കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ന്യൂനപക്ഷത്തെ ഉന്മൂലനം ചെയ്യാനുളള ഹിന്ദുത്വ അജണ്ട', അസം വെടിവെപ്പിൽ ബിജെപിക്കെതിരെ വിമർശനം

Google Oneindia Malayalam News

ദില്ലി: അസം വെടിവെപ്പിൽ ബിജെപി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സിപിഎം നേതാവ് കെടി കുഞ്ഞിക്കണ്ണൻ. ന്യൂനപക്ഷത്തെ ഉന്മൂലനം ചെയ്യാനുളള ഹിന്ദുത്വ അജണ്ടയാണ് ബിജെപി മുഖ്യമന്ത്രിയായ ഹിമന്ത ബിശ്വ ശർമ ഏറ്റെടുത്തിരിക്കുന്നതെന്ന് കെടി കുഞ്ഞിക്കണ്ണൻ കുറ്റപ്പെടുത്തി.

'വേണുനാദം ഓടക്കുഴല്‍, ഊത്തോട് ഊത്ത്', വേണു പുറത്തായത് ആഘോഷിച്ച് ദിലീപ് ഫാൻസ്, വീഡിയോ വൈറൽ'വേണുനാദം ഓടക്കുഴല്‍, ഊത്തോട് ഊത്ത്', വേണു പുറത്തായത് ആഘോഷിച്ച് ദിലീപ് ഫാൻസ്, വീഡിയോ വൈറൽ

അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വസർമ കിടപ്പാടം സംരക്ഷിക്കാൻ പൊരുതി നിന്ന പാവങ്ങളുടെ ചോരയിൽ കുളിച്ച് നില്ക്കുകയാണ്. മുസ്ലിം ന്യൂനപക്ഷ വിഭാഗക്കാരായ ദരിദ്ര കർഷകരെ വെടിവെച്ചിട്ട ഹിമന്ത് ബിസ്വസർമ രാജ്യത്ത് ഉയരുന്ന പ്രതിഷേധ ശബ്ദങ്ങൾക്ക് ചെവികൊടുക്കാതെ, കുടിയൊഴിപ്പിക്കൽ നടപടി നിർത്തിവെക്കിെല്ലന്നാണ് പറയുന്നത്. ന്യൂനപക്ഷങ്ങളുടെ നിർമ്മാർജ്ജനത്തിൻ്റെയും ഉന്മൂലനത്തിൻ്റെയും ഹിന്ദുത്വഅജണ്ടയാണ് അമിത് ഷായുടെ നിർദ്ദേശാനുസരണം ഹിമന്ത ബിസ്വ സർമ അസമിൽ ഏറ്റെടുത്തിരിക്കുന്നത്. ആരാണീ ബിസ്വസർമ?

11

2015 വരെ കോൺഗ്രസ് നേതാവായിരുന്നു ഈ നരാധമൻ. രാഹുലിൻ്റെയും പ്രിയങ്കയുടെയും ഇഷ്ട അനുയായി. അസമിലെ കോൺഗ്രസിലെ അധികാരത്തർക്കങ്ങളെ തുടർന്നാണ് ഈ വിദ്വാൻ അമിത്ഷായിൽ അഭയം പ്രാപിക്കുന്നത്. കോൺഗ്രസ് സംസ്കാരത്തിൽ ഒരാൾക്ക് ഒരു സംഘി ഭീകരനാവാൻ പ്രത്യേകിച്ചൊരു തയ്യാറെടുപ്പും വേണ്ടതില്ലെന്നാണ് അസമിലെ ഇപ്പോഴത്തെ സംഭവങ്ങൾ ഒരിക്കൽ കൂടി നമ്മളെ ഓർമ്മിപ്പിക്കുന്നത്.

ഗുജറാത്ത് വംശഹത്യയുടെ കാലത്ത് നരോദ പാട്യയിലെ ഗുൽബർഗ് സൊസൈറ്റിയിൽ വെച്ച് അതിക്രൂരമായി കൊലചെയ്യപ്പെട്ട ഇസാൻ ജഫ്രിയുടെ ഘാതകസംഘത്തിൽ കോൺഗ്രസ് നേതാവായ അവിടുത്തെ മുനിസിപ്പൽ കൗൺസിലറുമുണ്ടായിരുന്നല്ലോ. മായാ കൊത്വാനിക്കും ബാബു ബജ്റംഗിക്കും ഒപ്പം ഗുൽബർഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയത് കോൺഗ്രസ് നേതാവായ ജഗരൂപ് സിംഗ് രജപുതുമായിരുന്നല്ലോ. കയ്യേറ്റക്കാരെ ഒഴിപ്പിക്കേണ്ടത് പോലീസിൻ്റെ ഉത്തരവാദിത്വമാണെന്നും കൃത്യനിർവഹണത്തിനിടയിൽ പോലീസിന് ചിലപ്പോൾ വെടിവെക്കേണ്ടി വരാമെന്നൊക്കെയാണ് വംശീയ ഭീകരനായ മുഖ്യമന്ത്രി പറഞ്ഞുകൊണ്ടിരിക്കുന്നത്...

ഫോട്ടോ എടുത്ത ആളും ഈ ചിത്രത്തിലുണ്ട്, വൈറലായി മഞ്ജു വാര്യരുടെ പുതിയ ചിത്രം

അസമിൽ നടക്കുന്ന കുടിയൊഴിപ്പിക്കൽ നിർധനരും നിരാലംബരുമായ മനുഷ്യർക്കെതിരായ ഹിന്ദുത്വ ഭരണകൂടത്തിൻ്റെ വംശീയാക്രമണമാണ്. ദങ്ങ് ജില്ലയിലെ ധോൽപൂരിൽ 602.4 ഹെക്ടർ ഭൂമി കയ്യേറി താമസിക്കുന്നവരാണ് ബംഗാളി സംസാരിക്കുന്ന 800 ഓളം മുസ്ലിം കുടുംബങ്ങളെന്ന് പറഞ്ഞാണ് വെടിവെപ്പിനെ ന്യായീകരിക്കുന്നത്. മോഡിയുടെയും ഹിമന്ത്ബിസ്വ സർമയുടെയും ഹിന്ദുരാഷ്ട്രത്തിൽ മുസ്ലിങ്ങൾക്കും പാവങ്ങൾക്കും പൗരത്വവും ഭൂമിയും അവകാശപ്പെടാൻ പാടില്ലെന്നും അങ്ങനെ അവകാശപ്പെടുന്നവരുടെ ഗതി ഇതായിരിക്കുമെന്നാണ് ധോൽപൂർ നരഹത്യകൾ വിളിച്ചു പറയുന്നത്. ന്യൂനപക്ഷങ്ങളുടെയും പാവങ്ങളുടെയും ജീവനെന്ത് വില?''

English summary
KT Kunhikannan slams BJP government in Assam over police shooting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X