കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് സൈനിക മേധാവിക്ക്, കുല്‍ഭൂഷണ്‍ ജാദവ് ദയാഹര്‍ജി സമര്‍പ്പിച്ചു

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാകിസ്താനിലെ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവ് ദയാഹര്‍ജി സമര്‍പ്പിച്ചു. പാക് സൈനിക മേധാവിക്കാണ് ദയാഹര്‍ജി സമര്‍പ്പിച്ചത്.

  • By Akhila
Google Oneindia Malayalam News

ദില്ലി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാകിസ്താനിലെ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവ് ദയാഹര്‍ജി സമര്‍പ്പിച്ചു. പാക് സൈനിക മേധാവിക്കാണ് ദയാഹര്‍ജി സമര്‍പ്പിച്ചത്. വധശിക്ഷയില്‍ നിന്ന് പിന്മാറണം എന്നാവശ്യപ്പെട്ടാണ് ജാദവ് പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ് വ അറിയിച്ചു.

വധശിക്ഷയ്‌ക്കെതിരെ കുല്‍ഭൂഷണ്‍ ജാദവ് ഉന്നതെ സൈനിക കോടതിയെ സമീപിച്ചിരുന്നുവെങ്കിലും അപേക്ഷ തള്ളുകയായിരുന്നു. അതിന് പിന്നാലെയാണ് കുല്‍ഭൂഷണ്‍ സൈനിക മേധാവിയെ സമീപിക്കുന്നത്. ചാരവൃത്തിയിലും ഭീകരപ്രവര്‍ത്തനത്തിലും തനിക്ക് പങ്കുള്ളതായി കുല്‍ഭൂഷണ്‍ ദയാഹര്‍ജിയില്‍ പറഞ്ഞതായും പാക് സൈനിക വിഭാഗം പറഞ്ഞതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 kulbhushan2

പാകിസ്താനെതിരായ പ്രവര്‍ത്തിയില്‍ മാപ്പു ചോദിക്കുകയും വധശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പാകിസ്താനെതിരായി ചാരപ്രവര്‍ത്തിയും ഭീകരപ്രവര്‍ത്തനങ്ങളും ചെയ്തുവെന്ന് ആരോപിച്ച് കഴിഞ്ഞ ഏപ്രിലിലാണ് പാക് സൈനിക കോടതി ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ചത്.

English summary
Kulbhushan Jadhav files mercy petition before Pakistan Army Chief.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X