കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുല്‍ഭൂഷന്‍ ജാധവ് ഇന്ത്യയുടെ മകന്‍; പാകിസ്താന്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരും...

  • By Akshay
Google Oneindia Malayalam News

ദില്ലി: മുന്‍ ഇന്ത്യന്‍ നാവികോദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാധവിന് വധശിക്ഷ വിധിച്ച സംഭവത്തില്‍ കടുത്ത പ്രത്യാഘാതം ഉണ്ടാകുമെന്ന് ഇന്ത്യ. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് ഇക്കാര്യം പാര്‍ലമെന്റില്‍ അറിയിച്ചത്. കുല്‍ഭൂഷന്റെ കുടുംബാംഗങ്ങളുമായി സര്‍ക്കാര്‍ സമ്പര്‍ക്കം പുലര്‍ത്തി വരികയാണെന്നും സുഷമാ സ്വരാജ് അറിയിച്ചു.

കുല്‍ഭൂഷണ്‍ ഇന്ത്യയുടെ മകനാണെന്നും അദ്ദേഹം തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തെറ്റ് ചെയ്തതിന് തെളിവില്ലെന്നും സുഷമ സ്വരാജ് പറഞ്ഞു. ഈ സാഹചര്യത്തില്‍ ചാരനെന്ന് മുദ്രകുത്തി വധശിക്ഷയുമായി മുന്നോട്ട് പോകാനാണ് പാക് സര്‍ക്കാരിന്റെ തീരുമാനമെങ്കില്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും സുഷമ സ്വരാജ് മുന്നറിയിപ്പ് നല്‍കി.

Sushma Swaraj

ലോകസഭയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങും കുല്‍ഭൂഷണെതിരായ പാക് നടപടിയെ ശക്തമായി അപലപിച്ചു. മുന്‍ നാവിക സേനാ ഉദ്യോഗസ്ഥന്റെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാരിന് കഴിയുന്നതെല്ലാം ചെയ്യുമെന്നും സഭയില്‍ അദ്ദേഹം അറിയിച്ചു. വധശിക്ഷ പ്രഖ്യാപിച്ച് വിവരം പുറത്തുവന്നപ്പോള്‍ തന്നെ ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബസീതിനെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു.

പാകിസ്താനില്‍ കുല്‍ഭൂഷണ്‍ ജാദവിനായി അഭിഭാഷകരെ ഏര്‍പ്പാടാക്കുമെന്നും കോടതി വിധിയില്‍ അപ്പീല്‍ പോകാനുള്ള ശ്രമം നടത്തുമെന്നും സുഷമ സ്വരാജ് രാജ്യസഭയില്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാണെന്നും കുല്‍ഭൂഷണെ രക്ഷിക്കാന്‍ ഏതറ്റം വരേയും പോകുമന്നും വിദേശകാര്യ മന്ത്രി ഉറപ്പ് നല്‍കി.

English summary
External Affairs Minister Sushma Swaraj on Tuesday issued a stern warning to Pakistan, cautioning them that they should keep in mind the consequences of carrying out the death sentence of Kulbhushan Jadhav on the bilateral relations between the neighbouring countries.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X