കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന അധ്യക്ഷ പദവിയില്ല; ഹരിയാനയില്‍ കലാപക്കൊടിയുമായി ബിഷ്‌ണോയ്, പാര്‍ട്ടി വിടുമോ?

Google Oneindia Malayalam News

ദില്ലി: ഹരിയാനയില്‍ ഭൂപീന്ദര്‍ ഹൂഡ വിഭാഗത്തിന് സംസ്ഥാന അധ്യക്ഷ സ്ഥാനം കിട്ടിയതോടെ പ്രശ്‌നങ്ങള്‍ കടുക്കുന്നു. കുല്‍ദീപ് ബിഷ്‌ണോയ് നേതൃത്വത്തിനെതിരെ പരസ്യമായി വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ്. പാര്‍ട്ടി സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണ് തീരുമാനമെടുക്കുന്നത്. പണത്തിന്റെ സ്വാധീനിത്തിലാണ് നേതാക്കളെന്നും ബിഷ്‌ണോയ് ആരോപിച്ചു. ഇന്ദിരയുടെ രാജീവിന്റെയും കാലത്ത് പുതിയ നേതാക്കളെ കണ്ടെത്താനുള്ള കഴിവുണ്ടായിരുന്നു. ഓരോ ആളുകളുടെയും കഴിവ് കണ്ടാണ് വളര്‍ത്തിയിരുന്നത്. അത് കോണ്‍ഗ്രസിനെ തോല്‍പ്പിക്കാനാവാത്ത ശക്തിയായി മാറ്റിയിരുന്നു. എന്നാല്‍ പണത്തിന്റെയും സമ്മര്‍ദത്തിന്റെയും സ്വാധീനത്തില്‍ തീരുമാനമെടുക്കുകയാണ് കോണ്‍ഗ്രസ് എന്നും ബിഷ്‌ണോയ് പറഞ്ഞു.

കോടതി അന്വേഷണ സംഘത്തിനൊപ്പമല്ല; എന്ത് തെളിവ് കൊടുത്താലും മതിയാവുന്നില്ല, തുറന്നടിച്ച് ഭാഗ്യലക്ഷ്മികോടതി അന്വേഷണ സംഘത്തിനൊപ്പമല്ല; എന്ത് തെളിവ് കൊടുത്താലും മതിയാവുന്നില്ല, തുറന്നടിച്ച് ഭാഗ്യലക്ഷ്മി

1

അതേസമയം കുല്‍ദീപ് ബിഷ്‌ണോയിയെ കാണാന്‍ ഹരിയാനയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി വിവേക് ബന്‍സല്‍ തീരുമാനിച്ചിരിക്കുകയാണ്. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്നും, അദ്ദേഹവുമായി ബന്ധപ്പെടുന്നുണ്ടെന്നും ബന്‍സല്‍ പറഞ്ഞു. സംസ്ഥാന കോണ്‍ഗ്രസിലെ ജാട്ട് ഇതര നേതാവാണ് അദ്ദേഹം. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് അദ്ദേഹത്തിനും പിന്തുണയുണ്ടായിരുന്നു. ഹൈക്കമാന്‍ഡ് കുല്‍ദീപിനെ പരിഗണിച്ചെങ്കിലും അന്തിമ പട്ടികയില്‍ നിന്ന് അദ്ദേഹത്തെ ഹൈക്കമാന്‍ഡ് വെട്ടിയിരുന്നു. നേരത്തെ കെസി വേണുഗോപാലിനെയും ബിഷ്‌ണോയ് കണ്ടിരുന്നു. ഭൂപീന്ദര്‍ ഹൂഡ ഇവരെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങളൊന്നും നടത്തിയിട്ടില്ല.

ഭൂപീന്ദറിന്റെ വിശ്വസ്തന്‍ ഉദയ്ഭന്‍ ആണ് ഹരിയാനയില്‍ സംസ്ഥാന അധ്യക്ഷന്‍. സംസ്ഥാന കോണ്‍ഗ്രസിലെ തമ്മിലടി മാറ്റാന്‍ വേണ്ടിയാണ് പുതിയ അധ്യക്ഷനെ നിയമിച്ചത്. എന്നാല്‍ വിഭാഗീയത കൂടുമെന്നാണ് മനസ്സിലാവുന്നത്. നാല് വര്‍ക്കിംഗ് പ്രസിഡന്റുമാരെയാണ് നിയമിച്ചത്. ഇതെല്ലാം ജാട്ട് ഇതര വോട്ടുകളിലെ ഇളക്കം കാരണമാണ്. എന്നാല്‍ ബിഷ്‌ണോയിക്ക് ഈ പ്രഖ്യാപനത്തിലൊന്നും താല്‍പര്യമില്ലായിരുന്നു. രാഹുല്‍ ഗാന്ധിയുമായി നേരിട്ടുള്ള കൂടിക്കാഴ്ച്ചയ്ക്കാണ് ബിഷ്‌ണോയ് ശ്രമിച്ചത്. എന്നാല്‍ ബിഷ്‌ണോയിക്ക് അനുമതി ലഭിച്ചിരുന്നില്ല. ഹൂഡയുമായി തെറ്റി ഒരിക്കല് പാർട്ടി വിട്ടതാണ് ബിഷ്ണോയ്.

പാര്‍ട്ടി പരിപാടികളില്‍ നിന്ന് വലിയൊരു വിഭാഗം വിട്ടുനില്‍ക്കുന്നുണ്ട്. കോണ്‍ഗ്രസില്‍ നിര്‍ണായക റോള്‍ കുല്ദീപ് ബിഷ്ണോയിക്ക് നല്കി പ്രശ്നം അവസാനിപ്പിക്കാനും സാധ്യതയുണ്ട്. എന്നാല് ചില പോക്കറ്റുകളില് മാത്രം ശക്തിയുള്ള നേതാവായിട്ടാണ് ഹൂഡ ബിഷ്ണോയിയെ കാണുന്നത്. അതുകൊണ്ട് പ്രധാന റോള് നല്കുന്നതിന് തടസ്സം ഭൂപീന്ദര് ഹൂഡ തന്നെയായിരിക്കും.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

ഇരയുടെ പേര് വെളിപ്പെടുത്തിയത് ശരിയായില്ല, വിജയ് ബാബു ശിക്ഷിക്കപ്പെടേണ്ടയാളെന്ന് ദുര്‍ഗ കൃഷ്ണഇരയുടെ പേര് വെളിപ്പെടുത്തിയത് ശരിയായില്ല, വിജയ് ബാബു ശിക്ഷിക്കപ്പെടേണ്ടയാളെന്ന് ദുര്‍ഗ കൃഷ്ണ

English summary
Kuldeep bishnoi mocks congress, high command take decision by pressure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X