കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുല്‍ഭൂഷന്റെ വധശിക്ഷ നടപ്പിലാക്കിയാല്‍ ഉഭയകക്ഷി ബന്ധം തകരും; പാകിസ്താന് സുഷമയുടെ മുന്നറിയിപ്പ്‌

Google Oneindia Malayalam News

ദില്ലി: കുല്‍ഭൂഷണ്‍ യാദവ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ ചാരനെന്ന് മുദ്രകുത്തി പാകിസ്താന്‍ വധിശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷണ്‍ യാദവിനെ രക്ഷിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അത് സര്‍ക്കാരിന്റെ പരാജയമാവുമെന്ന് പ്രതിപക്ഷം ആരോപിയ്ക്കുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുല്‍ഭൂഷണ്‍ യാദവിനെ സുരക്ഷിതമായി തിരികെയെത്തിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്നും ലോക്‌സഭയില്‍ പ്രതിപക്ഷം ആവശ്യപ്പെടുന്നു.

കുല്‍ഭൂഷണ് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചതോടെ ചൊവ്വാഴ്ച പ്രതിപക്ഷം വിഷയം ലോക്‌സഭയില്‍ ഉന്നയിക്കുകയായിരുന്നു. ഇന്ത്യയെ പ്രകോപിപ്പിക്കാനുള്ള പാക് നീക്കമാണ് വധശിക്ഷയെന്നും ബിജെപി സര്‍ക്കാര്‍ ഉപദേശക സമിതിയ്ക്കപ്പുറത്തേയ്ക്ക് ചിന്തിച്ച് തീരുമാനമെടുക്കണമെന്നും പ്രധാനമന്ത്രിയുടെ ഇടപെടല്‍ അനിവാര്യമാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല ചൂണ്ടിക്കാണിക്കുന്നു.

സുഷമാ സ്വരാജിന്റെ മുന്നറിയിപ്പ്

സുഷമാ സ്വരാജിന്റെ മുന്നറിയിപ്പ്

കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷ നടപ്പിലാക്കിയാല്‍ ഉഭയകക്ഷി ബന്ധത്തില്‍ പരിണിത ഫലങ്ങളുണ്ടാകുമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വേരാജ് പാകിസ്താന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

യാദവ് റോയുടെ ചാരനോ

യാദവ് റോയുടെ ചാരനോ

ബലൂചിസ്താനില്‍ നിന്ന് പാക് സൈന്യം പിടികൂടിയ കുല്‍ഭൂഷണ്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി റിസര്‍ച്ച് അനാലിസിസ് വിംഗിന്റെ ചാരനാണെന്നാണ് പാകിസ്താന്റെ ആരോപണം.

രാജ്യദ്രോഹിയെന്ന് പാകിസ്താന്‍

രാജ്യദ്രോഹിയെന്ന് പാകിസ്താന്‍

ബലൂചിസ്താന്‍ പാകിസ്താനിലെ സിന്ധ് പ്രവിശ്യ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് കുല്‍ഭൂഷണ്‍ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരികയായിരുന്നുവെന്നും ഇതിനായി ഹുസൈന്‍ മുബാറക് എന്നപേര് സ്വീകരിച്ചുവെന്നും പാകിസ്താന്‍ ദൃശ്യങ്ങള്‍ സഹിതം വാദിക്കുന്നു. കുല്‍ഭൂഷണ്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ കുറ്റസമ്മതം നടത്തിയതിന്റെ ദൃശ്യങ്ങളാണെന്നും പാകിസ്താന്‍ അവകാശപ്പെടുന്നു.

ഇന്ത്യയെ അറിയിച്ചില്ല

ഇന്ത്യയെ അറിയിച്ചില്ല

എന്നാല്‍ മുന്‍ ഇന്ത്യന്‍ നാവിക സേനാ ഉദ്യോഗസ്ഥാനെ കുല്‍ഭൂഷണ്‍ യാദവിനെ വധശിക്ഷയ്ക്ക് വിധിച്ച വിവരം ഇസ്ലാമാബാദിലെ ഇന്ത്യന്‍ എംബസിയെ അറിയിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. വധശിക്ഷ വിധിച്ച സംഭവത്തില്‍ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിതിനെ വിളിച്ചുവരുത്തിയ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ താക്കീത് നല്‍കിയിരുന്നു.

 അറസ്റ്റ് മാഷ്‌കെലില്‍ നിന്ന്

അറസ്റ്റ് മാഷ്‌കെലില്‍ നിന്ന്

2016 മാര്‍ച്ച് മൂന്നിന് ബലൂചിസ്താനിലെ മാഷ്‌കെലില്‍ നിന്നാണ് കുല്‍ഭൂഷണ്‍ അറസ്റ്റിലാവുന്നത്. ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നാരോപിച്ചാണ് യാദവിന് വധശിക്ഷ നല്‍കിയിട്ടുള്ളത്. എന്നാല്‍ വധശിക്ഷയ്ക്ക് വിധിച്ച പാക് സൈനിക കോടതിയുടെ നീക്കത്തിനെതിരെ മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ രംഗത്തെത്തിയിട്ടുണ്ട്.

English summary
External Affairs Minister Sushma Swaraj on Tuesday issued a stern warning to Pakistan, cautioning them that they should keep in mind the consequences of carrying out the death sentence of Kulbhushan Jadhav on the bilateral relations between the neighbouring countries.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X