കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ലഷ്കർ-ഇ-തൊയ്ബ കമാൻഡറെ വളഞ്ഞ് പോലീസ്
ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. ലഷ്കർ-ഇ-തൊയ്ബ ഉന്നത കമാൻഡർ ലത്തീഫ് ഭട്ടിനെ പോലീസ് വളഞ്ഞതായി റിപ്പോർട്ട്. പ്രദേശത്ത് സുരക്ഷ സന പരിശോധന നടത്തുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് ഏറ്റുമുട്ടൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു.
തിങ്കളാഴ്ച കുൽഗാമിൽ നടന്ന ഏറ്റുമുട്ടലിൽ ലത്തീഫിൻ്റെ കൂട്ടാളിയായ ഉമർ നിസാർ ദാറിനെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചിരുന്നു.കഴിഞ്ഞ ദിവസം സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) ചെക്ക്‌പോസ്റ്റിന് നേരെ ആക്രമണം നടത്തുന്നതിന് മുൻപ് ദാറും ഭട്ടും പ്രദേശത്ത് നിരീക്ഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പോലീസ് പുറത്തുവിട്ടിരുന്നു.

പ്രാദേശികനാണ് ദർ. ചെക്ക് പോസ്റ്റ് ആക്രമണത്തിന് മുൻപ് ഇയാൾ പലയിടങ്ങളിലും ലത്തീഫിനൊപ്പം പരിശോധന നടത്തിയിരുന്നു. മിർ ബസാർ, അഖ്രാൻ, ഹബ്ബിഷ്, കിലം എന്നിവിടങ്ങളിലായിരുന്നു ഇവർ എത്തിയത്. ആക്രമണം നടത്താനുള്ള സ്ഥലങ്ങൾ ആസൂത്രണം ചെയ്യുന്നതിനായിരുന്നു ഇതെന്ന് പോലീസ് പറഞ്ഞു. ദറും ലത്തീഫും ചേർന്നാണ് ആക്രമണം നടത്തിയത്. പ്രദേശത്ത് നടത്തിയ സിസിടിവി അന്വേഷണത്തിലാണ് ഇവരെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്.
ആക്രമണത്തിന് മുൻപ് നവംബർ 10 ന് ഇരുവരും നടത്തിയ നീക്കങ്ങളും ക്രമണത്തിന് ശേഷം രക്ഷപ്പെടുന്നതിനിടയിലുള്ള തുടർന്നുള്ള നീക്കങ്ങളും ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ അഞ്ചാറു മാസങ്ങളായി ഭട്ടിന് ഒളിത്താവളവും മറ്റ് സഹായങ്ങളും നൽകി വന്നിരുന്നത് ദർ ആണെന്ന് അന്വേഷണത്തിനിടെ വ്യക്തമായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഇതിനിടെ ദാറിനെ കാണാതായതായി ഇയാളുടെ കുടുംബം കുൽഗാം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
മുൻപും പല ആക്രമണങ്ങളിലും ദർ പങ്കാളയായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഇക്കഴിഞ്ഞ ജൂലൈ 22ന് അനന്ത്നാഗിൽ പോലീസിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഇയാൾ ഉൾപ്പെട്ടിരുന്നു. ഈ ആക്രമണത്തിൽ ഒരു പോലീസുകാരൻ വീരമൃത്യു വരിച്ചിരുന്നു. മാത്രമല്ല ഓഗസ്റ്റ് 1 ന് കുൽഗാമിൽ രണ്ട് അതിഥി തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിലും ഇയാളാണെന്നാണ് സംശയിക്കുന്നതെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ചയാണ് സിആർപിഎഫ് ജവാൻമാർക്ക് നേരെ ആക്രമണം നടന്നത്. മീർപൂരിൽ നിന്ന് ദേശീയപാതയ്ക്ക് താഴെയുള്ള ഉൾപ്രദേശ റോഡിലൂടെയുള്ള വഴിയിലാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ മൂന്ന് ജവാൻമാർക്ക് പരിക്കേറ്റിരുന്നു.


Click it and Unblock the Notifications
