കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഎപിയുടെ കുമാര്‍ വിശ്വാസിന് റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ 5 കോടി വാഗ്ദാനം

  • By Gokul
Google Oneindia Malayalam News

ദില്ലി: ആം ആദ്മി പാര്‍ട്ടി നേതാവും അരവിന്ദ് കെജ്‌രിവാളിന്റെ അടുത്ത അനുയായിയുമായ കുമാര്‍ വിശ്വാസിന് റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ കോടികള്‍ വാഗ്ദാനം ലഭിച്ചതായി ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സപ്തംബറില്‍ തുടങ്ങാനിരിക്കുന്ന പുതിയ സീസണിലേക്കാണ് പരിപാടിയുടെ സ്‌പോണ്‍സര്‍മാരായ എന്‍ഡമോള്‍, കുമാര്‍ വിശ്വാസിനെ സമീപിച്ചിരിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ എട്ടു നിലയില്‍ പൊട്ടിയെങ്കിലും പ്രചാരണ രംഗത്ത് സജീവമായി ഉണ്ടാകാന്‍ കഴിഞ്ഞതും മാധ്യമങ്ങളില്‍ വാര്‍ത്തയാകാന്‍ കഴിഞ്ഞതുമാണ് കുമാര്‍ വിശ്വാസിനെ തെരഞ്ഞെടുക്കാന്‍ ടെലിവിഷന്‍ അധികൃതര്‍ തീരുമാനിച്ചത്. ഇതിനായി 5 കോടിരൂപയാണ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് പറയുന്നു.

kumar-vishwas

എന്നാല്‍, വാഗ്ദാനത്തെ കുറിച്ച് കുമാര്‍ വിശ്വാസ് കാര്യമായൊന്നും പ്രതികരിച്ചിട്ടില്ല. സ്വീകരിക്കണോ വേണ്ടയോ എന്ന രണ്ടു മനസാണ് കുമാര്‍ വിശ്വാസിനെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നു. കോളേജ് അദ്ധ്യാപകനായ കുമാര്‍ വിശ്വാസിന് ദീര്‍ഘനാള്‍ വിട്ടു നില്‍ക്കേണ്ടി വരുന്നതുകൊണ്ടും, ആം ആദ്മി പാര്‍ട്ടിക്ക് പേരുദോഷമുണ്ടാകുമോ എന്ന ഭയം ഉള്ളതുകൊണ്ടും തീരുമാനം നീട്ടിയിരിക്കുകയാണ്.

ടെലിവിഷന്‍ പരിപാടിയില്‍ മാത്രമല്ല, വിദേശ രാജ്യങ്ങളില്‍ പഠിപ്പിക്കാനുള്ള അവസരവും കവി കൂടിയായ കുമാര്‍ വിശ്വാസിനെ തേടിയെത്തിയിട്ടുണ്ട്. കാലിഫോര്‍ണിയയിലെ ഗൂഗിള്‍ ആസ്ഥാനത്തും സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലും പഠിപ്പിക്കാനാണ് കുമാര്‍ വിശ്വാസിനെ ക്ഷണിച്ചിരിക്കുന്നത്. നേരത്തെ കേരളത്തിലെ നഴ്‌സുമാരെ അധിക്ഷേപിച്ച് പ്രസംഗിച്ച് ഒടുവില്‍ മാപ്പു പറയേണ്ടിവന്ന നേതാവാണ് കുമാര്‍ വിശ്വാസ്.

English summary
Rs.5 crore offered for Kumar Vishwas to participate in bigg boss 8
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X