കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി മുഖ്യമന്ത്രിയാക്കാമെന്ന് കുമാര്‍ വിശ്വാസിന് ബിജെപിയുടെ ഓഫര്‍?

Google Oneindia Malayalam News

ദില്ലി: പാര്‍ട്ടി മാറിയാല്‍ ദില്ലി മുഖ്യമന്ത്രിയാക്കാമെന്ന് ബി ജെ പി തനിക്ക് വാഗ്ദാനം നല്‍കിയതായി ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ വിശ്വാസ്. തന്റെ അടുത്ത സുഹൃത്തായ എം പി വഴിയാണ് ബി ജെ പി തനിക്ക് ഈ വാഗ്ദാനം നല്‍കിയത്. ദില്ലി മുഖ്യമന്ത്രി പദത്തിനൊപ്പം പാര്‍ട്ടിയില്‍ ഉയര്‍ന്ന സ്ഥാനങ്ങളും വാഗ്ദാനം ചെയ്തു- കുമാര്‍ വിശ്വാസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ആഗസ്ത് 19നാണ് ബി ജെ പി എം പി തന്നെ കാണാനെത്തിയത്. ഗാസിയാബാദിലുള്ള വീട്ടില്‍ വന്നാണ് അദ്ദേഹം എന്നെ കണ്ടത്. എന്നാല്‍ ആരാണ് ആ ബി ജെ പി എം പി എന്ന് കുമാര്‍ വിശ്വാസ് വെളിപ്പെടുത്താന്‍ തയ്യാറായില്ല. എന്തായാലും ബി ജെ പിയുടെ വാഗ്ദാനം ഞാന്‍ നിരസിച്ചു. ഇനി ആരാണ് ആ എം പി എന്ന് വെളിപ്പെടുത്തേണ്ട് ആവശ്യമില്ല.

kumar-vishwas

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ചാണ് കവിയും എ എ പി നേതാവുമായ കുമാര്‍ വിശ്വാസ് പ്രശസ്തനായത്. അമേഠിയില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുകയും ബി ജെ പിയിലെ സ്മൃതി ഇറാനി രണ്ടാമതെത്തുകയുമായിരുന്നു. മലയാളി നഴ്‌സുമാരെ അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തി എന്ന പേരില്‍ കുമാര്‍ വിശ്വാസുമായി ബന്ധപ്പെട്ട് ഒരു വിവാദം ഉയര്‍ന്നിരുന്നു.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ മൂന്ന് എം എല്‍ എമാരുള്ള ബി ജെ പി ആം ആദ്മി പാര്‍ട്ടി എം എല്‍ എ മാരെ സ്വന്തമാക്കാന്‍ ശ്രമം നടത്തുന്നതായി ആരോപണമുണ്ട്. 70 അംഗ ദില്ലി നിയമസഭയില്‍ 32 സീറ്റുള്ള ബി ജെ പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. രണ്ടാം സ്ഥാനത്തുള്ള എ എ പിക്ക് 27 ഉം കോണ്‍ഗ്രസിന് എട്ടും സീറ്റാണ് ഉള്ളത്. എ എ പി സര്‍ക്കാര്‍ രാജിവെച്ച ദില്ലിയില്‍ ഇപ്പോള്‍ പ്രസിഡണ്ട് ഭരണമാണ്.

English summary
Aam Aadmi Party leader Kumar Vishwas today claimed that a BJP MP had offered that he would be made the Chief Minister of Delhi if he joined in BJP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X