കുല്ഭൂഷണ് യാദവിന്റെ ശിക്ഷ: പാകിസ്താന് തിരിച്ചടി നല്കി ഇന്ത്യ പാക്, നീക്കം അപകടം!!
ദില്ലി: ഇന്ത്യന്‍ ചാരനെന്നാരോപിച്ച് പാകിസ്താന് പിടികൂടിയ മുന്‍ നാവിക സേനാ ഉദ്യോഗസ്ഥനെ തൂക്കിലേറ്റുന്നതിന് ഇന്ത്യയുടെ തിരിച്ചടി. കുല്‍ഭൂഷന്റെ വധശിക്ഷ നടപ്പിലാക്കിയാല്‍ ആസൂത്രിത കൊലപാതമായി കണക്കാക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെ ഇന്ത്യ മോചിപ്പിക്കാനിരുന്ന 12 പാകിസ്ഥാന് തടവുകാരെ വിട്ടയയ്ക്കാനുള്ള തീരുമാനം റദ്ദാക്കിയതായും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പാക് കോടതിയുടെ തീരുമാനം അറിഞ്ഞതോടെ പാക് വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിതിനെ വിളിച്ചുവരുത്തി താക്കീത് ചെയ്തിരുന്നു.
ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘടനയുടെ ചാരനാണ് 2016 മാര്‍ച്ച് 3ന് ബലോചിസ്താനില്‍ നിന്ന് പാക് സൈന്യം പിടികൂടിയ കുല്‍ഭൂഷണെന്നാണ് പാകിസ്താന്റെ വാദം. രാജ്യത്ത് ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നാരോപിച്ച് രാജ്യദ്രോഹക്കുറ്റത്തിനാണ് പാക് സൈനിക കോടതി കുല്ഭൂഷണ് യാദവിനെ വധശിക്ഷയ്ക്ക് വിധിച്ചിട്ടുള്ളത്. ഭീകരവാദത്തിന് വേണ്ടി ഹുസൈന് മുബാറക് എന്ന പേര് സ്വീകരിച്ചതായും ബലൂചിസ്താനിലും സിന്ധ് പ്രവിശ്യയിലും പ്രവര്‍ത്തിച്ചിരുന്നുവെന്നുമാണ് പാക് ആരോപണം. കുല്ഭൂഷണന് കുറ്റസമ്മതം നടത്തുന്നതെന്ന പേരില്‍ ഒരു വീഡിയോയും പാകിസ്താന് പുറത്തുവിട്ടിരുന്നു.

2013ല്‍ ഇന്ത്യന്‍ നാവിക സേനയില്‍ നിന്ന് വിരമിച്ച യാദവ് ഇറാനിലെ ചഹ്ബഹറില്‍ കച്ചവടം നടത്തവരുന്നതിനെ പാകിസ്താനിലേയ്ക്ക് കടക്കുമ്പോള്‍ ബലൂചിസ്താനില്‍ നിന്നാണ് പിടിയിലാവുന്നത്. നേരത്തെ 1999ലും ഇന്ത്യന്‍ ചാരനെന്ന് പാകിസ്താന് പിടികൂടിയ ഷെയ്ഖ് ഷമീമിന്റെ വധശിക്ഷ പാകിസ്താന് നടപ്പിലാക്കിയിരുന്നു. തിങ്കളാഴ്ചയാണ് കുല്‍ഭൂഷണെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ കോടതി വധശിക്ഷയ്ക്ക് വിധിയ്ക്കുന്നത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും!












Click it and Unblock the Notifications