കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുല്‍ഭൂഷണ്‍ കേസില്‍ വിധി ഇന്ത്യയ്ക്ക് അനുകൂലമായാല്‍ എന്തുസംഭവിക്കും? പ്രത്യേകിച്ച് നേട്ടമില്ല

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവ് പാകിസ്താന്റെ പിടിയിലായിട്ട് വര്‍ഷങ്ങളായി. അദ്ദേഹത്തിനെതിരെ ആയിരുന്നു പാകിസ്താന്‍ കോടതി വിധി. എന്നാല്‍ ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു. ഇന്ത്യയും പാകിസ്താനും വാദങ്ങള്‍ നിരത്തി. ബുധനാഴ്ച അന്താരാഷ്ട്ര കോടതി വിധി പറയും. വിധി ഇന്ത്യയ്ക്ക് അനുകൂലമായാല്‍ പാകിസ്താന്‍ അംഗീകരിക്കുമോ എന്നതാണ് നിര്‍ണായകമായ ചോദ്യം. മറിച്ചും ചോദ്യം ഉയരാം. കുല്‍ഭൂഷണ്‍ ഇന്ത്യക്ക് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്നാണ് പാകിസ്താന്റെ ആരോപണം.

Kulbhu

ഇത്തരം രാജ്യാന്തര കേസുകളില്‍ അന്താരാഷ്ട്ര കോടതി വിധികയുടെ ശക്തി എത്രത്തോളമുണ്ട് എന്നതും പരിശോധിക്കേണ്ടതാണ്. ഐക്യരാഷ്ട്രസഭയുടെ ആര്‍ട്ടിക്കിള്‍ 94ല്‍ പറയുന്നത്, അംഗരാജ്യങ്ങള്‍ അന്താരാഷ്ട്ര കോടതിയുടെ വിധി അനുസരിക്കണം എന്നാണ്. ഇന്ത്യയും പാകിസ്താനും ഇക്കാര്യം അംഗീകരിച്ച രാജ്യങ്ങളാണ്. അന്താരാഷ്ട്ര കോടതിയുടെ വിധി അന്തിമമാണ്. അപ്പീല്‍ നല്‍കാന്‍ സാധിക്കില്ല. പക്ഷേ, വിധി നടപ്പാക്കാന്‍ കോടതിക്ക് പരിമിതിയുണ്ട് എന്നതാണ് പ്രശ്‌നം. ഇത്തരം സാഹചര്യമുണ്ടായാല്‍ യുഎന്‍ രക്ഷാസമിതി ഇടപെടും. വിധി നടപ്പാക്കണമെന്ന് ബന്ധപ്പെട്ട രാജ്യത്തോട് രക്ഷാസമിതി നിര്‍ബന്ധിക്കും.

എന്നാല്‍ കോടതി വിധിയുടെ പരിമിതി വേറെയുമുണ്ട്. രക്ഷാസമിതിയിലെ അംഗരാജ്യങ്ങള്‍ക്ക് എതിരേയാണ് വിധിയെങ്കില്‍ പ്രത്യേകിച്ച് കാര്യമൊന്നുമില്ല. രക്ഷാസമിതി അംഗങ്ങള്‍ക്ക് വിധി വീറ്റോ ചെയ്യാന്‍ സാധിക്കും. മാത്രമല്ല, രക്ഷാസമിതി അംഗങ്ങളുടെ സൗഹൃദ രാജ്യങ്ങള്‍ക്കെതിരായ വിധിയും അവര്‍ക്ക് വീറ്റോ ചെയ്യാം. അതുകൊണ്ടുതന്നെ വന്‍കിട രാജ്യങ്ങള്‍ക്കെതിരെ കോടതി വിധിയുണ്ടാകില്ല. വിധിച്ചാലും കാര്യമില്ല എന്നര്‍ഥം.

വിമത എംഎല്‍എമാരെ കാണാനില്ല; കര്‍ണടാകത്തില്‍ കളിമാറുന്നു, അവസാന നിമിഷം ട്വിസ്റ്റിന് സാധ്യതവിമത എംഎല്‍എമാരെ കാണാനില്ല; കര്‍ണടാകത്തില്‍ കളിമാറുന്നു, അവസാന നിമിഷം ട്വിസ്റ്റിന് സാധ്യത

പാകിസ്താന് എതിരാണ് വിധി എന്നിരിക്കട്ടെ. ചൈന പാകിസ്താന്റെ സൗഹൃദ രാജ്യമാണ്. വിധി വീറ്റോ ചെയ്യാന്‍ രക്ഷാസമിതി അംഗരാജ്യമെന്ന നിലയില്‍ ചൈനയ്ക്ക് സാധിക്കും. ജയ്‌ശെ മുഹമ്മദ് നേതാവ് മസൂദ് അസറിന്റെ കാര്യത്തില്‍ ചൈന ചെയ്യുന്നതും അതുതന്നെയാണ്. അടുത്തിടെ നിക്കരാഗ്വയും അമേരിക്കയും തമ്മിലുള്ള തര്‍ക്കത്തില്‍ അന്താരാഷ്ട്ര കോടതി വിധി അമേരിക്കക്ക് എതിരായിരുന്നു. അമേരിക്ക വിധി വീറ്റോ ചെയ്തതോടെ നിക്കരാഗ്വയ്ക്ക് യാതൊരു ഗുണവും വിധിമൂലം ഉണ്ടായില്ല.

English summary
Kulbhushan Jadhav case: In case of an order not favourable, is ICJ ruling binding on Pakistan?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X