മുഖ്യമന്ത്രി കുമാരസ്വാമിക്ക് തലവേദനയേറും.. കടിപിടി കൂടി കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാർ
ബെംഗളൂരു: കര്‍ണാടകത്തിലെ എച്ച്ഡി കുമാരസ്വാമി സര്‍ക്കാരിന്റെ വിധി നിശ്ചയിക്കുന്ന നിര്‍ണായകമായ വിശ്വാസ വോട്ടെടുപ്പ് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ നടക്കും. ബിജെപിയുടെ ചാക്കിട്ട് പിടുത്തം ഭയന്ന് കോണ്‍ഗ്രസും ജെഡിഎസും എംഎല്‍മാരെ ഹോട്ടലുകളില്‍ സുരക്ഷിതരായി പാര്‍പ്പിച്ചിരിക്കുകയാണ്. 117 എംഎല്‍എമാരുടെ പിന്തുണയുള്ളത് കൊണ്ട് തന്നെ വിശ്വാസ വോട്ടെടുപ്പ് കുമാരസ്വാമിക്ക് കഠിനമായ കടമ്പയല്ല.
എന്നാല്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസുമായി മന്ത്രിസഭയിലെ പദവികളെ ചൊല്ലിയുള്ള അസ്വാരസ്യങ്ങള്‍ പുതിയ സര്‍ക്കാരിന് വെല്ലുവിളിയാകും. മുഖ്യമന്ത്രിയായി അഞ്ച് വര്‍ഷവും കുമാരസ്വാമി തന്നെ തുടരണമോ എന്ന വിഷയത്തിലടക്കം ഇതുവരെ തീരുമാനമായിട്ടില്ല.

ജെഡിഎസിന് മുഖ്യമന്ത്രി സ്ഥാനം നല്‍കിയത് കൊണ്ട് തന്നെ ഉപമുഖ്യമന്ത്രിയാകുന്നത് കോണ്‍ഗ്രസിന്റെ ഡോ. ജി പരമേശ്വര്‍ ആണ്. മറ്റ് മന്ത്രിമാര്‍ ആരൊക്കെ എന്നത് സംബന്ധിച്ച് കോണ്‍ഗ്രസ്- ജെഡിഎസ് നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടന്നു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. കുമാരസ്വാമി, ജി പരമേശ്വര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, ജെഡിഎസ് ജനറല്‍ സെക്രട്ടറി ഡാനിഷ് അലി എന്നിവരാണ് ചര്‍ച്ച നടത്തിയത്.
മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിക്ക് ധനകാര്യ വകുപ്പിന്റെ ചുമതലയും ഉപമുഖ്യമന്ത്രി ജി പരമേശ്വറിന് ആഭ്യന്തര വകുപ്പും നല്‍കാനാണ് ചര്‍ച്ചയില്‍ തീരുമാനമായത് എന്നാണ് സൂചന. കുമാരസ്വാമിയുടെ സഹോദരനും മുന്‍ പൊതുമരാമത്ത് മന്ത്രിയുമായ എച്ച്ഡി രേവണ്ണ പ്രധാനപ്പെട്ട രണ്ട് വകുപ്പുകള്‍ ആവശ്യപ്പെട്ടതായി സൂചനയുണ്ട്. അതിനിടെ കെജി ജോര്‍ജിനും എസ്ആര്‍ പാട്ടീലിനും പ്രധാനപ്പെട്ട വകുപ്പുകള്‍ നല്‍കണം എന്ന ആവശ്യം മുഖ്യമന്ത്രി സിദ്ദരാമയ്യ മുന്നോട്ട് വെച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മാത്രമല്ല ലിംഗായത്ത്, മുസ്ലീം വിഭാഗങ്ങളിലെ നേതാക്കളും പ്രധാനപ്പെട്ട വകുപ്പുകള്‍ക്ക് വേണ്ടി കടിപിടി കൂടുന്നുണ്ടെന്നാണ് വിവരം.












Click it and Unblock the Notifications