അവിഹിത ബന്ധം.. ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി തലയുമായി പോലീസ് സ്റ്റേഷനിലെത്തി
ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തിന്‍റെ പേരില്‍ ഭര്‍ത്താവ് ഭാര്യയുടെ തലയറുത്ത് കൊലപ്പെടുത്തി. പിന്നീട് അറിത്തെടുത്ത തലയുമായി ഭര്‍ത്താവ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.കര്‍ണാടകയിലെ ചിക്കമംഗളൂരാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്.ചിക്കമംഗളൂര്‍ സ്വദേശിയായ സതീഷ് ആണ് തന്നെ ചതിച്ച ഭാര്യയെ കഴുത്തറുത്ത് കൊന്ന് തള്ളിയത്. വിവരങ്ങള്‍ ഇങ്ങനെ

വിവാഹം
ചിക്കമംഗളൂര്‍ സ്വദേശിയായ സതീഷും രൂപയും ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് വിവാഹം കഴിച്ചത്. ഇരുവരുടേയും പ്രണയവിവാഹം ആയിരുന്നു. സതീഷ് ഉയര്‍ന്ന ജാതിക്കാരനും രൂപ താഴ്നന് ജാതിക്കാരിയുമായിരുന്നു. ഇതോടെ ഇരുവരേയും കുടുംബങ്ങള്‍ പുറത്താക്കി.

ടാക്സി
പിന്നീട് ടാക്സി ഡ്രൈവറായ സതീഷ് രൂപയുമായി സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. ഇതിനിടയില്‍ വിവാഹം കഴിഞ്ഞ രണ്ടാമത്തെ വര്‍ഷം വീടട്ുകാരുമായുള്ള പ്രശ്നങ്ങള്‍ ഒത്തു തീര്‍പ്പായി. കാര്യങ്ങള്‍ നല്ല രീതിയില്‍ നടക്കുമ്പോഴായിരുന്നു രൂപയ്ക്ക് മറ്റൊരു യുവാവുമായി അടുപ്പം തുടങ്ങിയത്.

പ്രണയ ബന്ധം
രൂപയ്ക്ക് സുനില്‍ എന്ന യുവാവുമായുള്ള അവിഹിത ബന്ധം സതീഷ് അറിഞ്ഞത് വൈകിയായിരുന്നു. ദിവസ വേതനത്തില്‍ പ്ലാന്‍റേഷനില്‍ ജോലി ചെയ്യുന്ന സുനില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഇതോടെ രൂപയും സതീഷും തമ്മില്‍ പ്രശ്നങ്ങള്‍ പതിവായി.

സുനിലിനൊപ്പം
പല തരത്തിലും സുനിലുമായുള്ള ബന്ധത്തില്‍ നിന്ന് പിന്‍മാറാന്‍ സതീഷ് രൂപയോട് ആവശ്യപ്പെട്ടെങ്കിലും തനിക്ക് സുനിലിനൊപ്പം പോയാല്‍ മതിയെന്നായിരുന്നു രൂപയുടെ പ്രതികരണം. സുനിലിന്‍റെ ക്രിമിനല്‍ പശ്ചാത്തലം ബോധിപ്പിച്ചെങ്കിലും രൂപ പിന്‍മാറാന്‍ തയ്യാറായിരുന്നില്ല.

മൂന്ന് ലക്ഷം
സുനിലിന് കൊടുക്കാന്‍ ഒരിക്കല്‍ രൂപ മൂന്ന് ലക്ഷം രൂപ ലോണെടുത്തെന്നും സതീഷ് ആരോപിച്ചു. ഇതോടെ അസ്വസ്ഥനായ സതീഷ് ഇരുവരേയും വക വരുത്താന്‍ തിരുമാനിച്ചു.

രക്ഷപ്പെട്ടു
കഴിഞ്ഞ ദിവസം രൂപയെ പ്ലാന്‍റേഷന് അടുത്ത് വെച്ച് സുനിലിനൊപ്പം സതീഷ് കണ്ടു. ഇതോടെ പ്രകോപിതനായ സതീഷ് രൂപയുടെ കഴുത്തറുക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുനില്‍ ഓടി രക്ഷപ്പെട്ടു.

പോലീസ് സ്റ്റേഷനില്‍
ഭാര്യയുടെ തല അറുത്ത് മാറ്റിയശേഷം ഇയാള്‍ ആ തലയുമായി റോഡിലിറങ്ങി. ഭാര്യയെ താന്‍ കൊന്നതിന്‍റെ കാരണം വെളിപ്പെടത്തി. പിന്നീട് അറുത്ത് മാറ്റിയ തലയുമായി നേരെ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

കവറില്‍
ചോരയൊലിക്കുന്ന ഒരു കവറുമായി കയറി വന്ന സതീഷ് പോലീസ് സ്റ്റേഷനിലും പരിഭ്രാന്തി പരത്തി. എന്നാല്‍ ചിരിച്ചുകൊണ്ടായിരുന്നു സതീഷ് പോലീസിനോട് കാര്യങ്ങള്‍ വിശദീകരി വിശദീകരിച്ചത്.

ചതിച്ചു
താന്‍ അവളെ ആത്മാര്‍ത്ഥമായി സ്നേഹിച്ചിട്ടും അവള്‍ എന്നെ പറ്റിക്കുകയായിരുന്നെന്ന് സതീഷ് പോലീസിനോട് പറഞ്ഞു. വിവാഹബന്ധത്തിലെ തകര്‍ച്ചയെ തുടര്‍ന്ന് രൂപയും സതീഷും നേരത്തേയും പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു.

ശരീരം കണ്ടെടുത്തു
തെറ്റ് ഏറ്റു പറഞ്ഞ സതീഷ് രൂപയുടെ മൃതദേഹം കിടക്കുന്ന സ്ഥലം പോലീസിന് കാണിച്ച് കൊടുത്തു. ഭാര്യയാണ് തെറ്റ് ചെയ്തതെന്നും അതിന് പ്രതികാരമായി അവളുടെ ജീവനെടുത്തതില്‍ തെറ്റൊന്നുമില്ലെന്നുമാണ് സതീഷ് വാദിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍
സംഭവത്തില്‍ സതീഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തു. സതീഷ് ഭാര്യയുടെ അറുത്ത തലയുമായി റോഡിലൂടെ നടക്കുന്നതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.












Click it and Unblock the Notifications