കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുല്‍ഭൂഷന്‍ കേസ് !!! ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത് തെറ്റെന്ന് കട്ജു

കാശ്മീര്‍ പ്രശ്നത്തില്‍ പാകിസ്താന്‍ കോടതിയെ സമീപിച്ചാല്‍. ഇനി ഇത് കോടതിയുടെ അധികാര പരിധിക്ക് പുറത്തുള്ള വിഷയമാണ് എന്നകാര്യം പറയാന്‍ സാധിക്കില്ല.

  • By Ankitha
Google Oneindia Malayalam News

ദില്ലി: കുല്‍ഭൂഷന്‍ പ്രശ്‌നത്തില്‍ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത് തെറ്റായ നടപടിയെന്നു ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു.
തന്റെ ഫേസ് ബുക്ക് പേസ്റ്റിലൂടെയാണ് ഈക്കാര്യം വ്യക്തമാക്കിയത്.

അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇന്ത്യ നേടിയ വിജയത്തെക്കുറിച്ചു ജനങ്ങള്‍ക്ക് അഭിമാനിക്കാം എന്നാല്‍ ഇത് പാകിസ്താന്റെ കൈയില്‍ എല്ലാംകൊണ്ടെത്തിച്ചപോലെയാണിതെന്നും അദ്ദേഹം പറഞ്ഞു.പാകിസ്താന്‍ ഒട്ടനവധി വിഷയങ്ങളില്‍ അന്താരാഷ്ട്ര നീതി ന്യായ കോടതിയെ സമീപിക്കും. അതിനാല്‍ പാകിസ്താന്‍ നീതിന്യായ കോടതിയുടെ അധികാര പരിധി സംബന്ധിച്ച്കൂടുതല്‍ എതിര്‍പ്പ് ഉന്നയിച്ചേക്കില്ല.

kadju

കാശ്മീര്‍ പരിഹാരത്തിനായി പാകിസ്താന്‍ അന്തരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കും എന്നത് ഉറപ്പുള്ള കാര്യമാണ്. അവിടെ നമുക്ക് കോടതിയുടെ അധികാരപരിധിക്ക് പുറത്തുള്ള വിഷയമാണെന്നു പറയാന്‍ സാധിക്കില്ലെന്നും കട്ജു പറഞ്ഞു. ഇനി നമ്മള്‍ എതിര്‍ക്കുന്ന പല വിഷയങ്ങളിലും അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ ഉയര്‍ത്തിക്കാണിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത് 'തിന്മയുടെ പേടകം' തുറന്നു വിട്ടതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
Former judge in the Supreme Court of India, Markanday Katju on Saturday expressed his concerns over the repercussions that India might have to face due to its actions of involving the International Court of Justice in the Kulbhushan Jadhav case. Katju, who is also a former Press Council of India Chairman, in a Facebook post said that India had made a serious mistake by going to the ICJ.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X