Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് ജനതാദളിന്റേയും കുമാരസ്വാമിയുടേയും തിരിച്ച് വരവ്...

ഒടുവില്‍ കുമാരസ്വാമി പറഞ്ഞത് തന്നെ സംഭവിച്ചു. അഭിപ്രായ സര്‍വേകളെല്ലാം കിങ് മേക്കര്‍ പരിവേഷം കുമാരസ്വാമിയ്ക്ക് നല്‍കിയപ്പോള്‍ കിങ് മേക്കറല്ല കിങ്ങാണ് താനെന്ന് പ്രഖ്യപിച്ചിരുന്നു കന്നഡിഗരുടെ കുമാരണ്ണന്‍.ആ ആത്മവിശ്വാസം വെറുതെയായില്ല.ദേശീയ പ്രതിപക്ഷ നേതാക്കളെ സാക്ഷി നിര്‍ത്തി കര്‍ണാടകയുടെ നായകനായി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്ത് കഴിഞ്ഞു.പന്തീരണ്ടിന് ശേഷം തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് എച്ച് ഡി ദേവഗൗഡയെന്ന രാഷ്ട്രീയ ചാണക്യന്റെ മകന്‍ എച്ച് ഡി കുമാരസ്വാമി. ഇത് ജെഡിഎസിന്റേയും കൂടെ തിരിച്ച് വരവാണ്.

ഈ തിരഞ്ഞെടുപ്പ് ജെഡിഎസിന് നിലനില്‍പ്പിന്റെ പോരാട്ടം കൂടിയായിരുന്നു.എന്നാല്‍ പോരാട്ടത്തിനൊടുവില്‍ ഗംഭീര തിരിച്ച് വരവാണ് പാര്‍ട്ടി ഇപ്പോള്‍ നടത്തിയിരിക്കുന്നത്. കേവല ഭൂരിപക്ഷം നേടാന്‍ ബിജെപിക്ക് കഴിയാതെ വന്നതാണ് ജെഡിഎസിന് നേട്ടം ആയത്.ബിജെപിയെ അകറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസിനോടൊപ്പം കൈകോര്‍ക്കാന്‍ ജെഡിഎസ് തയ്യാറായി.

kumaraswamy

പകരമായി കോണ്‍ഗ്രസ് ജെഡിഎസിന് നല്‍കിയത് കുമാരസ്വാമിയുടെ മുഖ്യമന്ത്രിപദവും.അങ്ങനെ ഒരു വ്യാഴവട്ട കാലത്തിന് ശേഷം ജെഡിഎസ് കന്നഡമണ്ണില്‍ അധികാരത്തിലെത്തുകയാണ്.തിരഞ്ഞെടുപ്പ് കാലത്ത് ജെഡിഎസ് ബിജെപിയുമായി സഖ്യത്തിലാകുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ പഴയതെറ്റ് ആവര്‍ത്തിക്കാനില്ലെന്നും കുമാരസ്വാമിയെങ്ങാനും ബിജെപിയോട് കൂട്ട് കൂടാന്‍ ശ്രമിച്ചാല്‍ കുടുംബത്തില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കുമെന്നും ദേവഗൗഡ പരസ്യമായി പറഞ്ഞു.എന്തായാലും 2004ന് ശേഷം കോണ്‍ഗ്രസുമായി ജെഡിഎസ് കൈകോര്‍ക്കുയാണ്. ഈ സഖ്യത്തിന്റെ രാഷ്ട്രീയഭാവി എന്തായിരിക്കുമെന്ന് കാത്തിരുന്നു കാണാണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+