മാധ്യമങ്ങൾക്കെതിരെ കുമാരസ്വാമി; ഇനി മാധ്യമങ്ങളെ കാമില്ല.... ക്ഷുഭിതനായി കർണാടക മുഖ്യമന്ത്രി!
ബെംഗളൂരു: മാധ്യമങ്ങൾക്കെതിരെ പൊട്ടിത്തെറിച്ച് കർണാടക മുഖ്യമന്ത്രി കുമാരസ്വാമി. ഇനി മാധ്യമങ്ങളെ കാണില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. താന്‍ പറയാത്ത കാര്യങ്ങള്‍ തന്റെ പേരില്‍ ചില മാധ്യമങ്ങള്‍ പ്രചരിക്കുകയാണെന്നും ഒട്ടും നീതിപൂര്‍വമല്ല പല മാധ്യമങ്ങളുടേയും പെരുമാറ്റമെന്നും കുമാരസ്വാമി കുറ്റപ്പെടുത്തി.
ഇനി മുതൽ ഒരു പ്രസ്മീറ്റും നടത്തേണ്ടെന്നും മാധ്യമങ്ങളെ കാണേണ്ടെന്നുമാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക നേതാവായ ജയശ്രീ ഗുരന്നാവാറിനെതിരെ കുമാരസ്വാമി നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു. ഇതിനെതിരെയാണ് കുമാരസ്വാമി രംഗത്ത് വന്നിരിക്കുന്നത്. താന്‍ നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് ചില കന്നഡ മാധ്യമങ്ങളാണ് വാര്‍ത്ത നല്‍കിയതെന്ന് കുമാരസ്വാമി കുറ്റപ്പെടുത്തി.

എല്ലാ മാധ്യമങ്ങളേയും ഞാന്‍ കുറ്റപ്പെടുത്തുന്നില്ലെന്നും. ചില മാധ്യമങ്ങള്‍ മനപൂര്‍വം തനിക്കെതിരെ വ്യജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്ഥാപിത താത്പര്യങ്ങള്‍ ലക്ഷ്യം വെച്ച് സര്‍ക്കാരിനെതിരെ ജനവികാരം സൃഷ്ടിക്കുകയാണ് ഇത്ത്രക്കാരുടെ നീക്ക്മെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications