കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ 'വെളിച്ചം തെളിയിക്കലി'ന്റെ ലക്ഷ്യം മറ്റൊന്ന്; ബിജെപി സ്ഥാപകദിനം, കുമാരസ്വാമി പറയുന്നു

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഐക്യപ്രതീകമായി രാജ്യത്തെ എല്ലാവരും ഒരുമിച്ച് ലൈറ്റണച്ച് ദീപം തെളിയിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന്റെ പിന്നിലെ രഹസ്യം എന്താണ്. രാജ്യം ഒറ്റക്കെട്ടാണ് എന്ന് തെളിയിക്കാനാണിതെന്ന് കേന്ദ്രസര്‍ക്കാരും ബിജെപിയും അവകാശപ്പെടുന്നു. രാജ്യത്ത് മൊത്തം ലെറ്റുകള്‍ ഒരുമിച്ച് അണയ്ക്കുമ്പോള്‍ പവര്‍ ഗ്രിഡ് തകരുമെന്ന അഭിപ്രായവുമായി ഒരുപാട് പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

സഹകരിക്കില്ലെന്ന് വ്യക്തമാക്കിയവരും ഏറെ. രാജ്യം ഇത്രയും പ്രതിസന്ധി നേരിടുന്ന വേളയില്‍ ജനങ്ങളെ പരിഹസിക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്ന് ആരോപണവും പ്രതിപക്ഷം ഉയര്‍ത്തുന്നു. ഈ ഘട്ടത്തിലാണ് ജെഡിഎസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ കുമാരസ്വാമി പുതിയ ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. വിശദീകരിക്കാം....

 ഞായറാഴ്ച രാത്രി

ഞായറാഴ്ച രാത്രി

ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് ഒമ്പത് മിനുട്ട് ലൈറ്റ് അണയ്ക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയമുണ്ടെന്ന് കുമാരസ്വാമി പറയുന്നു. അല്ലെങ്കില്‍ ഇങ്ങനെ ലൈറ്റ് അണയ്ക്കുന്നതിന് പിന്നിലെ രഹസ്യം മോദി പറയട്ടെ എന്നും അദ്ദേഹം വെല്ലുവിളിക്കുന്നു.

ബിജെപിയുടെ സ്ഥാപക ദിനം

ബിജെപിയുടെ സ്ഥാപക ദിനം

ബിജെപിയുടെ സ്ഥാപക ദിനം എല്ലാ ഇന്ത്യക്കാരെയും ഉള്‍പ്പെടുത്തി ആഘോഷിക്കുകയാണ് മോദി ചെയ്യുന്നതെന്ന് കുമാരസ്വാമി പറയുന്നു. ഏപ്രില്‍ ആറിനാണ് ബിജെപിയുടെ സ്ഥാപക ദിനം. അതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഏപ്രില്‍ അഞ്ചിന് രാത്രി ദീപം തെളിയിക്കാന്‍ മോദി ആവശ്യപ്പെട്ടിരിക്കുന്നതെന്നും കുമാരസ്വാമി പറയുന്നു.

മോദിയുടെ ആവശ്യം

മോദിയുടെ ആവശ്യം

ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് എല്ലാവരും വീടിന്റെ ബാല്‍ക്കണിയില്‍ വന്ന ഒമ്പത് മിനുറ്റ് വെളിച്ചം തെളിയിക്കണമെന്നാണ് മോദിയുടെ ആവശ്യം. ഈ വേളയില്‍ എല്ലാ ലൈറ്റുകളും ഓഫാക്കണമെന്നും മോദി ആവശ്യപ്പെടുന്നു. ദീപം, മൊബൈല്‍, ടോര്‍ച്ച് എന്നിവ ഉപയോഗിച്ച വെളിച്ചം തെളിയിക്കാമെന്നും മോദി വ്യക്തമാക്കുന്നു.

വ്യക്തമായ രാഷ്ട്രീയം

വ്യക്തമായ രാഷ്ട്രീയം

ബിജെപി അവരുടെ സ്ഥാപക ദിനം ആഘോഷിക്കുകയാണ്. അതിന് വേണ്ടി പരോക്ഷമായി എല്ലാ ഇന്ത്യക്കാരെയും അവര്‍ ഉപയോഗിക്കുകയാണ്. മോദിയുടെ വെളിച്ചം തെളിയിക്കലിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ട്. ശാസ്ത്രീയമോ യുക്തിസഹമോ ആയ എന്തെങ്കിലും ഒരു കാരണം ഇതിന് പിന്നിലുണ്ടെങ്കില്‍ മോദി പറയട്ടെ എന്നും കുമാരസ്വാമി പറഞ്ഞു.

അഞ്ചിന് രാത്രി തന്നെ...

അഞ്ചിന് രാത്രി തന്നെ...

എന്തിനാണ് ഏപ്രില്‍ അഞ്ചിന് രാത്രി തന്നെ ദീപം തെളിയിക്കാന്‍ തിരഞ്ഞെടുത്തതെന്ന് കുമാരസ്വാമി ചോദിക്കുന്നു. ശാസ്ത്രീയമായ ഒരു കാരണവും കാണുന്നില്ല. അങ്ങനെ വല്ലതുമുണ്ടെങ്കില്‍ മോദി തുറന്നുപറയണം. രാജ്യം ഇതുവരെ നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും കുമാരസ്വാമി ഓര്‍മിപ്പിച്ചു.

പാത്രം കൂട്ടിയിടിക്കല്‍ വിവാദം

പാത്രം കൂട്ടിയിടിക്കല്‍ വിവാദം

ജനതാ കര്‍ഫ്യൂ ദിനത്തില്‍ വൈകീട്ട് വീടുകളുടെ ബാല്‍ക്കണിയില്‍ കയറി പാത്രം കൂട്ടിയിടിക്കണമെന്ന് മോദി ആവശ്യപ്പെട്ടതും വിവാദമായിരുന്നു. ആരോഗ്യപ്രവര്‍ത്തകരോടുള്ള ഐക്യദാര്‍ഢ്യം എന്നാണ് മോദി ഇതിനെ വിശേഷിപ്പിച്ചത്. എന്നാല്‍ ഈ ആവശ്യത്തിനും ഏറെ വിമര്‍ശനം നേരിട്ടിരുന്നു. പലയിടത്തും ജനങ്ങള്‍ കൂട്ടം ചേര്‍ന്ന് പാത്രം കൂട്ടിയിടിച്ചതും വാര്‍ത്തയായി.

English summary
Kumaraswamy asks PM Modi to explain 9 pm event
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X