കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിസന്ധി രൂക്ഷം!! ദില്ലിയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കാതെ കുമാരസ്വാമി

  • By
Google Oneindia Malayalam News

ദില്ലി: എക്സിറ്റ് പോള്‍ പ്രവചനത്തിന് പിന്നാലെ ദില്ലിയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ നിന്ന് വിട്ട് നിന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. ഇന്നായിരുന്നു യോഗത്തില്‍ പങ്കെടുക്കാനായി ദില്ലിയിലേക്ക് തിരിക്കേണ്ടത്. എന്നാല്‍ യാത്ര ഉപേക്ഷിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. അതേസമയം യാത്ര വേണ്ടെന്ന് വെച്ചതിന് പിന്നിലുള്ള കാരണം വ്യക്തമാക്കിയിട്ടില്ല.

ഉത്തരേന്ത്യയില്‍ വിവിധ ഇടങ്ങളില്‍ ഇവിഎം അട്ടിമറി നടന്നെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേരാന്‍ തിരുമാനിച്ചത്. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമ്പോള്‍ ഉണ്ടാവാന്‍ ഇടയുള്ള പ്രതിസന്ധി കൂടി കണക്കിലെടുത്ത് ഉചിതമായ തിരുമാനം കൈക്കൊള്ളാനായിരുന്നു യോഗം. എന്നാല്‍ പ്രത്യേകിച്ച് വിശദീകരണം ഒന്നും നല്‍കാതെ കുമാരസ്വാമി യോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു.

rahulkumaraswamy-155

<strong>കര്‍ണാടകത്തില്‍ പൊട്ടിത്തെറി! ബിജെപിയിലേക്ക് പോകുമെന്ന് കോണ്‍ഗ്രസ് നേതാവ്,മുസ്ലീങ്ങളും</strong>കര്‍ണാടകത്തില്‍ പൊട്ടിത്തെറി! ബിജെപിയിലേക്ക് പോകുമെന്ന് കോണ്‍ഗ്രസ് നേതാവ്,മുസ്ലീങ്ങളും

അതേസമയം കര്‍ണാടകത്തില്‍ ഉടലെടുത്ത പ്രതിസന്ധിയാണ് കുമാരസ്വാമിയുടെ പിന്‍മാറ്റത്തിന് പിന്നില്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. എക്സിറ്റ് പോള്‍ പ്രവചനങ്ങളില്‍ സംസ്ഥാനത്ത് സഖ്യസര്‍ക്കാര്‍ കനത്ത തിരിച്ചടി നേടുമെന്നാണ് പ്രവചിച്ചിരുന്നത്. ബിജെപി ആകെയുള്ള 28 സീറ്റുകളില്‍ 25 വരെ നേടിയേക്കുമെന്നും പ്രവചനങ്ങള്‍ ഉണ്ട്. ഇതോടെ സഖ്യസര്‍ക്കാരിന് ഉള്ളില്‍ ഭിന്നതകള്‍ രൂക്ഷമായി.

<strong>സ്ട്രോങ്ങ് റൂമിലേക്ക് പുറത്തുനിന്നുള്ള വോട്ടിങ്ങ് യന്ത്രങ്ങള്‍ എത്തിക്കാന്‍ ശ്രമം! വ്യാപക സംഘര്‍ഷം</strong>സ്ട്രോങ്ങ് റൂമിലേക്ക് പുറത്തുനിന്നുള്ള വോട്ടിങ്ങ് യന്ത്രങ്ങള്‍ എത്തിക്കാന്‍ ശ്രമം! വ്യാപക സംഘര്‍ഷം

സിദ്ധരാമയ്യ മുഖ്യമന്ത്രിയാവണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പരസ്യമായി തന്നെ രംഗത്തെത്തി. സഖ്യം ഒഴിവാക്കി കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭരിക്കണമെന്ന ആവശ്യവും ചില നേതാക്കള്‍ ഉയര്‍ത്തിയിരുന്നു.ഇതോടെ വീണ്ടും കലുഷിതമായിരിക്കുകയാണ് കര്‍ണാടക രാഷ്ട്രീയം. അതിനിടെ സാഹചര്യം സമര്‍ത്ഥമായി ഉപയോഗിക്കാനുള്ള നീക്കത്തിലാണ് ബിജെപി. കേന്ദ്രത്തില്‍ എന്‍ഡിഎ വന്നാല്‍ കര്‍ണാടകം പിടിച്ചെടുക്കാമെന്നാണ് ബിജെപി സ്വപ്നം കാണുന്നത്.

English summary
kumaraswamy cancels delhi visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X