കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിരാഹാര നാടകം നടത്തണം, പത്രക്കാരെ കണ്ട് നേതാവ് ചമയണം: 'ഭിക്ഷാടന മുതലാളി' ചെന്നിത്തലക്കെതിരെ റഹീം

Google Oneindia Malayalam News

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തിലും പരീക്ഷ ക്രമക്കേടിലും നടപടി ആവശ്യപ്പെട്ടുകൊണ്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ കെ എസ് യു നടത്തുന്ന സമരത്തിനെതിരെ വീണ്ടും വിമര്‍ശനം ഉന്നയിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. കാരണം പോലും പറയാതെയാണ്‌ തലസ്ഥാനത്ത്‌ സെക്രട്ടറിയറ്റിന്‌ മുന്നിൽ കെഎസ്‌യു കുറച്ച്‌ ദിവസമായി സത്യഗ്രഹസമരം നടത്തുന്നതെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് എഴുതിയ തുറന്ന കത്തില്‍ എഎ റഹീം ആരോപിക്കുന്നത്.

<strong> കേരളത്തിലെ 6 കോണ്‍ഗ്രസ് എംപിമാരും 3 എംഎല്‍എമാരും ബിജെപിയുമായി ചര്‍ച്ച നടത്തിയെന്ന് പിസി ജോര്‍ജ്ജ്</strong> കേരളത്തിലെ 6 കോണ്‍ഗ്രസ് എംപിമാരും 3 എംഎല്‍എമാരും ബിജെപിയുമായി ചര്‍ച്ച നടത്തിയെന്ന് പിസി ജോര്‍ജ്ജ്

വിഷയത്തില്‍ കഴിഞ്ഞ ദിവസവും കെ എസ് യുവിനും കോണ്‍ഗ്രസിനും എതിരെ റഹീം രംഗത്ത് വന്നിരുന്നു. എന്ത് മുദ്രാവാക്യമാണ് സമര നടത്തുന്ന കെ എസ് യുവിന് ഉള്ളത്. യുക്തിസഹമായ ഒരു മുദ്രാവാക്യം അവര്‍ മുന്നോട്ടു വെക്കുന്നില്ല. എന്ത് ആവശ്യം ഉന്നയിച്ചാണ് അവര്‍ സമരം നടത്തുന്നത്. എന്താണ് തങ്ങളുടെ ഡിമാന്‍ഡ് എന്നുപോലും വ്യക്തമാക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. അതുകൊണ്ട് തന്നെ പ്രത്യേകിച്ച് ഒരു കാര്യവുമില്ലാതെയാണ് കെ എസ് യു സമരം നടത്തുന്നതെന്നായിരുന്നു റഹീം ഇന്നലെ ആരോപിച്ചത്. ഇതേ ചോദ്യങ്ങള്‍ തന്നെയാണ് രമേശ് ചെന്നിത്തലയ്ക്കുള്ള തുറന്ന കത്തിലും റഹീം ആവര്‍ത്തിക്കുന്നത്. കത്തിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ...

ഭിക്ഷാടന മാഫിയയുടെ തലവ

ഭിക്ഷാടന മാഫിയയുടെ തലവ

ശ്രീ രമേശ് ചെന്നിത്തല,

അധികാരമോഹത്താൽ അന്ധനായത് താങ്കളാണ്. അന്ധരെയും ബധിരരെയും ഉപയോഗിച്ച് ഭിക്ഷാടനം നടത്തുന്ന ഭിക്ഷാടന മാഫിയയുടെ തലവനാണ് താങ്കൾ. കുറേ കെഎസ്‌യു ക്കാർ, കുറേ യൂത്ത്കോൺഗ്രസുകാർ എന്തിനാണ് സമരം ചെയ്യുന്നത്?എന്തിന് വേണ്ടിയാണ് കലാപം ഉണ്ടാക്കുന്നത്? വർക്കതറിയില്ല.താങ്കൾക്കും അതറിയില്ല. ഒരു മുദ്രാവാക്യവും, പ്രത്യേകിച്ച് ഒരു ആവശ്യവുമില്ലാതെ ലോക ചരിത്രത്തിൽ ആദ്യമായി നിരാഹാര സമരം നടത്തുന്നത് താങ്കളും ഈ നിരാഹാരക്കാരുമാണ്.

നാലിടത്തു അടിയുണ്ടാക്കണം,നിരാഹാര നാടകം നടത്തണം

നാലിടത്തു അടിയുണ്ടാക്കണം,നിരാഹാര നാടകം നടത്തണം

പ്രതിപക്ഷ നേതാവെന്ന നിലയിൽ സർക്കാരിനെതിരായ ക്രിയാത്മകമായ ഒരു വിമർശനവും ഇന്നോളം താങ്കളുയർത്തിയിട്ടില്ല. എങ്ങനെയെങ്കിലും അധികാരത്തിൽ മടങ്ങിയെത്താൻ കഴിയുമോ എന്ന് മാത്രമാണ് താങ്കളുടെ സ്വപ്‍നം. അതിനുള്ള വിഫല ശ്രമമാണ് ഇക്കാണുന്നതൊക്കെ. അതിനായി, നാലിടത്തു അടിയുണ്ടാക്കണം,നിരാഹാര നാടകം ടത്തണം, എന്നും രാവിലെ നിരാഹാര പന്തലിൽ വന്നിരുന്നു പത്രക്കാരെ കണ്ട് നേതാവ് ചമയണം. ഇതിനൊക്കെയായി, കുറേ ക്രിമിനൽ സംഘങ്ങളെ തലസ്ഥാനത്തു ചെല്ലും ചിലവും കൊടുത്തു പാർപ്പിച്ചിരിക്കുന്നു.

രാഷ്ട്രീയ ലാഭമുണ്ടാക്കാൻ

രാഷ്ട്രീയ ലാഭമുണ്ടാക്കാൻ

ഭിക്ഷാടന മാഫിയയും ഇതുപോലെ തന്നെയാണ്. ഭിക്ഷാടനത്തിനായി കൂലിക്ക് ആളെയിറക്കി വിടുന്ന ഭിക്ഷാടന മാഫിയാ തലവനെ പോലെ താങ്കൾ ഇവരെ തെരുവിൽ ഇറക്കി വിടുന്നു. അടി പൊട്ടണമെന്നും ചോരയൊഴുകണമെന്നും പ്രാർഥിച്ചു 'ഭിക്ഷാടന മുതലാളി' ടിവിയുടെ മുന്നിലിരിക്കും!!. പിന്നെയൊരു കാര്യം കൂടി,അന്ധരും ബധിരരും അറിഞ്ഞു കൊണ്ട് ഒരു അപരാധവും ചെയ്യില്ല. കലാപമുണ്ടാക്കി രാഷ്ട്രീയ ലാഭമുണ്ടാക്കാൻ താങ്കൾ വിയർപ്പൊഴുക്കും പോലെ ഒരു അന്ധനും ബധിരനും ചിന്തിക്കുക പോലുമില്ല. ചോദ്യങ്ങൾക്ക് ഉത്തരം പറയൂ അന്ധരെയും ബധിരരെയും വെറുതേ വിടൂ വെന്നും കത്തില്‍ എഎ റഹീം വ്യക്തമാക്കുന്നു.

സമരത്തിന് അവസാനം

സമരത്തിന് അവസാനം

അതേസമയം, കെ എസ് യു സമരത്തിന് പിന്തുണയര്‍പ്പിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ സെക്രട്ടറിയേറ്റിന് മുന്നിലെ അനിശ്ചിതകാല നിരാഹാര സമരം കെ എസ് യു അവസാനിപ്പിച്ചു. കെഎം അഭിജിത് ഉള്‍പ്പെടെയുള്ളവരെ ആശുപത്രിയിലാക്കിയതിന് പിന്നാലെയാണ് കഴിഞ്ഞ എട്ട് ദിവസമായി നടത്തിവരുന്ന നിരാഹാര സമരം കെ എസ് എയു അവസാനിപ്പിച്ചു. അഭിജിത്തിന് പുറമെ ജഷീര്‍ പള്ളിവേല്‍, നബീല്‍ കല്ലമ്പലം, ജോബിന്‍ സി.ജോയി തുടങ്ങിയവരായിരുന്നു നിരാഹാരം ഇരുന്നത്.

തെരുവ് യുദ്ധക്കളം

തെരുവ് യുദ്ധക്കളം

യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ വലിയ സംഘര്‍ഷമായിരുന്നു തലസ്ഥാനത്ത് സൃഷ്ടിക്കപ്പെട്ടത്. അക്രമാസക്തരായ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ടിയര്‍ഗ്യാസും, ലാത്തിച്ചാര്‍ജും, ജലപീരങ്കിയും പ്രയോഗിച്ചു.
പോലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലും വടികളും കുപ്പികളും വലിച്ചെറിഞ്ഞു. പോലീസുമായി പ്രവര്‍ത്തകര്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടതോടെ ലാത്തി ചാര്‍ജ്ജ് നടത്തുകയായിരുന്നു. ഇതിനിടെ ചില പ്രവര്‍ത്തകര്‍ പോലീസിന് നേരെ കല്ലുകളും കുപ്പികളും വടികളും വലിച്ചെറിയുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് പോലീസ് കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചത്. സംഘര്‍ഷത്തില്‍ നിരവധി യൂത്ത്കോണ്‍ഗ്രസ്-കെ എസ് യു പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റു.

English summary
ksu strike: aa rahim against ramesh chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X