കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടംകൂളം ആണവനിലയത്തില്‍ ഫണ്ട് ലഭ്യതയില്‍ കുറവ്: ബാധ്യത തീര്‍ക്കാന്‍ കഴിയാതെ എന്‍പിസിഐല്‍

  • By Desk
Google Oneindia Malayalam News

ദില്ലി: കൂടംകൂളം ആണവനിലയത്തില്‍ ഫണ്ടിന്റെ ലഭ്യതക്കുറവ്. കഴിഞ്ഞ് രണ്ട് സാമ്പത്തികവര്‍ഷത്തിലും കൂടംകൂളം ആണവനിലയത്തിന് കാര്യമായ ഫണ്ട് അനുവദിച്ചിട്ടില്ല. ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ കീഴിലുള്ള അവശ്യ ഉപകരണങ്ങള്‍ നല്‍കുന്നത്. ആവശ്യം വേണ്ട ഫണ്ടിനംു കുറവ് തുകയാണ് എന്‍പിസിഐലിന് ലഭിക്കുന്നത്. റഷ്യന്‍ ബാധ്യത തീര്‍ക്കാത്തത് പാര്‍ലമെന്ററി കമ്മിറ്റി ചര്‍ച്ചചെയ്തത് ധനകാര്യമന്ത്രാലയത്തിന്റെ ഇക്കണോമിക് അഫയേഴ്‌സിന് കൈമാറിയിരിക്കയാണ്.


ഇന്ത്യയും റഷ്യയും തമ്മിലുള്ള വായ്പ കരാര്‍ പ്രകാരം ഇന്ത്യിലെ ആണവനിലയങ്ങളിലേക്കുള്ള കൂടംകുളത്തിനായുള്ള ഉപകരണങ്ങള്‍ ഇന്ത്യയിലേക്ക് അയച്ചാലുടന്‍ വിതരണക്കാര്‍ക്ക് റഷ്യന്‍ ഗവണ്‍മെന്റ് ആ തുക കൈമാറുകയും ഇത് ഇന്ത്യന്‍ ഗവണ്‍മെന്റിന് ബാധ്യതയാകുകയും ചെയ്യും. ഈ ബാധ്യത എന്‍പിസിഐലിന് കൈമാറുകയും ചെയ്യും. അതേസമയം ഈ തുക ഇന്ത്യക്ക് കൈമാറുകയും ഇതോടെ എന്‍പിസിഐഎല്ലിന് കടബാധ്യതയാകുകയും ചെയ്യും.

kudankulam-plant-

ബജറ്റ് വിഹിതം പൊതുമേഖലയില്‍ കുറയുന്നതോടെ റഷ്യന്‍ കടബാധ്യത എന്‍പിസിഐഎല്ലിന് കൈമാറുന്നു. ഇത് ഇക്കണോമിക് അഫയേഴ്‌സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സിഎഎഎ ആണ് ലോണിന്റെയും മറ്റ് ഗ്രാന്റിന്റെയും ചുമതല വഹിക്കുന്നത്. പണം നല്കുന്നതില്‍ നടപ്പിലാക്കുന്നതില്‍ വന്ന വീഴ്ച്ച സയന്‍സ് ആന്റ് ടെക്‌നോളജി,എന്‍വിറോണ്‍മെന്റ് ആന്റ് ഫോറസ്റ്റ് എന്നീ വകുപ്പുകളുടെ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ധനകാര്യമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും നടപടി ആയില്ല


അറ്റോമിക് എനര്‍ജി കമ്മീഷന്‍ ചെയര്‍മാന്‍ കെംന്‍ വ്യാസ് സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല. 2017 18 കാലത്തെ ബജറ്റില്‍ എന്‍പിസിഐഎല്ലിന് അനുവദിച്ച തുക 1435 കോടിയാണ്. ഇതില്‍ 750 കോചി ലോണ്‍ വിഹിതത്തില്‍ വരും. എന്നാല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അറ്റോമിക് എനര്‍ജി ബജറ്റിനായി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ തുക 4305 കോടിയാണ്. റഷ്യന്‍ ബാധ്യത 3903 കോടിയാണെന്നിരിക്കെ ലഭിച്ച തുക ഇവര്‍ക്കുള്ള ബാധ്യത തീര്‍ക്കാന്‍ കഴിയില്ലെന്ന് സാരം.2018ല്‍ 1665 കോടി ലഭിച്ചെങ്കിലും 2870 കോടിരൂപയുടെ കുറവ് ഉണ്ട്. എന്‍പിസിഐല്ലിന് കീഴില്‍ നിലവില്‍ 22 വാണിജ്യ ന്യൂക്ലിയര്‍ റിാക്ടറുകളുണ്ട്. 6780 മെഗാ വാട്ട് ഇലക്ട്രിക് കപ്പാസിറ്റിയാണ് ഇവയ്ക്കുള്ളത്.

English summary
Kudamkulam nuclear reactor, India can not pay back the expenditure of kudamkulam utilities to Russia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X