കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകനെതിരെ ചക്രവ്യൂഹം', കോൺഗ്രസിനെതിരെ പൊട്ടിത്തെറിച്ച് കുമാരസ്വാമി, മാണ്ഡ്യയിൽ വിള്ളൽ

Google Oneindia Malayalam News

Recommended Video

cmsvideo
കോൺഗ്രസിനെതിരെ കുമാരസ്വാമി | Oneindia Malayalam

ബെംഗളൂരു: സഖ്യകക്ഷിയായ കോൺഗ്രസിനെതിരെ പൊട്ടിത്തെറിച്ച് വീണ്ടും കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. മാണ്ഡ്യ മണ്ഡലത്തിലെ സഖ്യ സ്ഥാനാർത്ഥിയും തന്റെ മകനുമായ നിഖിലിനെ തോൽപ്പിക്കാൻ കോൺഗ്രസ് ചക്രവ്യൂഹം തീർക്കുകയാണെന്ന് കുമാരസ്വമി തുറന്നടിച്ചു. മാണ്ഡ്യയിൽ സ്വതന്ത്ര്യസ്ഥാനാർത്ഥി സുമലതയ്ക്ക് വേണ്ടിയാണ് കോൺഗ്രസ് പ്രവർത്തിക്കുന്നതെന്നാണ് കുമാരസ്വാമിയുടെ ആരോപണം.

കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് കോൺഗ്രസ് നേതാവും നടനുമായിരുന്ന അംബരീഷിന്റെ ഭാര്യ സുമലത സ്വതന്ത്ര്യ സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിക്കുന്നത്. സിറ്റിംഗ് സീറ്റായ മാണ്ഡ്യ വിട്ടു നൽകാനാവില്ലെന്ന് ജെഡിഎസ് വ്യക്തമാക്കിയതോടെയാണ് സുമലതയ്ക്ക് സീറ്റ് നിഷേധിക്കപ്പെട്ടത്.

മോദി വീഴില്ല'... സര്‍ക്കാരിന്‍റെ ജനപ്രീതി ഉയര്‍ന്ന് തന്നെ.. ഏറ്റവും പുതിയ സര്‍വ്വേ ഫലം ഇങ്ങനെ!മോദി വീഴില്ല'... സര്‍ക്കാരിന്‍റെ ജനപ്രീതി ഉയര്‍ന്ന് തന്നെ.. ഏറ്റവും പുതിയ സര്‍വ്വേ ഫലം ഇങ്ങനെ!

പിന്തുണ സുമലതയ്ക്ക്

പിന്തുണ സുമലതയ്ക്ക്


നിഖിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യ സ്ഥാനാർത്ഥിയാണെങ്കിലും കോൺഗ്രസിന്റ പ്രാദേശിക നേതൃത്വത്തിന്റെ പിന്തുണ സുമലതയ്ക്കാണ്. കുമാരസ്വാമിയുടെ മകന് വേണ്ടി പ്രവർത്തിക്കാനുള്ള വിമുഖത പ്രാദേശിക നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. അംബരീഷിന്റെ മരണ ശേഷം മാണ്ഡ്യയിൽ സുമലത വരണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചതും പ്രാദേശിക നേതൃത്വമായിരുന്നു.

 പത്രികാ സമർപ്പണം

പത്രികാ സമർപ്പണം

സ്വതന്ത്ര്യസ്ഥാനാർത്ഥിയായി സുമലത നാമനിർദ്ദേശ പത്രികാ സമർപ്പണത്തിനെത്തിയപ്പോൾ ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകരാണ് അവരെ അനുഗമിച്ചത്. സിനിമാ താരങ്ങളായ യാഷിന്റെും ദർശന്റെയും പിന്തുണ സുമലതയ്ക്കുണ്ട്. സുമലതയുടെ പ്രചാരണ യോഗങ്ങളിൽ സജീവമാണ് ഇരുവരും. കർഷക സംഘടനയായ റെയ്താ സംഘും സുമലതയ്ക്കൊപ്പമാണ്.

ജെഡിഎസിനും അതൃപ്തി

ജെഡിഎസിനും അതൃപ്തി

മുതിർന്ന നേതാക്കളെ തഴഞ്ഞ് രാഷ്ട്രീയത്തിൽ പുതുമുഖമായ കുമാരസ്വാമിയുടെ മകൻ നിഖിലിനെ മാണ്ഡ്യയിൽ സ്ഥാനാർത്ഥിയാക്കതിയിൽ ജെഡിഎസിനുള്ളിലും അതൃപ്തി പുകയുന്നുണ്ട്. നിഖിലിന്റെ സ്ഥാനാർത്ഥിത്വം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ ക്യാംപെയിൻ നടന്നിരുന്നു. ജെഡിഎസിനുള്ളിലെ കുടുംബാധിപത്യം അവസാനിപ്പിക്കാൻ ദേവഗൗഡ തയാറാകണമെന്നും ആവശ്യമുയർന്നു. ദേവഗൗഡയുടെ മറ്റൊരു കൊച്ചുമകൻ പ്രജ്വലും ഇക്കുറി മത്സരരംഗത്തുണ്ട്.

ബിജെപി പിന്തുണ

ബിജെപി പിന്തുണ

മാണ്ഡ്യയിൽ സുമലതയ്ക്ക് ബിജെപിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി രണ്ട് ലക്ഷത്തിൽ പരം വോട്ടുകൾ നേടിയ മണ്ഡലമാണിത്. ബിജെപി പ്രവർത്തകർക്കൊപ്പം കോൺഗ്രസും ഇറങ്ങുകയാണെന്നാണ് കുമാരസ്വാമിയുടെ ആരോപണം. നിഖിലിനെ തോൽപ്പിക്കാൻ അണിയറയിൽ നീക്കം സജീവമാണെന്നും കർണാടക മുഖ്യമന്ത്രി ആരോപിക്കുന്നു. മാണ്ഡ്യയിലെ ജനങ്ങൾ തന്നോടൊപ്പമാണെന്നാണ് കുമാരസ്വാമിയുടെ ആരോപണത്തോട് സുമലതയുടെ പ്രതികരണം.

 പ്രതിഷേധം

പ്രതിഷേധം

സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് കുമാരസ്വാമി തന്നെ പരാജയപ്പെടുത്താൻ ശ്രമിക്കുകയാണെന്നാണ് സുമലത തിരിച്ചടിച്ചത്. മണ്ഡലത്തിൽ സുമലതയ്ക്കെതിരെ 3 അപരസ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ജെഡിഎസാണ് ഇവർക്ക് പിന്നിലാണെന്നാണ് സുമലതയുടെ ആരോപണം. പേരിൽ മാത്രമല്ല രൂപത്തിലും തന്നെ പകർത്താൻ ഇവർ ശ്രമിക്കുന്നതായി സുമലത പറയുന്നു.

നിലപാട് അറിയിച്ച് ദേവഗൗഡയും

നിലപാട് അറിയിച്ച് ദേവഗൗഡയും

കഴിഞ്ഞ ദിവസം ജെഡിഎസ് അധ്യക്ഷൻ ദേവഗൗഡയും കോൺഗ്രസിനെതിരെ സമാനമായ രീതിയിൽ വിമർശനം ഉന്നയിച്ചിരുന്നു. മാണ്ഡ്യയിൽ കാര്യങ്ങൾ കൈവിട്ടു പോവുകയാണെന്നും സിദ്ധരാമയ്യയ്ക്ക് പോലും ഒന്നും ചെയ്യാനില്ലെന്നുമായിരുന്നു വിമർശനം. വൊക്കലിംഗ സമുദായത്തിന് സ്വാധീനമുള്ള മണ്ഡലമാണ് മാണ്ഡ്യ. 3 തവണ അംബരീഷ് മാണ്ഡയുടെ എംപിയായി പാർലമെന്റിൽ എത്തിയിട്ടുണ്ട്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Kumaraswamy accused congress of hatching chakravyuha to defeat his son and JDS candidate Nikhil Mandya seat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X