കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

22 മാസത്തിനു ശേഷം അവർ കുൽഭൂഷൺ ജാദവിനെ കണ്ടു, പ്രദേശത്ത് കനത്ത സുരക്ഷ

നീണ്ട 22 മാസങ്ങള്‍ക്ക് ശേഷമാണ് കുടുംബം ജാദവിനെ കണ്ടത്

  • By Ankitha
Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താനിൽ ഇന്ത്യൻ ചാരനെന്ന് ആരോപിച്ച് ജയിൽ ശിക്ഷ അനുഭവിക്കുന്ന കുല്‍ഭൂഷണ്‍ ജാദവിനെ ഭാര്യയും അമ്മയും കണ്ടു. നീണ്ട 22 മാസങ്ങള്‍ക്ക് ശേഷമാണ് കുടുംബം ജാദവിനെ കണ്ടത്. പാക് വിദേശകാര്യ മന്ത്രാലയം ഓഫിസിലാണ് കൂടിക്കാഴ്ച. അരമണിക്കൂറോളമാണ് കുല്‍ഭൂഷണുമായി കൂടിക്കാഴ്ചയ്ക്ക് അനുവാദം നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ ജെ.പി.സിങ്ങും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കുടിക്കാഴ്ച ചിത്രീകരിക്കാന്‍ പാക് മാധ്യമങ്ങള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

 അണ്ണാഡിഎംകെയിൽ പൊട്ടിത്തെറി; ആറു നേതാക്കളെ പുറത്താക്കി, ദിനകര പക്ഷത്തേക്ക് കുത്തൊഴുക്ക് അണ്ണാഡിഎംകെയിൽ പൊട്ടിത്തെറി; ആറു നേതാക്കളെ പുറത്താക്കി, ദിനകര പക്ഷത്തേക്ക് കുത്തൊഴുക്ക്

kulbhushan

മനുഷ്യത്വത്തിന്റെ പേരിലാണ് കൂടിക്കാഴ്ച അനുവദിച്ചിരിക്കുന്നതെന്ന് പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഹൈസൽ അറിയിച്ചു. ഡിസംബർ 20 തീയതിയാണ് കുൽ ഭൂഷൻ ജാദവിന്റെ അമ്മയ്ക്കും ഭാര്യയ്ക്കും പാകിസ്താൻ വിസ അനുവദിച്ചത്. കൂടിക്കാഴ്ചയ്ക്ക് ശേഷം നാളെ അമ്മയും ഭാര്യയും ഇന്ത്യയിലേയ്ക്ക് മടക്കും. കുൽഭൂഷൻ ജാദവിന്റെ അമ്മയുടേയും ഭാര്യയുടേയും സന്ദര്‍ശനത്തിന് മുന്നോടിയായി മേഖലയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത് .

രാജ്യത്ത് കനത്ത സുരക്ഷ

രാജ്യത്ത് കനത്ത സുരക്ഷ

കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാന്‍ പാകിസ്താനില്‍ അമ്മയുടയും ഭര്യയും എത്തുന്നതിന്റെ ഭാഗമായി രാജ്യത്ത് കനത്ത സുരക്ഷയാണ് ഒരിക്കിയിരിക്കുന്നത്. പാക് വിദേശകാര്യ മന്ത്രാലയത്തിലെ റോഡില്‍ ഗതാഗതം നിരോധിച്ചിരുന്നു.ആക്രമണമുണ്ടായാല്‍ നേരിടുന്നതിനായി ഓഫിസിനു ചുറ്റും പോലീസ് അര്‍ധ സൈനിക വിഭാഗം എന്നിവരെ നിയോഗിച്ചിരുന്നു. ഇന്ത്യ സമ്മതിക്കുകയാണെങ്കില്‍ കൂടിക്കാഴ്ചയുടെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവിടുമെന്നും പാകിസ്താന്‍ വ്യക്തമാക്കി.

പാകിസ്താന്‍ വാക്കു പാലിച്ചു

പാകിസ്താന്‍ വാക്കു പാലിച്ചു

ചാരകേസില്‍ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിന് കുടുംബത്തെ കാണാന്‍ അവസരമൊരുക്കുമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ വാക്ക് പാലിച്ചെന്ന് പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചു. കൂടാതെ അമ്മയ്ക്കും ഭാര്യയ്ക്കുമൊപ്പം ഇന്ത്യന്‍ ഹൈകമ്മീഷനിലെ ഉദ്യോഗസ്ഥനും ജാദവിനെ കാണാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും പാക് അധികൃതര്‍ ് അറിയിച്ചു. അതേ സമയം തങ്ങളുടെ സ്ഥാനത്ത് ഇന്ത്യയായിരുന്നെങ്കില്‍ ഈ ഇളവ് അനുവദിക്കുമായിരുന്നില്ലെന്നും പാക് വിദേശകാര്യ മന്ത്രാലയ അധികൃതര്‍ അറിയിച്ചു.

 ഡിസംബറില്‍ 20 ന് വിസ അനുവദിച്ചു

ഡിസംബറില്‍ 20 ന് വിസ അനുവദിച്ചു

ഇന്ത്യയുടെ നിരന്തരമുള്ള ഇടപെടലിനെ തുടര്‍ന്ന് ഡിസംബര്‍ 20 നാണ് പാകിസ്താന്‍ അമ്മയ്ക്കും ഭാര്യയ്ക്കും വിസ അനുവദിച്ചത്. ഇതിനും മുന്‍പ് പല പ്രാവശ്യം ജാദവിന്റെ കുടുംബം പാകിസ്താനിലേയ്ക്കുള്ള വിസയ്ക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇവരുടെ അപേക്ഷ എല്ലാ തവണയും പാക് സര്‍ക്കാര്‍ തള്ളുകയായിരുന്നു. കുല്‍ഭൂഷന്‍ സാധരണ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയല്ലെന്നും ചാരപ്രവര്‍ത്തി പോലുള്ള കേസില്‍ ജയിലില്‍ കഴിയുന്നവരെ സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലെന്ന് കാട്ടിയാണ് വിസ നിഷേധിച്ചിത്.

ചാര വ്യത്തി

ചാര വ്യത്തി

ചാരവൃത്തി ആരോപിച്ച് കഴിഞ്ഞ ഏപ്രിലിലാണ് കുല്‍ഭൂഷണ്‍ ജാദവിനെ പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.ഇതിനെ രാജ്യാന്തര നീതിന്യായ കോടതിയില്‍ ഇന്ത്യ നല്‍കിയ അപ്പീല്‍ നല്‍കിയിരുന്നു. 2016 മാര്‍ച്ചില്‍ ബലൂചിസ്ഥാനില്‍ നിന്ന് ജാദവിനെ അറസ്റ്റു ചെയ്‌തെന്നാണ് പാകിസ്താന്‍ അറിയിച്ചിട്ടുള്ളത്. ഇന്ത്യന്‍ വ്യോമ സേന ഉദ്യോഗസ്ഥനായിരുന്ന കുല്‍ഭൂഷണ്‍ വിരമിച്ച ശേഷം ഇറാനില്‍ കച്ചവടം നടത്തുകയായിരുന്നെന്നാണ് ഇന്ത്യയുടെ വാദം.

കുല്‍ഭൂഷണ്‍ ജാദവ് ഭീകരൻ തന്നെ

കുല്‍ഭൂഷണ്‍ ജാദവ് ഭീകരൻ തന്നെ

കുല്‍ഭൂഷണ്‍ ജാദവ് ഭീകരവാദി തന്നെയെന്ന് പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ജാദവ് ഇക്കാര്യം സമ്മതിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ബലൂചിസ്താനില്‍ നിരവധി പേരുടെ കൊലയ്ക്ക് കാരണം കുല്‍ഭൂഷണ്‍ ആണ്. പാകിസ്താനില്‍ നിരവധി ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും ജാദവാണെന്നു പാക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ജാദവ് പാകിസ്താനിലെ ഇന്ത്യന്‍ ഭീകരവാദത്തിന്റെ മുഖമാണെന്നും പാകിസ്താന്‍ അറിയിച്ചു.

English summary
Kulbhushan Jadhav, the Indian sentenced to death in Pakistan, met his wife and mother for around 30 minutes, more than a year after he was arrested by the Pakistani army and accused of spying. Pakistan's foreign office tweeted an image of the two women at the Ministry of Foreign Affairs and commented: "We honour our commitments".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X