കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കുച്ച് തോ ലോഗ് കഹേഗേ, ലോംഗോ കാ കാം ഹേ കെഹ്ന' : ട്രോളിന് മറുപടിയുമായി ശശി തരൂര്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി : ലോക്സഭ സെഷനിടെ ശശി തരൂര്‍ എംപിയും സുപ്രിയ സുലെ എംപിയുടെയും കുശലാന്വേഷണം ട്വിറ്ററില്‍ ട്രോളുകള്‍ സൃഷ്ടിച്ചിരുന്നു. ഇതിന് മറുപടിയുമായി ശശി തരൂര്‍ രംഗത്തെത്തി. രാജേഷ് ഖന്നയും ശര്‍മിള ടാഗോറും മത്സരിച്ച് അഭിനയിച്ച ഗാനത്തിലെ വരികള്‍ പങ്കുവച്ചുകൊണ്ടായിരുന്നു ശശി തരൂരിന്റെ മറുപടി. അമര്‍ പ്രേമിലെ വരികളാണ് ട്വിറ്ററിലൂടെ ശശി തരൂര്‍ മറുപടിക്ക് ഉപയോഗിച്ചത്. കുച്ച് തോ ലോഗ് കഹേഗേ, ലോംഗോ കാ കാം ഹേ കെഹ്ന എന്നതായിരുന്നു തരൂരിന്റെ മറുപടി. സുപ്രിയ സുലെയെ മറുപടിയില്‍ ശശി തരൂര്‍ ടാഗ് ചെയ്തിട്ടുമുണ്ട്.

തന്നോട് സുപ്രിയ സുലെ പോളിസി ചോദ്യമാണ് ചോദിച്ചതെന്നും അടുത്തതായി അവരായിരുന്നു സഭയില്‍ സംസാരിക്കേണ്ടിയിരുന്നതെന്നും ശശി തരൂര്‍ ട്വീറ്റില്‍ പറയുന്നു. വളരെ പതുക്കെയാണ് അവര്‍ സംസാരിച്ചതെന്നും ഫറൂഖ് സാഹിബിനെ ശല്യപ്പെടുത്താതിരിക്കാനാണ് അവര്‍ പതുക്കെ സംസാരിച്ചതെന്നും ട്വീറ്റില്‍ പറയുന്നു.

1

എന്‍സിപി ലോക്‌സഭാംഗമായ സുപ്രിയ സുലെയോട് സംസാരിക്കാനായി ഡെസ്‌കിന് മുകളിലേക്ക് തലചേര്‍ത്ത് കിടക്കുന്ന ശശി തരൂരിനെ മിനിറ്റുകള്‍ മാത്രമുള്ള വീഡിയോയില്‍ കാണാനാകും. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെ പ്രസംഗത്തിനിടെയായിരുന്നു എംപിമാരുടെ ഈ സംസാരം. ആ സമയം റഷ്യ യുക്രൈന്‍ വിഷയമാണ് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തുകൊണ്ടിരുന്നത്. എന്‍ കെ പ്രേമചന്ദ്രന്‍ ആണ് ചെയറില്‍ ഉണ്ടായിരുന്നത്. പുഷ്പ സിനിമയിലെ ഗാനം പശ്ചാത്തലത്തില്‍ നിന്ന് ട്രോള്‍ വീഡിയോ ട്വിറ്ററില്‍ പ്രചരിച്ചിരുന്നു. ശശി തരൂരിന് പുറകില്‍ ഇരിക്കുന്ന എംപിയുടെ റിയാക്ഷനും ഉള്‍പ്പടെ വിഷയം ട്രോളുകളാകുകയായിരുന്നു.

Recommended Video

cmsvideo
തിരുവനന്തപുരം; ബെഞ്ചിൽ താടിവച്ച് കേട്ടു, ലോക്‌സഭയിലെ ആ വൈറൽ വിഡിയോ; ട്രോളിന് മറുപടിയുമായി ശശി തരൂര്‍
2


ഇതിന് മുമ്പ് ലോക്സഭയില്‍ വനിത ലോക്സഭ എംപിമാരുടെ ഒപ്പം എടുത്ത ശശി തരൂരിന്റെ
ഫോട്ടോ വിവാദമായിരുന്നു. 'ലോക്‌സഭ, ജോലി ചെയ്യാന്‍ ആകര്‍ഷണീയമായ സ്ഥലമല്ലെന്ന് ആര് പറഞ്ഞു? ഇന്ന് രാവിലെ എന്റെ ആറ് എം.പിമാരോടൊപ്പം'. എന്ന ക്യാപ്ഷനോട് കൂടിയായിരുന്നു ശശി തരൂര്‍ സെല്‍ഫി ട്വീറ്റ് ചെയ്തത്. നിങ്ങളുടെ ജോലി സ്ഥലം ആകര്‍ഷകമാക്കാന്‍ വേണ്ടിയുള്ള അലങ്കാര വസ്തുക്കളല്ല ലോക്‌സഭയിലെ സ്ത്രീകള്‍. അവര്‍ പാര്‍ലമെന്റേറിയന്മാരാണ്, നിങ്ങള്‍ സ്ത്രീകളോട് അനാദരവ് കാണിച്ചു. നിങ്ങളുടെ സ്ത്രീ വിരുദ്ധതയാണ് ഈ പോസ്റ്റിലൂടെ തെളിഞ്ഞത് തുടങ്ങിയ നിരവധി വിമര്‍ശനങ്ങളാണ് പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് ക്യാപ്ഷന് മറുപടിയുമായി ശശി തരൂര്‍ എം.പി. രംഗത്തെത്തി.

3

തമാശയെന്ന നിലയിലാണ് ഈ പോസ്റ്റെന്നും വനിത എം.പിമാര്‍ അതേ സ്പിരിറ്റില്‍ തന്നോട് ട്വീറ്റ് ചെയ്യാന്‍ പറയുകയായിരുന്നെന്നും ശശി തരൂര്‍ എം.പി പറഞ്ഞു. പാര്‍ലമെന്റില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ലടക്കം ചര്‍ച്ചയാകുന്നതിനിടെയാണ് വനിത എം.പിമാര്‍ക്ക് ഒപ്പമുള്ള ചിത്രം തരൂര്‍ പങ്കുവച്ചത്. ജോലിസ്ഥലത്തെ സൗഹൃദത്തില്‍ സന്തോഷം. വനിത എം.പിമാര്‍ മുന്‍കയ്യെടുത്താണ് സെല്‍ഫി എടുത്തത്. നര്‍മം ഉള്‍ക്കൊണ്ട് അതേ സ്പിരിറ്റില്‍ ട്വീറ്റ് ചെയ്യാന്‍ അവരാണ് എന്നോട് ആവശ്യപ്പെട്ടത്. ചില ആളുകളെ ഈ സെല്‍ഫി വിഷമിപ്പിച്ചതില്‍ എന്നോട് ക്ഷമിക്കണം. എന്നാല്‍ ജോലിസ്ഥലത്തെ സൗഹൃദത്തില്‍ പങ്കാളിയായതില്‍ എനിക്ക് സന്തോഷമുണ്ട്. അത്രയേ ഉള്ളൂ''. ഇങ്ങനെയായിരുന്നു ശശി തരൂര്‍ എം.പിയുടെ വിശദീകരണം.

4

എന്‍.സി.പി എം.പി സുപ്രിയ സുലേ, അമരീന്ദര്‍ സിങിന്റെ ഭാര്യയും പഞ്ചാബില്‍ നിന്നുള്ള എം.പിയുമായ പ്രണീത് കൗര്‍, തമിഴ്‌നാട്ടില്‍ നിന്നുള്ള ഡി.എം.കെ എം.പിയായ തമിഴാച്ചി തങ്കപാഢ്യന്‍, ബംഗാളില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയും നടിയുമായ നുസ്രത്ത് ജഹാന്‍, തമിഴ്‌നാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിയായ ജ്യോതിമണി സെന്നിമലൈ, നടിയും ബംഗാളില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയുമായ മിമി ചക്രബര്‍ത്തി എന്നിവരാണ് തരൂരിനൊപ്പമുള്ള സെല്‍ഫിയില്‍ ഉണ്ടായിരുന്നത്.

മുല്ലപ്പെരിയാറില്‍ മേല്‍നോട്ട സമിതിക്ക് അധികാരം ലഭിക്കുമോ? സുപ്രീം കോടതി വിധി ഇന്ന്മുല്ലപ്പെരിയാറില്‍ മേല്‍നോട്ട സമിതിക്ക് അധികാരം ലഭിക്കുമോ? സുപ്രീം കോടതി വിധി ഇന്ന്

English summary
'Kuch to log kahege, longo ka kam he kehna': Shashi Tharoor responds to the troll.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X