കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഷൻ ബേഗിനെ മുഖ്യമന്ത്രി ബ്ലാക്ക് മെയിൽ ചെയ്യുന്നു? എന്തായിരുന്നു അന്നത്തെ രഹസ്യ കൂടിക്കാഴ്ച??

Google Oneindia Malayalam News

ബാംഗ്ലൂർ: കർണാടകത്തിലെ വിമത കോൺഗ്രസ് നേതാവ് റോഷൻ ബേഗിനെ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ബ്ലാക്ക് മെയിൽ ചെയ്യുകയാണ് എന്ന ആരോപണവുമായി ബി ജെ പി. സർക്കാരിനെ എതിർക്കുന്നവരെ ഒതുക്കാന്‍ വേണ്ടി മുഖ്യമന്ത്രി കിണഞ്ഞു ശ്രമിക്കുകയാണ് എന്നും ബി ജെ പി കുറ്റപ്പെടുത്തുന്നു. ഐ എം എ സാമ്പത്തിക തട്ടിപ്പ് കേസിൽ റോഷൻ ബേഗിനെ പ്രത്യേക അന്വേഷണ സംഘം തടഞ്ഞുവെച്ചതിന് പിന്നാലെയാണ് ബി ജെ പി മുഖ്യമന്ത്രിക്കെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്ത് വന്നത്.

<strong>മൂന്നോ നാലോ ദിവസം.. കർണാടകത്തിൽ ബിജെപി സർക്കാർ രൂപീകരിക്കും: ബിഎസ് യെദ്യൂരപ്പ! സർക്കാരിനെ രക്ഷിക്കാൻ പറ്റാതെ കുമാരസ്വാമി രാജിവെക്കും!!</strong>മൂന്നോ നാലോ ദിവസം.. കർണാടകത്തിൽ ബിജെപി സർക്കാർ രൂപീകരിക്കും: ബിഎസ് യെദ്യൂരപ്പ! സർക്കാരിനെ രക്ഷിക്കാൻ പറ്റാതെ കുമാരസ്വാമി രാജിവെക്കും!!

പ്രത്യേക വിമാനത്തിൽ മുംബൈയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് റോഷൻ ബേഗിനെ പിടികൂടിയത് എന്നാണ് മുഖ്യമന്ത്രി വിശദീകരിക്കുന്നത്. മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ സഹായിയായ സന്തോഷും മുന്‍ ബി ജെ പി എം എൽ എ യോഗേശ്വറും ബേഗിനൊപ്പം ഉണ്ടായിരുന്നതായി എച്ച് ഡി കുമാരസ്വാമി ആരോപിക്കുന്നുണ്ട്. ഇവർ രണ്ടുപേരും ഓടി രക്ഷപ്പെടുകയായിരുന്നു എന്നും കുമാരസ്വാമി പറയുന്നു. ഇന്നലെ രാത്രി ബാംഗ്ലൂർ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് റോഷൻ ബേഗിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

roshan-baig

റോഷൻ ബേഗ് കുറ്റക്കാരനാണെങ്കിൽ പിന്നെ എന്തിനാണ് മുഖ്യമന്ത്രി റോഷൻ ബേഗിനെ കണ്ടത്. എന്തായിരുന്നു അന്നത്തെ രഹസ്യ കൂടിക്കാഴ്ചയിൽ സംഭവിച്ചത്. ജൂലൈ 12ന് താജ് വെസ്റ്റിൽ വെച്ചാണ് കുമാരസ്വാമി റോഷൻ ബേഗിനെ കണ്ടത് എന്നും കർണാടക ബി ജെ പിയുടെ ഔദ്യോഗിക ട്വിറ്റര്‍‌ പേജില്‍ പറയുന്നു. സംസ്ഥാന സർക്കാർ സംവിധാനങ്ങളെ ഉപയോഗിച്ച് സർക്കാരിനെതിരായ പ്രതിഷേധങ്ങള്‍ അമർച്ച ചെയ്യാനാണ് കുമാരസ്വാമിയുടെ ശ്രമം. ഇത് അവസാനിപ്പിക്കണം.

റോഷൻ ബേഗ് കുമാരസ്വാമി സർക്കാരിനെ പിന്തുണക്കുന്ന സമയത്ത് ഒരു കുഴപ്പവും ഇല്ലായിരുന്നു. എന്നാൽ റോഷൻ ബേഗ് സർക്കാരിനെതിരെ തിരിഞ്ഞതും അയാൾ മോശക്കാരനായി. സംസ്ഥാന സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് റോഷൻ ബേഗിനെ ബ്ലാക്ക് മെയിൽ ചെയ്യാനാണ് കുമാരസ്വാമിയുടെ ശ്രമം. - കർണാടക ബി ജെ പിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിൽ വന്ന പോസ്റ്റാണിത്. ജൂലൈ 1നും 10നും ഇടയിലായി കർണാടകത്തിൽ രാജിവെച്ച 16 എം എൽ എമാരിൽ ഒരാളാണ് റോഷൻ ബേഗ്.

English summary
BJP on Tuesday accused H D Kumaraswamy of using state machineries to blackmail Roshan Baig.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X