കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുല്‍ഭൂഷണ്‍ ജാദവിനെ ഇറാനില്‍ നിന്നും തട്ടിക്കൊണ്ടുപോയതാണെന്ന് വെളിപ്പെടുത്തല്‍

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ചാരപ്രവര്‍ത്തനം ആരോപിച്ച് പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിച്ച മുന്‍ ഇന്ത്യന്‍ സൈനികന്‍ കുല്‍ഭൂഷണ്‍ ജാദവിനെ പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐ തട്ടിക്കൊണ്ടുപോയതാണെന്ന് വെളിപ്പെടുത്തല്‍. ബലൂച് പ്രവര്‍ത്തകന്‍ മാമാ ഖാദിര്‍ ബലൂചാണ് ഇന്ത്യയുടെ വാദഗതികള്‍ സാധൂകരിക്കുന്ന വിവരം ദേശീയമാധ്യമത്തോട് വെളിപ്പെടുത്തിയത്.

പാക് ചാരസംഘടനയായ ഐഎസ്‌ഐക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന മുല്ല ഒമര്‍ ആണ് ഇതിന് പിന്നില്‍. ബലൂച് ഇറാനിയെന്ന ആളുടെ സഹായത്താല്‍ ഒമര്‍, ജാദവിനെ തട്ടിയെടുക്കുകയാണെന്ന് മാമാ ഖാദിര്‍ പറയുന്നു. വോയ്‌സ് ഫോര്‍ മിസ്സിങ് ബലൂച്‌സ് എന്ന സംഘടനാശൃംഖലയില്‍നിന്നുള്ള വിവരങ്ങള്‍ വച്ചാണ് ഖാദിര്‍ ബലൂച് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

kulbhushan1

പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ അങ്ങോളമിങ്ങോളം പരന്നുകിടക്കുന്ന സംഘടനയാണ് വോയ്‌സ് ഫോര്‍ മിസ്സിങ് ബലൂച്‌സ്. ഈ സംഘടനയുമായി അടുത്തു ബന്ധമുള്ളയാളാണ് ഖാദിര്‍. കുല്‍ഭൂഷന്‍ ജാദവിന്റെ കൈകള്‍ കെട്ടി, കണ്ണുമൂടിക്കെട്ടിയാണ് കാറില്‍ തട്ടിക്കൊണ്ടുപോയതെന്ന് ഖാദിര്‍ പറഞ്ഞു.

ഇറാനില്‍ കച്ചവടം നടത്തുകയായിരുന്ന കുല്‍ഭൂഷണെ ഛബഹാറില്‍നിന്ന് ഇറാന്‍ ബലൂചിസ്ഥാന്‍ അതിര്‍ത്തിയിലെ മാഷ്‌കെലിലെത്തിച്ചശേഷം ക്വറ്റയിലും പിന്നീട് ഇസ്ലാമാബാദിലും എത്തിക്കുകയായിരുന്നു. മാഷ്‌കെലില്‍വച്ചാണ് ഇയാളെ ഐഎസ്‌ഐക്കു കൈമാറിയതെന്നും ഖാദിര്‍ വ്യക്തമാക്കി. ഇക്കാര്യം തെളിയിക്കാന്‍ ആവശ്യമായ സാക്ഷികളുണ്ടെന്ന പറഞ്ഞ ഇദ്ദേഹം ഇന്ത്യയുടെ വാദങ്ങള്‍ ശരിവെക്കുകയാണ്.

 ന്യായം പറയേണ്ട; കോള്‍ കട്ടായാല്‍ 10 ലക്ഷം പിഴ അടച്ചാല്‍ മതിയെന്ന് ടെലികോം സെക്രട്ടറി ന്യായം പറയേണ്ട; കോള്‍ കട്ടായാല്‍ 10 ലക്ഷം പിഴ അടച്ചാല്‍ മതിയെന്ന് ടെലികോം സെക്രട്ടറി

English summary
Kulbhushan Jadhav was abducted from Iran, says Baloch activist
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X