കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമാരസ്വാമിക്ക് രാഹുലിന്റെ ഉറപ്പ്.... സര്‍ക്കാര്‍ താഴെവീഴില്ല.... 2019ല്‍ ബിജെപിയെ കെട്ടുകെട്ടിക്കും

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തിലെ സര്‍ക്കാര്‍ ഇപ്പോള്‍ വീഴും എന്ന പ്രതീക്ഷയിലാണ് ബിജെപി. അത്രയധികം പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസും ജെഡിഎസ്സും തമ്മിലുണ്ട്. കഴിഞ്ഞ ദിവസം സിദ്ധരാമയ്യ ജനങ്ങള്‍ ആഗ്രഹിച്ചാല്‍ ഞാന്‍ മുഖ്യമന്ത്രിയാവുമെന്ന് പറഞ്ഞത് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇതാണ് യെദ്യൂരപ്പയ്ക്ക് വലിയ പ്രതീക്ഷ നല്‍കിയിരുന്നത്. എന്നാല്‍ ബിജെപിയുടെ ആഗ്രഹമൊന്നും നടക്കാന്‍ പോകുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രശ്‌നങ്ങള്‍ ഉണ്ടായി എന്ന് ബോധ്യപ്പെട്ടതോടെ കുമാരസ്വാമി നേരെ രാഹുല്‍ ഗാന്ധിയെ പോയി കണ്ടിരുന്നു.

അദ്ദേഹവുമായുള്ള കൂടിക്കാഴ്ച്ചയില്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചെന്ന് ഉറപ്പാക്കിയിരിക്കുകയാണ് കുമാരസ്വാമി. കോണ്‍ഗ്രസുമായി യാതൊരു പ്രശ്‌നവും ഇല്ലെന്ന് കുമാരസ്വാമി പറഞ്ഞു. തന്റെ സര്‍ക്കാര്‍ നൂറു ദിവസം തികച്ചതിന്റെ സന്തോഷവും അദ്ദേഹം രാഹുലിനെ അറിയിച്ചു. അതേസമയം നൂറു ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ വീഴുമെന്ന് പ്രവചിച്ച യെദ്യൂരപ്പയ്ക്ക് വലിയ തിരിച്ചടി കൂടിയാണിത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്ത് കുതിപ്പ് നടത്താന്‍ ഒരുങ്ങുന്ന ബിജെപിക്ക് ഇരുപാര്‍ട്ടികളും ഒന്നിച്ച് നില്‍ക്കുന്നത് വലിയ തിരിച്ചടിയാവും.

രാഹുലിന്റെ ഉറപ്പ്

രാഹുലിന്റെ ഉറപ്പ്

സര്‍ക്കാര്‍ നൂറു ദിവസം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് കുമാരസ്വാമി രാഹുലിനെ കണ്ടിരിക്കുന്നത്. തന്നെ മുഖ്യമന്ത്രിയാക്കിയതിലുള്ള നന്ദി രാഹുലിനെ അദ്ദേഹം അറിയിക്കുകയും ചെയ്തു. അതേസമയം രാഹുലിനെ കണ്ട് സിദ്ധരാമയ്യയുടെ പ്രസ്താവനകളെ കുറിച്ച് അദ്ദേഹം അറിയിക്കുകയും ചെയ്തു. ഭരണത്തെ അട്ടിമറിക്കാനുള്ള ശ്രമം സിദ്ധരാമയ്യയില്‍ നിന്ന് ഉണ്ടാവില്ലെന്ന് രാഹുല്‍ ഉറപ്പ് നല്‍കിയെന്നാണ് സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും ഒറ്റക്കെട്ടായി ബിജെപിയെ നേരിടുമെന്നാണ് റിപ്പോര്‍ട്ട്.

അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കും

അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കും

തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചവരൊക്കെ പരാജയപ്പെട്ടിരിക്കുകയാണ്. ആരു വിചാരിച്ചാലും ഈ സര്‍ക്കാരിനെ വീഴ്ത്താന്‍ പറ്റില്ല. തന്റെ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ രാഹുല്‍ പൂര്‍ണ സന്തോഷത്തിലാണ്. തന്നെ ആരും പുറത്താക്കാന്‍ ശ്രമിക്കില്ലെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിട്ടുണ്ട്. അഞ്ച് വര്‍ഷം ഭരണത്തില്‍ പൂര്‍ത്തിയാക്കുമെന്നും കുമാരസ്വാമി പറഞ്ഞു.

സിദ്ധരാമയ്യ സഖ്യത്തിന്റെ കരുത്ത്

സിദ്ധരാമയ്യ സഖ്യത്തിന്റെ കരുത്ത്

സിദ്ധരാമയ്യ സര്‍ക്കാരിനെ വീഴ്ത്താന്‍ ശ്രമിക്കുന്നുവെന്ന പ്രചാരണത്തെയും കുമാരസ്വാമി തള്ളി. മുന്‍ മുഖ്യമന്ത്രി സര്‍ക്കാരിന് മുന്നോട്ട് പോകാനുള്ള വഴിയൊരുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജെഡിഎസ്-കോണ്‍ഗ്രസ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ചെയര്‍മാനാണ് അദ്ദേഹം. ഞങ്ങളുടെ നേതാവാണ് അദ്ദേഹം. ഞങ്ങള്‍ തമ്മില്‍ യാതൊരു അഭിപ്രായ വ്യത്യാസങ്ങളുമില്ലെന്നും കുമാരസ്വാമി പറഞ്ഞു. അതേസമയം ഈ പ്രസ്താവയാണ് ബിജെപിയെ ഞെട്ടിച്ചിരിക്കുന്നത്.

എല്ലാവര്‍ക്കും മുഖ്യമന്ത്രിയാവാനാവില്ല

എല്ലാവര്‍ക്കും മുഖ്യമന്ത്രിയാവാനാവില്ല

സിദ്ധരാമയ്യക്കെതിരെ ഒളിയമ്പ് വിട്ടുകൊണ്ടാണ് കുമാരസ്വാമി പ്രസ്താവന അവസാനിപ്പിച്ചത്. സംസ്ഥാനത്തുള്ള ചിലര്‍ റവന്യു മന്ത്രി ആര്‍വി ദേശ്പാണ്ഡെയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. അങ്ങനെ എല്ലാവര്‍ക്കും മുഖ്യമന്ത്രിയാവാന്‍ സാധിക്കില്ലെന്നും കുമാരസ്വാമി പറഞ്ഞു. ദേശ്പാണ്ഡെയും സിദ്ധരാമയ്യയും സമകാലീനരാണ്. ഒരേസമയമാണ് ഇവര്‍ രാഷ്ട്രീയത്തിലെത്തിയത്. തനിക്ക് മുഖ്യമന്ത്രിയാവാനുള്ള യോഗ്യതയുണ്ടെന്നും എന്നാല്‍ ഇതുവരെ അവസരം ലഭിച്ചിട്ടില്ലെന്നും ദേശ്പാണ്ഡെ പറഞ്ഞിരുന്നു.

രാഹുല്‍ സംസാരിക്കും

രാഹുല്‍ സംസാരിക്കും

കുമാരസ്വാമിയുടെ ആവശ്യപ്രകാരം സിദ്ധരാമയ്യയുമായി രാഹുല്‍ ഗാന്ധി സംസാരിക്കുമെന്നാണ് സൂചന. കോണ്‍ഗ്രസിനെയും സര്‍ക്കാരിനെയും ശക്തിപ്പെടുത്താനായി പ്രവര്‍ത്തിക്കണമെന്ന് സിദ്ധരാമയ്യയോട് ആവശ്യപ്പെടണമെന്നാണ് കുമാരസ്വാമി ആവശ്യപ്പെട്ടിരിക്കുന്നത്. സിദ്ധരാമയ്യയുടെ യൂറോപ്പ് സന്ദര്‍ശന സമയത്ത് സംസ്ഥാനത്ത് ഭരണഅട്ടിമറിക്കുള്ള ശ്രമങ്ങള്‍ ഉണ്ടാവാതെ നോക്കാമെന്നും രാഹുല്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം നിലവില്‍ സര്‍ക്കാര്‍ വീഴാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍.

സിദ്ധരാമയ്യ അധികബാധ്യത

സിദ്ധരാമയ്യ അധികബാധ്യത

സഖ്യം കൂടുതല്‍ ശക്തമാകുന്നു എന്ന് ബോധ്യപ്പെട്ടതോടെ യെദ്യൂരപ്പ വീണ്ടും വിള്ളല്‍ വീഴ്ത്താന്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത്തവണ ജെഡിഎസ്സിനെ കുറ്റപ്പെടുത്തിയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. സര്‍ക്കാരിന് അധികബാധ്യത ആയിരിക്കുകയാണ് സിദ്ധരാമയ്യയെന്ന് അദ്ദേഹം പറഞ്ഞു. സിദ്ധരാമയ്യ പറയുന്നത് കുമാരസ്വാമി മുഖവിലയ്‌ക്കെടുക്കുന്നില്ല. അതുകൊണ്ട് തന്നെ ഈ സര്‍ക്കാര്‍ 200 ദിവസം തികയ്ക്കില്ലെന്ന് ഉറപ്പുണ്ടെന്നും യെദ്യൂരപ്പ പറഞ്ഞു.

സംസ്ഥാനം നശിക്കുന്നു

സംസ്ഥാനം നശിക്കുന്നു

കര്‍ണാടക വലിയൊരു പ്രതിസന്ധിയിലാണ്. ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് തന്നെ സംശയമാണ്. വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ജനങ്ങള്‍ സര്‍ക്കാരിന്റെ അഴിമതിയെ കുറിച്ചാണ് സംസാരിക്കുന്നത്. പക്ഷേ ഈ സര്‍ക്കാരിനെ താഴെയിറക്കാന്‍ ഇപ്പോഴും ബിജെപി ശ്രമിക്കില്ല. സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി ശ്രമിക്കുന്നുവെന്ന കുമാരസ്വാമിയുടെ പ്രസ്താവന പച്ചക്കള്ളമാണ്. സ്വന്തം സഖ്യകക്ഷികളെ പോലും വിശ്വാസമില്ലാത്തയാളാണ് ബിജെപിയെ വിമര്‍ശിക്കുന്നതെന്നും യെദ്യൂരപ്പ പറഞ്ഞു.

സിറിയയില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ ഇറാന്‍ അനുഭവിക്കേണ്ടി വരും.... ഭീഷണിയുമായി നെതന്യാഹുസിറിയയില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ ഇറാന്‍ അനുഭവിക്കേണ്ടി വരും.... ഭീഷണിയുമായി നെതന്യാഹു

ഡിഎംകെയില്‍ മക്കള്‍ പോര് അവസാനിക്കുന്നു? തിരിച്ചെടുത്താല്‍ സ്റ്റാലിനെ അംഗീകരിക്കുമെന്ന് അഴഗിരി!!ഡിഎംകെയില്‍ മക്കള്‍ പോര് അവസാനിക്കുന്നു? തിരിച്ചെടുത്താല്‍ സ്റ്റാലിനെ അംഗീകരിക്കുമെന്ന് അഴഗിരി!!

English summary
Kumaraswamy Flies to Delhi to Seek Rahul's Support
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X