മോദി സൂപ്പര്‍, കെജ്രിവാള്‍ പോര; കുമാര്‍ വിശ്വാസ് ബിജെപിയിലേക്ക്?
ദില്ലി: ബി ജെ പി നേതാവും പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിയെ പ്രശംസിച്ചും സ്വന്തം പാര്‍ട്ടി കണ്‍വീനറായ കെജ്രിവാളിനെ വിമര്‍ശിച്ചും ആം ആദ്മി പാര്‍ട്ടി സീനിയര്‍ നേതാവായ കുമാര്‍ വിശ്വാസ്. ടൈംസ് നൗ ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് പാര്‍ട്ടിയുടെ ഗ്ലാമര്‍ മുഖങ്ങളിലൊന്നായ കുമാര്‍ വിശ്വാസ് എ എ പിയുടെ എല്ലാമെല്ലാമായ കെജ്രിവാളിനെതിരെ തിരിഞ്ഞത്.
മന്‍മോഹന്‍ സിംഗിനെക്കാള്‍ എന്തുകൊണ്ടും മികച്ച പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി എന്നായിരുന്നു കുമാര്‍ വിശ്വാസിന്റെ വാക്കുകള്‍. മോദി സര്‍ക്കാരിന്റെ നയങ്ങളെയും വിശ്വാസ് പ്രശംസിച്ചു. അതേസമയം, വിമര്‍ശനം മാത്രമാണ് പ്രവര്‍ത്തനം എന്ന് കരുതുന്ന സ്വന്തം പാര്‍ട്ടിയുടെ നയങ്ങളിലുള്ള അതൃപ്തി രേഖപ്പെടുത്താനും കുമാര്‍ വിശ്വാസ് മറന്നില്ല. ആപ്പ് പാര്‍ട്ടിയെ ആപ്പിലാക്കിയ വിശ്വാസിന്റെ വാക്കുകള്‍ നോക്കൂ.

മോദിയെ പ്രശംസിക്കും
പ്രധാനമന്ത്രി മോദി നല്ലത് ചെയ്താല്‍ അദ്ദേഹത്തെ പ്രശംസിക്കാനുള്ള അവകാശം എനിക്കുണ്ട്. ജനങ്ങള്‍ തിരഞ്ഞെടുത്ത പ്രധാനമന്ത്രിയാണ് അദ്ദേഹം. അദ്ദേഹത്തിന് ഭരിക്കാനുള്ള അവസരം നല്‍കണം. വിശ്വാസിന് മോദിയില്‍ വിശ്വാസം തോന്നുന്ന കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കൂ.

കാശ്മീരിലെ പ്രളയം
പ്രളയത്തില്‍ മുങ്ങിയ കാശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ഇടപെടലില്‍ കുമാര്‍ വിശ്വാസ് തികച്ചും തൃപ്തനാണ്. പ്രധാനമന്ത്രി മോദി തങ്ങളുടെ ആരോ ആണെന്ന് അവിടത്തെ ജനങ്ങള്‍ക്ക് തോന്നുന്നു എന്നാണ് വിശ്വാസ് പറയുന്നത്.

ജപ്പാനിലും കലക്കി
പ്രധാനമന്ത്രിയുടെ ജപ്പാന്‍ സന്ദര്‍ശനത്തെ പ്രശംസിച്ച് താന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു എന്നും കുമാര്‍ വിശ്വാസ് പറയുന്നു. അദ്ദേഹം നമ്മുടെ പ്രധാനമന്ത്രിയാണ്. ഭരിക്കാനുള്ള സമയം കൊടുക്കണം.

മോദിയുടെ പിറന്നാളിന്
നരേന്ദ്ര മോദിയുടെ പിറന്നാള്‍ ആഘോഷപരിപാടികളില്‍ താന്‍ പങ്കെടുത്തേക്കും എന്ന സൂചനയും കുമാര്‍ വിശ്വാസ് നല്‍കി. കവി സമ്മേളനത്തിലാണ് വിശ്വാസ് പങ്കെടുക്കുക.

ആപ്പ് വിടാനും തയ്യാര്‍
മോദിയുടെ പിറന്നാള്‍ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ പാര്‍ട്ടിയില്‍ നിന്നും എതിര്‍പ്പുണ്ടായാല്‍ ആം ആദ്മി പാര്‍ട്ടി വിടാനും തയ്യാറാണ് എന്നാണ് കുമാര്‍ വിശ്വാസ് പറയുന്നത്.

ആപ്പ് അത്ര പോര
വെറും പ്രതിഷേധം മാത്രം നയപരിപാടിയാക്കി എടുത്താല്‍ ശരിയാവില്ല എന്നാണ് വിശ്വാസിന് ആപ്പിനെ പറ്റി പറയാനുള്ളത്. വെറുമൊര് സാധാരണ പാര്‍ട്ടിയായി മാറുകയാണ് ആപ്പ് ചെയ്യുന്നത്.

ബി ജെ പിയിലേക്കോ
ദില്ലി മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് ബി ജെ പി നേതാക്കള്‍ തന്നെ സമീപിച്ചു എന്ന് കുമാര്‍ വിശ്വാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ വെളിപ്പെടുത്തലുമായി കുമാര്‍ വിശ്വാസിന്റെ വാക്കുകള്‍ കൂട്ടി വായിക്കാമോ

ബി ജെ പിയിലേക്കില്ല
ബി ജെ പിയില്‍ ചേരുന്ന കാര്യം കുമാര്‍ വിശ്വാസ് തള്ളിക്കളഞ്ഞു.

വിശ്വാസ് പ്രശസ്തനാണ്
അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ആപ്പിന് വേണ്ടി മത്സരിച്ചാണ് കവിയും സ്‌റ്റേജ് പെര്‍ഫോര്‍മറുമായ കുമാര്‍ വിശ്വാസ് പ്രശസ്തനാകുന്നത്.












Click it and Unblock the Notifications