കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമാര്‍ വിശ്വാസിനെതിരായ കേസില്‍ ഭിന്നത; വനിതാ കമ്മീഷന്‍ അംഗം രാജിവെച്ചു

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ വിശ്വാസിനെതിരെ പാര്‍ട്ടി പ്രവര്‍ത്തക നല്‍കിയ പരാതിയില്‍ തീരുമാനമെടുക്കുന്നതില്‍ ദില്ലി വനിതാ കമ്മീഷനില്‍ ഭിന്നത. കേസില്‍ കുമാര്‍ വിശ്വാസിനും ഭാര്യയ്ക്കും വനിതാ കമ്മീഷന്‍ നോട്ടീസയച്ചിരുന്നു. ഇക്കാര്യം വിശദീകരിക്കാനായി വനിതാ കമ്മീഷന്‍ അധ്യക്ഷ ബര്‍ക്കാ ശുക്ല വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച് കമ്മീഷന്‍ അംഗം ജൂഹി ഖാന്‍ പരസ്യമായി രാജി പ്രഖ്യാപിക്കുകയായിരുന്നു.

കമ്മീഷനില്‍ യുവതി പരാതിയൊന്നും നല്‍കിയിട്ടില്ലെന്നും ബര്‍ക്കാ ശുക്ല കോണ്‍ഗ്രസിനുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും ജൂഹി ഖാന്‍ ആരോപിച്ചു. അതേസമയം, ജൂഹി ഖാന്‍ എഎപി അംഗമായതിനാലാണ് ഇത്തരം രംഗങ്ങള്‍ സൃഷ്ടിച്ച് വാര്‍ത്താ സമ്മേളനം അലങ്കോലമാക്കിയതെന്ന് ബര്‍ക്കാ ശുക്ല പിന്നീട് വിശദീകരിച്ചു.

kumar-vishwas

കുമാര്‍ വിശ്വാസമുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ചെന്നും ഇക്കാര്യത്തില്‍ പരിഹാരമുണ്ടാക്കണമെന്നും കാട്ടിയാണ് ആപ് പ്രവര്‍ത്തക വനിതാ കമ്മീഷനെ സമീപിച്ചത്. പരാതി പരിശോധിച്ച വനിതാ കമ്മീഷന്‍ കുമാര്‍ വിശ്വാസിന് നോട്ടീസ് അയച്ചതായും പറയുന്നു. എന്നാല്‍ വനിതാ കമ്മീഷിന് മുന്നില്‍ ഹാജരാകില്ലെന്നാണ് കുമാര്‍ വിശ്വാസ് അറിയിച്ചിരിക്കുന്നത്.

അവിഹിത ബന്ധമുണ്ടായിരുന്നെന്ന വിവാദവിഷയത്തില്‍ കുമാര്‍ വിശ്വാസ് മൗനം പാലിക്കുന്നതാണ് പരാതിക്കാരിയായ യുവതിയുടെ പ്രധാന പ്രശ്‌നം. കുമാര്‍ വിശ്വാസ് ഇക്കാര്യം നിഷേധിക്കാത്തത് തന്റെ കുടുംബ ജീവിതത്തെ കാര്യമായി ബാധിച്ചുവെന്നും അവര്‍ പറയുന്നു.

English summary
Kumar Vishwas 'affair' row; 'splits' Delhi women's panel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X