കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ കുമാരസ്വാമി സര്‍ക്കാര്‍ താഴെവീണു.... നാടകത്തിന് വിശ്വാസ വോട്ടില്‍ അന്ത്യം!!

Google Oneindia Malayalam News

Recommended Video

cmsvideo
കര്‍ണാടകയില്‍ ഇനി എന്ത് ? | Oneindia Malayalam

ബംഗളൂരു: കര്‍ണാടകത്തില്‍ നീണ്ട ചര്‍ച്ചകള്‍ക്കും വോട്ടെടുപ്പിനും ശേഷം കുമാരസ്വാമി സര്‍ക്കാര്‍ താഴെ വീണു. വിശ്വാസ വോട്ടെടുപ്പിലാണ് സര്‍ക്കാര്‍ പരാജയപ്പെട്ടത്. 99 പേരുടെ പിന്തുണ മാത്രമാണ് സര്‍ക്കാരിന് ലഭിച്ചത്. 105 പേര്‍ വിശ്വാസ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തു. 14 മാസം നീണ്ട ഭരണത്തിന് ശേഷമാണ് സര്‍ക്കാരിന്റെ വീഴ്ച്ച. 16 കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാരുടെ രാജിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ ന്യൂനപക്ഷമായത്. വോട്ടെടുപ്പ് ഡിവിഷന്‍ ഓഫ് വോട്ട് രീതി പ്രകാരമാണ് നടന്നത്.

1

അതേസമയം 204 എംഎല്‍എമാരാണ് വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുത്തത്. സര്‍ക്കാര്‍ താഴെ വീഴാതിരിക്കാന്‍ കോണ്‍ഗ്രസും ജെഡിഎസ്സും എല്ലാ വഴിയും നോക്കിയിരുന്നു. വിശ്വാസ വോട്ടെടുപ്പ് പരമാവധി നീട്ടി കൊണ്ടുപോകാനും ശ്രമിച്ചിരുന്നു. കോണ്‍ഗ്രസും ജെഡിഎസ്സും നടത്തിയ എല്ലാ നീക്കങ്ങളും പരാജയപ്പെടുകയായിരുന്നു. വിമത എംഎല്‍എമാര്‍ നിലപാടില്‍ ഉറച്ച് നിന്നത് ഇവര്‍ക്ക് വലിയ ക്ഷീണമാവുകയും ചെയ്തു. രണ്ട് സ്വതന്ത്ര എംഎല്‍എമാരും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു.

നേരത്തെ എംഎല്‍എമാരുടെ കൂട്ടരാജിക്ക് പിന്നില്‍ ബിജെപിയാണെന്ന് കോണ്‍ഗ്രസ് ആരോപണമുന്നയിച്ചിരുന്നു. കോണ്‍ഗ്രസ്, ജെഡിഎസ് സഖ്യത്തിന് 118 അംഗങ്ങളുടെ പിന്തുണയാണ് ഉണ്ടായിരുന്നത്. 224 അംഗ സഭയാണ് സംസ്ഥാനത്തുണ്ടായിരുന്നത്. ബിജെപിക്ക് 105 അംഗങ്ങളാണ് ഉണ്ടായിരുന്നത്. അതേസമയം തന്റെ സര്‍ക്കാര്‍ ജനവിധിക്കെതിരായ രൂപീകരിച്ചതല്ലെന്ന് കുമാരസ്വാമി പറഞ്ഞു. നിരവധി പേര്‍ സര്‍ക്കാരിന്റെ വീഴ്ച്ചയില്‍ പ്രതികരിച്ചിട്ടുണ്ട്. ജനാധിപത്യത്തിന്റെ കറുത്ത ദിനമെന്നാണ് മുന്‍ കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പറഞ്ഞത്.

ബിജെപി ജനങ്ങളുടെ വിജയമെന്നാണ് പ്രതികരിച്ചത്. കര്‍ണാടകത്തില്‍ സ്ഥിരമായ സഖ്യമുണ്ടാക്കുമെന്നും, ഇപ്പോള്‍ പുറത്തുപോയത് അഴിമതി നിറഞ്ഞ സര്‍ക്കാരാണെന്നും ബിജെപി ട്വീറ്റ് ചെയ്തു. ജനാധിപത്യത്തിന് താല്‍ക്കാലികമായി ഏറ്റ തോല്‍വി മാത്രമാണ് ഇതെന്നായിരുന്നു കോണ്‍ഗ്രസ് പ്രതികരിച്ചത്. ആര്‍എസ്എസ് ബിജെപി ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ വീണതെന്നും കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു. നേരത്തെ സ്പീക്കറുടെ നടപടികള്‍ ചര്‍ച്ചകള്‍ക്കിടെ വലിയ ശ്രദ്ധ നേടിയിരുന്നു.

English summary
kumaraswamy govt loose majority
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X