കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ പതാക: ആപ്പ് നേതാവിന് താക്കീത്

Google Oneindia Malayalam News

അമേത്തി: അനാവശ്യമായി ദേശീയ പതാക ഉപയോഗിക്കുന്നതില്‍ നിന്നും ആം ആദ്മി പാര്‍ട്ടി നേതാവിനെ താക്കീത് ചെയ്തു. തിരഞ്ഞെടുപ്പ് ക്യാംപെയ്‌നിടെ ദേശീയ പതാക ഉപയോഗിച്ച ആപ്പ് നേതാവ് കുമാര്‍ വിശ്വാസിനോടാണ് ദേശീയ പതാക ദുരുപയോഗം ചെയ്യരുതെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. രാഹുല്‍ ഗാന്ധിക്കെതിരെ അമേത്തിയില്‍ ആം ആദ്മി പാര്‍ട്ടി രംഗത്തിറക്കിയിരിക്കുന്ന നേതാവാണ് കുമാര്‍ വിശ്വാസ്.

അമേത്തി സബി ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ആര്‍ ഡി റാമാണ് കുമാര്‍ വിശ്വാസിനെ താക്കീത് ചെയ്തത്. കോണ്‍ഗ്രസ് നേതാവ് മുന്നാ സിംഗിന്റെ പരാതിയിലാണ് കുമാര്‍ വിശ്വാസിനെ താക്കീത ചെയ്തിരിക്കുന്നത്. താക്കീത് അവഗണിച്ച് ഇനിയും ത്രിവര്‍ണപതാക തിരഞ്ഞെടുപ്പ് ക്യാംപെയ്‌ന് ഉപയോഗിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

kumar-vishwas

ത്രിവര്‍ണ പതാക ദിരുപയോഗം ചെയ്യുന്നതായി ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കെതിരെ നേരത്തെ പരാതിയുണ്ട്. തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി ദേശീയ പതാക ഉപയോഗിക്കുന്നത് സെക്ഷന്‍ 144 ന്റെ ലംഘനമാണ് എന്നാണ് പരാതി. കുമാര്‍ വിശ്വാസ് മുഖ്യാതിഥി ആയി എത്താനിരുന്ന ഒരു കവി സമ്മേളനവും ജില്ലാ അധികാരികള്‍ വിലക്കിയിട്ടുണ്ട്.

രാംഗഞ്ച് എന്ന സംഘടന തീരുമാനിച്ചിരുന്ന കവി സമ്മേളനമാണ് വിലക്കിയത്. പ്രദേശത്ത് സമാധാനാവസ്ഥ നിനിര്‍ത്തുന്നതിന്റെ ഭാഗമായാണ് വിലക്ക് എന്ന് പോലീസ് സൂപ്രണ്ട് ഹീരാ ലാല്‍ അറിയിച്ചു. എന്നാല്‍ വിലക്ക് ലംഘിച്ചും കവി സമ്മേളനത്തില്‍ പങ്കെടുക്കാനാണ് കുമാര്‍ വിശ്വാസിന്റെ തീരുമാനം. ഇതിനുവേണ്ടി ജയിലില്‍ പോകാനും തയ്യാറാണ് എന്ന് കുമാര്‍ വിശ്വാസ് അറിയിച്ചു.

English summary
AAp leader Kumar Vishwas told not to use national flag in campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X