ഈ പോക്ക് പോയാല്‍ കറന്‍സിയിലെ ഗാന്ധിയുടെ അവസ്ഥ..!!; പരിഹാസവുമായി ടിആര്‍എസ് നേതാവ്
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ധനമന്ത്രി നിര്‍മ്മല സീതാരാമനെയും പരിഹസിച്ച് തെലങ്കാന രാഷ്ട്ര സമിതി (ടി ആര്‍ എസ്) വര്‍ക്കിംഗ് പ്രസിഡന്റും വ്യവസായ മന്ത്രിയുമായ കെ ടി രാമറാവു (കെടിആര്‍). അഹമ്മദാബാദിലെ മെഡിക്കല്‍ കോളേജിനെ നരേന്ദ്ര മോദി മെഡിക്കല്‍ കോളേജ് എന്ന് പുനര്‍നാമകരണം ചെയ്തതിന് പിന്നാലെയാണ് പരിഹാസം.
ഇങ്ങനെ ആയാല്‍ മഹാത്മാഗാന്ധിയുടെ ഫോട്ടോയ്ക്ക് നരേന്ദ്ര മോദിയുടെ ഫോട്ടോ പതിച്ച പുതിയ കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ നിര്‍മ്മല സീതാരാമന്‍ ആര്‍ ബി ഐയോട് ഉത്തരവിട്ടേക്കും എന്ന് തെലങ്കാന മന്ത്രി പറഞ്ഞു. ട്വിറ്ററില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അഹമ്മദാബാദിലെ എല്‍ ജി മെഡിക്കല്‍ കോളേജിനെ നരേന്ദ്ര മോദി മെഡിക്കല്‍ കോളേജ് എന്ന് പുനര്‍നാമകരണം ചെയ്തിരിക്കുന്നു.

സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം നരേന്ദ്രമോദി സ്റ്റേഡിയം എന്ന് പുനര്‍നാമകരണം ചെയ്തിട്ടുണ്ട്. ധനമന്ത്രി നിര്‍മലജിക്ക് അവസരം കിട്ടിയാല്‍ മഹാത്മാ ഗാന്ധിക്ക് പകരം മോദിജിയുടെ ചിത്രമുള്ള പുതിയ കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ റിസര്‍വ് ബാങ്ക് ഉടന്‍ ഉത്തരവിട്ടേക്കും. നേരത്തെ അഹമ്മദാബാദിന്റെ പേര് അദാനിബാദ് എന്നാക്കി മാറ്റാത്തത് എന്താണ് എന്ന് അദ്ദേഹം ചോദിച്ചിരുന്നു.

നേരത്തെ തെലങ്കാനയില്‍ ബി ജെ പി അധികാരത്തിലെത്തിയാല്‍ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗര്‍ എന്നാക്കുമെന്ന് ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി രഘുബര്‍ ദാസ് പറഞ്ഞിരുന്നു. ഇതിന് മറുപടിയെന്നോണമായിരുന്നു കെ ടി രാമറാവുവിന്റെ പ്രതികരണം. നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് മെഡിക്കല്‍ കോളേജിന്റെ പേര് മാറ്റിയത്.

അഹമ്മദാബാദിലെ എം ഇ ടി മെഡിക്കല്‍ കോളേജിന്റെ പേരാണ് നരേന്ദ്ര മോദിയുടെ പേരിലേക്ക് മാറ്റിയത്. മണിനഗറിലെ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റിന്റെ കീഴിലാണ് എം ഇ ടി മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിനിധീകരിച്ച നിയമസഭാ മണ്ഡലമായിരുന്നു മണിനഗര്‍.

സെപ്റ്റംബര്‍ 17ന് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം. 1950 സെപ്തംബര്‍ 17 ന് ജനിച്ച മോദിയുടെ 72-ാം ജന്മദിനമാണിത്. അതേസമയം മോദിയുടെ ജന്മദിനം പ്രമാണിച്ച് വിപുലമായ പരിപാടികളാണ് ബി ജെ പി സംഘടിപ്പിക്കുന്നത്. സെപ്റ്റംബര്‍ 17 ന് ജനിക്കുന്ന ഓരോ കുഞ്ഞിനും ഒരു സ്വര്‍ണ്ണ മോതിരം സമ്മാനിക്കും എന്ന് ബി ജെ പിയുടെ തമിഴ്‌നാട് ഘടകം അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications