കുമാരസ്വാമിയ്ക്ക് സിനിമയില്‍ അഭിനയിക്കണം !! തിരഞ്ഞെടുപ്പ് വരുന്നു'അതിമോഹം' വേണ്ടെന്ന് ദേവഗൗഡ ..
ബെംഗളൂരു: ജനതാദള്‍ എസ് കര്‍ണ്ണാടക അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ കുമാരസ്വാമിയ്ക്ക് സിനിമാക്കമ്പം .എന്നാല്‍ സ്വന്തം പിതാവ് തന്നെയാണ് ആദ്യം എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
നിയമസഭാതിരഞ്ഞെടുപ്പ് അടുത്തു വരുമ്പോള്‍ സിനിമാക്കമ്പവുമായി നടന്നാല്‍ അത് പാര്‍ട്ടിയുടെ വളര്‍ച്ചയേക്കാള്‍ തളര്‍ച്ചയ്ക്കു കാരണമാവുമെന്നാണ് പാര്‍ട്ടി ദേശീയ അധ്യക്ഷനും കൂടിയായ ദേവഗൗഡ പറയുന്നത്. മകന് നായകനാകുന്ന കന്നട ചിത്രം ജഗ്വാര്‍ പുറത്തിറങ്ങാനിരിക്കേയാണ് കുമാരസ്വാമിക്കും സിനിമയില്‍ അഭിനയിക്കാന്‍ മോഹം ഉദിച്ചത്.

പാര്‍ട്ടിയെ ശക്തിപ്പെടുത്തണം
കുമാരസ്വാമിയുടെ സിനിമാക്കമ്പമറിഞ്ഞ ദേവഗൗഡ എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. നേതാക്കള്‍ പാര്‍ട്ടി വളര്‍ത്താനാണ് കൂടുതല്‍ സമയം ചിലവഴിക്കേണ്ടതെന്നാണ് ദേവഗൗഡ പറയുന്നത്.

നിര്‍മ്മാതാവ്
രാഷ്ട്രീയത്തിലിറങ്ങും മുന്‍പ് കുമാരസ്വാമി കന്നട സിനിമാ ഇന്ഡസ്ട്രിയിലെ അറിയപ്പെടുന്ന നിര്‍മ്മാതാവായിരുന്നു. മുന്‍ കന്നട നടികൂടിയാണ് കുമാരസ്വാമിയുടെ ഭാര്യ രാധിക കുമാരസ്വാമി. ആദ്യ ഭാര്യ അനിതയുടെ ഉടമസ്ഥതയിലാണ് കന്നട ചാനലായ കസ്തൂരി ടിവി.

ദേവഗൗഡയ്ക്ക് അതൃപ്തി
60 കോടിയിലധികം രൂപ ചിലവഴിച്ച് നിര്‍മ്മിക്കുന്ന ജഗ്വാര്‍ എന്ന കന്നട സിനിമയിലാണ് കുമാരസ്വാമിയുടെ മകന് നിഖില്‍ ഗൗഡ അഭിനയിക്കുന്നത്. അതിന്റെ ചിത്രീകരണ തിരക്കിലാണ് മാസങ്ങളായി കുമാരസ്വാമി. ചിത്രീകരണത്തിന് നേരിട്ട് മേല്‍നോട്ടം വഹിക്കുകയാണ് ചെയ്യുന്നത്. കുമാരസ്വാമി മുഴുവന്‍ സമയവും സിനിമയ്ക്കു വേണ്ടി ചിലവഴിക്കുന്നതാണ് ദേവഗൗഡയെ ചൊടിപ്പിച്ചത്.

പാര്‍ട്ടിയെ ശക്തിപ്പെടുത്തും
ജാഗ്വറിന്റെ ചിത്രീകരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും അതിനു ശേഷം പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഇറങ്ങുമെന്നുമാണ് കുമാരസ്വാമി വ്യക്തമാക്കിയിരിക്കുന്നത്.

സിനിമയില്‍ നല്ല സന്ദേശങ്ങള്‍ ഉണ്ട്
ദേവഗൗഡ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ടെങ്കിലും കുമാരസ്വാമി അതു മുഖവിലക്കെടുത്ത ലക്ഷണമില്ല. സിനിമയില്‍ നല്ല സന്ദേശമുണ്ടെന്നാണ് കുമാര സ്വാമി പറയുന്നത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications