കുമാരസ്വാമി സര്‍ക്കാര്‍ 24 മണിക്കൂറിനുള്ളില്‍ താഴെ വീഴും! വെളിപ്പെടുത്തി ബിജെപി എംഎല്‍എ

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം അധികാരത്തില്‍ ഏറിയത് മുതല്‍ സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങള്‍ ബിജെപി തുടങ്ങിയിരുന്നു. സര്‍ക്കാരില്‍ അതൃപ്തിയുള്ള കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരെ പണവും പദവിയും വാഗ്ദാനം ചെയ്ത് ബിജെപി പക്ഷത്ത് എത്തിക്കാനായിരുന്നു പദ്ധതി. എന്നാല്‍ എംഎല്‍എമാരെ നിരന്തരം നിരീക്ഷിച്ചു അവര്‍ക്ക് വേണ്ടതില്‍ കൂടുതല്‍ പരിഗണന നല്‍കിയുമെല്ലാം ബിജെപിയുടെ ഇത്തരം നീക്കങ്ങളെ കോണ്‍ഗ്രസ് പ്രതിരോധിച്ചു.

എന്നാല്‍ കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ പുനസംഘടനയ്ക്ക് ശേഷം മന്ത്രിസ്ഥാനം ലഭിക്കാത്തവര്‍ ബിജെപിയിലേക്ക് പോകുകയാണെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇത് ശരിവെയ്ക്കുന്ന പ്രസ്താവനയാണ് ബിജെപി എംഎല്‍എ നടത്തിയിരിക്കുന്നത്. അടുത്ത 24 മണിക്കൂറിനുള്ള കുമാരസ്വാമി സര്‍ക്കാര്‍ താഴെവീഴുമെന്ന് എംഎല്‍എ മാധ്യമങ്ങളോട് വെളിപ്പെടുത്തി. വിശദാംശങ്ങള്‍ ഇങ്ങനെ

 പ്രതീക്ഷകള്‍ക്ക് തിരച്ചടി

പ്രതീക്ഷകള്‍ക്ക് തിരച്ചടി

നേരത്തേ തന്നെ സര്‍ക്കാരില്‍ അതൃപ്തരായ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മന്ത്രിസഭാ വികസനത്തില്‍ എല്ലാവര്‍ക്കും അര്‍ഹമായ സ്ഥാനം നല്‍കുമെന്ന ഉറപ്പിന്‍മേലായിരുന്നു നേതാക്കള്‍ അടങ്ങിയതെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ കഴിഞ്ഞ ദിവസം നടത്തിയ മന്ത്രിസഭാ വിപുലീകരണം പല നേതാക്കളുടേയും പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി.

 പദവി നഷ്ടമായവര്‍

പദവി നഷ്ടമായവര്‍

എട്ട് മന്ത്രിമാരെയാണ് പുതുതായി കാബിനറ്റില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ പലരും സര്‍ക്കാരിനെതിരെ കലാപക്കൊടി ഉയര്‍ത്തി. മന്ത്രിസ്ഥാനത്തെ ചൊല്ലി നേരത്തേ വിമത സ്വരം ഉയര്‍ത്തിയ സതീഷ് ജര്‍ഖിഹോളിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ സഹോദരന്‍ രമേശ് ജര്‍ഖിഹോളിക്ക് മന്ത്രി പദവി നഷ്ടമായി.

 സ്വാധീനമുള്ള നേതാവ്

സ്വാധീനമുള്ള നേതാവ്

ജാര്‍ഖിഹോളിയിലും മന്ത്രി സഭയിലും വന്‍ സ്വാധീനമുള്ള നേതാവാണ് രമേശ് ജാര്‍ഖിഹോളി. അതുകൊണ്ട് തന്നെ രമേശും അദ്ദേഹവുമായി അടുപ്പമുള്ള എംഎല്‍എമാരും ബിജെപി കാമ്പിലേക്ക് പോകാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

 ബിജെപി നേതാവിന്‍റെ വെളിപ്പെടുത്തല്‍

ബിജെപി നേതാവിന്‍റെ വെളിപ്പെടുത്തല്‍

ഇതിനിടെയാണ് സര്‍ക്കാരിനെ ഞെട്ടിച്ച് ബിജെപി നേതാവിന്‍റെ വെളിപ്പെടുത്തല്‍.15 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉടന്‍ ബിജെപിയിലേക്ക് എത്തുമെന്നും സര്‍ക്കാര്‍ 24 മണിക്കൂറിനുള്ളില്‍ താഴെ വീഴുമെന്നും ബിജെപി എംഎല്‍എയായ ഉമേഷ് കട്ടി പറഞ്ഞു.

 എട്ട് എംഎല്‍എമാര്‍

എട്ട് എംഎല്‍എമാര്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ യെദ്യൂരപ്പ വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തിനിടെയാണ് എംഎല്‍എ വെളിപ്പെടുത്തല്‍ നടത്തിയത്. മന്ത്രിസഭയില്‍ ഭിന്നതയുള്ള എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയെ സമീപിച്ചിട്ടുണ്ടെന്ന് ചില നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

 യെദ്യൂരപ്പയുടെ പ്രതികരണം

യെദ്യൂരപ്പയുടെ പ്രതികരണം

ഇത്തരം റിപ്പോര്‍ട്ടുകള്‍ക്കിടയൊണ് സര്‍ക്കാരിനെ വെട്ടിലാക്കി ബിജെപി എംഎല്‍എയുടെ വെളിപ്പെടുത്തല്‍. അതേസമയം സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ ഉദ്ദേശമില്ലെന്നായിരുന്നു യെദ്യൂരപ്പ വ്യക്തമാക്കിയത്.

 ആഞ്ഞടിച്ച് കോണ്‍ഗ്രസ്

ആഞ്ഞടിച്ച് കോണ്‍ഗ്രസ്

പ്രതിപക്ഷമായി തുടരാനാണ് താത്പര്യമെന്നും സര്‍ക്കാരിനെതിരെ പ്രവര്‍ത്തിച്ചിട്ടില്ലെന്നും യെദ്യൂരപ്പ പറഞ്ഞു. അതേസമയം എംഎല്‍എയുടെ വെളിപ്പെടുത്തലിനെതിരെ വിമര്‍ശനവുമായി കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗുണ്ടുറാവു രംഗത്തെത്തി.

 ബിജെപിക്ക് ശക്തിയില്ല

ബിജെപിക്ക് ശക്തിയില്ല

ബിജെപിയുടെ വ്യാജ പ്രചരണമാണെന്നും സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശക്തിയൊന്നും ബിജെപിക്ക് ഇല്ലെന്നും ഗുണ്ടുറാവു പ്രതികരിച്ചു. ബിജെപിയുടെ വ്യാമോഹം നടക്കില്ല. കോണ്‍ഗ്രസ് എംഎല്‍എമാര്‍ 24 മണിക്കൂറിനുള്ളില്‍ രാജിവെച്ചില്ലേങ്കില്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കാന്‍ ഉമേഷി കട്ടി തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

 അധികാരത്തിന് വേണ്ടി

അധികാരത്തിന് വേണ്ടി

ബിജെപി അസ്വസ്ഥരാണ്. അധികാരത്തിനായി എന്ത് മോശം കളിയും പുറത്തെടുക്കാന്‍ ബിജെപി തയ്യാറാണ്. എന്നാല്‍ ഒറ്റ കോണ്‍ഗ്രസ് നേതാവ് പോലും ബിജെപിക്കൊപ്പം പോകില്ല. ബിജെപി തരംഗം രാജ്യത്ത് അവസാനിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്‍റെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയം അതാണ് സൂചിപ്പിക്കുന്നത്.

 തോല്‍ക്കുന്ന പാര്‍ട്ടി

തോല്‍ക്കുന്ന പാര്‍ട്ടി

ആരാണ് തോല്‍ക്കുന്ന പാര്‍ട്ടിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ താത്പര്യപ്പെടുക. എംഎല്‍എമാര്‍ ഒപ്പമുണ്ടെന്ന് എത്രയോ തവണ ബിജെപി നേതാക്കള്‍ പറഞ്ഞതാണ്. എന്നാല്‍ ഇതുവരെ എന്തെങ്കിലും നടന്നോ? ബിജെപിയുടെ പുതിയ പ്രസ്താവനയ്ക്കും പ്രധാന്യം നല്‍കേണ്ടതില്ലെന്നും ഗുണ്ടുറാവു വ്യക്തമാക്കി.

 ഓപ്പറേഷന്‍ താമര

ഓപ്പറേഷന്‍ താമര

ബിജെപിയിലേക്ക് വരാന്‍ 20-25 കോടി വാഗ്ദാനം ചെയ്യുന്ന ഓഡിയോ ക്ലിപ്പ് നേരത്തേ പുറത്തുവന്നിരുന്നു. യെദ്യൂരപ്പയും ശ്രീരാമലുവും വീണ്ടും ഓപ്പറേഷന്‍ താമര തുടങ്ങിവെച്ചതായും 10 കോണ്‍ഗ്രസ്സ് എംഎല്‍എമാരുമായി ചര്‍ച്ച ആരംഭിച്ചു കഴിഞ്ഞെന്നുമായിരുന്നു സംഭാഷണം. എന്നാല്‍ ഓഡിയോ ബിജെപി തള്ളിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+