍ക്കാരിന്റെ ഇടപെടല്‍. കുടിയേറ്റ തൊഴിലാളികള്‍ക്ക് സൗജന്യ യാത്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അടുത്ത മൂന്ന് ദിവസത്തേക്കാണ് സൗജന്യമായി യാത്ര ചെയ്യാന്‍ അനുമതിയിലുള്ളത്. കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന് സര്‍ക്കാര്‍ ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി.

y

കുടിയേറ്റ തൊഴിലാളികള്‍ ഏറെ പ്രതിസന്ധിയിലാണ്. ഇവരില്‍ നിന്ന് ഇരട്ടി ചാര്‍ജ് ഈടാക്കുന്നത് മനുഷ്യത്വ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞദിവസം സ്വന്തം നാട്ടിലേക്ക് പോകാന്‍ കുടിയേറ്റ തൊഴിലാളികള്‍ കൂട്ടത്തോടെ എത്തിയത് ബെംഗളൂരുവില്‍ വന്‍ വിവാദമായിരുന്നു. ഇതിനിടെയാണ് ടിക്കറ്റ് നിരക്ക് വിവാദമുണ്ടായത്.

ജോയ് അറയ്ക്കലിന്റെ മരണത്തില്‍ വഴിത്തിരിവ്; മകന്‍ ദുബായ് പോലീസിനെ സമീപിച്ചു, ഒരു വ്യക്തി...ജോയ് അറയ്ക്കലിന്റെ മരണത്തില്‍ വഴിത്തിരിവ്; മകന്‍ ദുബായ് പോലീസിനെ സമീപിച്ചു, ഒരു വ്യക്തി...

നാട്ടിലേക്ക് പോകാന്‍ യാത്രാ സൗകര്യമുണ്ടെന്ന് കേട്ട് ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മജസ്റ്റിക്കിലേക്ക് ശനിയാഴ്ച രാത്രി എത്തിയത് ആയിരത്തോളം കുടിയേറ്റ തൊഴിലാളികളാണ്. സ്ത്രീകളും വൃദ്ധരും പിഞ്ചു കുട്ടികളുടമടക്കം രാത്രി വാഹനം തേടി അലഞ്ഞു. ആരും കര്‍ണാടക വിട്ടു പോകരുതെന്നും വിപണി ഉടന്‍ പഴയ പോലെയാകുമെന്നും മുഖ്യമന്ത്രി യെദിയൂരപ്പ കഴിഞ്ഞദിവസം അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ കാലാവധി തീരുന്ന സാഹചര്യത്തില്‍ വാഹന സൗകര്യമുണ്ടെന്നാണ് തൊഴിലാൡകള്‍ക്ക് വിവരം ലഭിച്ചത്. ഇതില്‍ വിശ്വസിച്ചാണ് അവര്‍ മജസ്റ്റിക്കിലെത്തിയത്.

സൗദി സമ്മതിച്ചു; ഇങ്ങനെ മുമ്പ് ഉണ്ടായിട്ടില്ല, രണ്ടും ഒരുമിച്ചത് തിരിച്ചടിയായി, ഇനി ശക്തമായ നടപടിസൗദി സമ്മതിച്ചു; ഇങ്ങനെ മുമ്പ് ഉണ്ടായിട്ടില്ല, രണ്ടും ഒരുമിച്ചത് തിരിച്ചടിയായി, ഇനി ശക്തമായ നടപടി

ഒഡീഷ, രാജസ്ഥാന്‍, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കൂടുതല്‍ തൊഴിലാളികളും. ഭക്ഷണവും വെള്ളവുമില്ലാതെയാണ് മിക്കയാളുകളും വാഹന സൗകര്യം തേടിയെടുത്തിയത്. ബസ്സിന് കൊടുക്കാന്‍ പണമില്ല എന്നത് മറ്റൊരു പ്രതിസന്ധിയായിരുന്നു. ഇതിനിടെയാണ് ഇരട്ടി ചാര്‍ജ് ഈടാക്കുന്ന വിവാദമുണ്ടായത്. ഉയര്‍ന്ന ചാര്‍ജ് ഈടാക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

1766 കോടിക്ക് പകരം 161 കോടി; കടം വാങ്ങി കേരളം ശമ്പളം കൊടുത്തു, കേന്ദ്രമേ ഒന്ന് കനിയണേ....1766 കോടിക്ക് പകരം 161 കോടി; കടം വാങ്ങി കേരളം ശമ്പളം കൊടുത്തു, കേന്ദ്രമേ ഒന്ന് കനിയണേ....

English summary
KSRTC to arrange free travel for Migrants; Karnataka government directs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X