കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടകയിൽ വൻ ട്വിസ്റ്റ്?അടച്ചിട്ട മുറിയിൽ യെഡ്ഡി-കുമാരസ്വാമി കൂടിക്കാഴ്ച!ജെഡിഎസ് ബിജെപിയിൽ ലയിക്കും?

Google Oneindia Malayalam News

ബെംഗളൂരു; കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കൃത്യമായ ഭൂരിപക്ഷം ആർക്കും നേടാൻ സാധിച്ചിരുന്നില്ല. 104 സീറ്റുകൾ നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. കോൺഗ്രസിന് 80 ഉം ജെഡിഎസിന് 40 സീറ്റുകളും ലഭിച്ചു. ബിജെപി അധികാരത്തിലേക്ക് എന്നുറപ്പായ അവസാന നിമിഷമായിരുന്നു നേതൃത്വത്തെ ഞെട്ടിച്ച് കൊണ്ടുള്ള കോൺഗ്രസ് നീക്കം.

ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ബദ്ധവൈരികളായ ജെഡിഎസുമായി കോൺഗ്രസ് കൈകോർത്തു.ബിജെപിക്ക് കനത്ത തിരിച്ചടി നൽകി കോൺഗ്രസ്-ജെഡിഎസ് സഖ്യസർക്കാർ അധികാരത്തിലേറി.

വെറും 14 മാസം മാത്രം

വെറും 14 മാസം മാത്രം

കുമാരസ്വാമി മുഖ്യമന്ത്രിയായി സഖ്യസർക്കാർ ഭരണം തുടർന്നെങ്കിലും സർക്കാരിന്റെ ആയുസ് വെറും 14 മാസം മാത്രമായിരുന്നു. സഖ്യത്തിനുള്ളിൽ ഉടലെടുത്ത ഭിന്നത ആയുധമാക്കി ബിജെപി സർക്കാരിനെ താഴെയിറക്കി. കോൺഗ്രസിൽ നിന്നും ജെഡിഎസിൽ നിന്നും 17 എംഎൽഎമാരെ മറുകണ്ടം ചാടിച്ച് കൊണ്ടായിരുന്നു ഇത്. ലോക്സഭ തിരഞ്ഞെടുപ്പിലെ ഇരുപാർട്ടികളുടേയും പ്രകടനമായിരുന്നു ഭിന്നതയ്ക്ക് ആക്കം കൂട്ടിയത്.

സഖ്യം വഴി പിരിഞ്ഞു

സഖ്യം വഴി പിരിഞ്ഞു

സർക്കാരിന്റെ പതനത്തോടെ കോൺഗ്രസ്-ജെഡിഎസ് സഖ്യം വഴി പിരിഞ്ഞു.തൊട്ട് പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പിൽ സഖ്യമില്ലാതെയായിരുന്നു ഇരു പാർട്ടികളും മത്സരിച്ചത്. അതേസമയം തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടതോടെ ബിജെപിക്കെതിരെ ഒരുമിച്ച് പോരാടണമെന്ന ആവശ്യം കോൺഗ്രസിലും ജെഡിഎസിലും ശക്തമായിരുന്നു.

കോൺഗ്രസിനെതിരായ വിമർശനം

കോൺഗ്രസിനെതിരായ വിമർശനം

എന്നാൽ പരസ്യമായി സഖ്യം സംബന്ധിച്ച കാര്യങ്ങളെ കുറിച്ച് പ്രതികരിക്കാൻ രണ്ട് കൂട്ടരും തയ്യാറായതുമില്ല. ഇതിനിടെ രാജ്യസഭ തിരഞ്ഞെടുപ്പിൽ ജെഡിഎസ് തലവൻ എച്ച്ഡി ദേവഗൗഡ കോൺഗ്രസ് പിന്തുണയോടെ വിജയിച്ച് കയറിയതോടെ വീണ്ടും സഖ്യചർച്ചകൾ തലപൊക്കി തുടങ്ങി. എന്നാൽ രാജ്യസഭ തിരഞ്ഞെടുപ്പിന് പിന്നാലെ ജെഡിഎസ് ക്യാമ്പിനെ പോലും അമ്പരിപ്പിച്ച് കൊണ്ട് കോൺഗ്രസിനെതിരെ എച്ച്ഡി കുമാരസ്വാമി രംഗത്തെത്തി.

ബിജെപി അനുകൂല നിലപാടും

ബിജെപി അനുകൂല നിലപാടും

മാത്രമല്ല ബിജെപി അനുകൂല നിലപാടുകളും ആവർത്തിച്ചു. ഇതോടെ കുമാരസ്വാമി ബിജെപിയുമായി സഖ്യത്തിലെത്തുമോയെന്ന ചർച്ചകൾ സജീവമായി. ഇപ്പോഴിതാ അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നിരിക്കുകയാണ് യെഡിയൂരപ്പയും കുമാരസ്വാമിയും തമ്മിലുള്ള കൂടിക്കാഴ്ച. വെള്ളിയാഴ്ചയായിരുന്നു കൂടിക്കാഴ്ച. അടച്ചിട്ട മുറിയിൽ ഇരുവരും 20 മിനിറ്റോളം ചർച്ച നടത്തിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്ചു.

അടച്ചിട്ട മുറിയിൽ

അടച്ചിട്ട മുറിയിൽ

എന്താണ് ഇരുവരും തമ്മിൽ ചർച്ച ചെയ്തതെന്ന് വ്യക്തമല്ല. അതേസമയം കുമാരസ്വാമി എത്തിയതോടെ ഓഫീസിലെ മറ്റ് മുതിർന്ന മന്ത്രിമാരോട് പുറത്ത് പോകാൻ യെഡിയൂരപ്പ ആവശ്യപ്പെട്ടെന്നും ഇരുവരും മാത്രമാണ് കൂടിക്കാഴ്ച നടത്തിയതെന്നുമാണ് റിപ്പോർട്ടുകൾ. അതേസമയം ഇരുവരും രാഷ്ട്രീയം ചർച്ച ചെയ്തിട്ടില്ലെന്നാണ് ജെഡിഎസ്-ബിജെപി നേതാക്കൾ പറഞ്ഞു.

മഴക്കെടുതിയ കുറിച്ച്

മഴക്കെടുതിയ കുറിച്ച്

ദസറഹള്ളി മണ്ഡലത്തിലെ മഴക്കെടുതിയെ കുറിച്ചാണ് സംസാരിച്ചതെന്നാണ് ചർച്ചയ്ക്ക് ശേഷം കുമാരസ്വാമി പ്രതികരിച്ചത്. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം കര്‍ണാടക ബിജെപിയിൽ അടിമുടി അഴിച്ചുപണി നടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഇരുവരുടേയും കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്.

ബിജെപിയുമായി ലയിക്കും?

ബിജെപിയുമായി ലയിക്കും?

ജെഡിഎസ് ബിജെപി ലയിച്ചേക്കുമെന്ന തരത്തിലുള്ള ചർച്ചകളും ഒരുവശത്ത് ഉയരുന്നുണ്ട്. ബിജെപി നേതാക്കൾക്കിടയിലും ഇരു നേതാക്കളുടേയും കൂടിക്കാഴ്ച കൂട്ടപ്പൊരിച്ചലിന് വഴിവെച്ചിട്ടുണ്ട് . ഫണ്ടിനെ കുറിച്ച് മാത്രമാണ് ചർച്ച നടന്നതെങ്കിലും ഇരുവരും അടിച്ചിട്ട മുറിയിലേക്ക് ചർച്ച മാറ്റിയത് എന്തിനാണ് പേര് വെളിപ്പെടുത്താത്ത ബിജെപി നേതാവ് സംശയം പ്രകടിപ്പിച്ചു.

ലിംഗയത്ത് -വൊക്കാംലിംഗ വോട്ടുകൾ

ലിംഗയത്ത് -വൊക്കാംലിംഗ വോട്ടുകൾ

അതേസമയം ലയന ചർച്ചയാണ് ഇതിന് പിന്നിലെന്നും ഇതിനോടകം തന്നെ ബിജെപി നേതൃത്വം ജെഡിഎസുമായി ഇത് സംബന്ധിച്ച് ചർച്ച നടത്താൻ നേതാക്കളെ അയച്ചിട്ടുണ്ടെന്നും പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ചിുള്ള റിപ്പോർട്ടിൽ പറയുന്നു. കര്‍ണാടകയിലെ പ്രമുഖ സമുദായങ്ങളായ ലിംഗായത്ത്, വൊക്കാംലിംഗ വിഭാഗത്തിന്റെ വോട്ടുകള്‍ ഏകോപിപ്പിക്കാനുള്ള ബിജെപിയുടെ പദ്ധതിയാണ് ലയന ആലോചനയ്ക്ക് പിന്നിലെന്നാണ് സൂചന.

ബിജെപിക്കാണ്

ബിജെപിക്കാണ്


ലിംഗായത്ത് വിഭാഗത്തിന്റെ പിന്തുണ ബിജെപിക്കാണ്. വൊക്കാലിംഗ വിഭാഗത്തിന്റേത് ജെഡിഎസിനും. വൊക്കാലിംഗ വിഭാഗത്തിന് ആധിപത്യമുള്ള പഴയ മൈസൂരു മേഖലയിലേക്ക് കടന്നുകയറാൻ ബിജെപി കാലങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ഇതുവരെ കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല.

യെഡിയോട് അതൃപ്തി

യെഡിയോട് അതൃപ്തി

അതിനിടെ യെദ്യൂരപ്പയുടെ പ്രവർത്തനരീതിയിൽ, പ്രത്യേകിച്ച് കോവിഡ് പ്രതിസന്ധി നേരിടുന്നതിൽ ബിജെപി ഹൈക്കമാൻഡിന് അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. കർണാടകയിലെ പാർട്ടിയുടെ സാധ്യതകൾ മെച്ചപ്പെടുത്തുന്നതിനായി നേതൃമാറ്റത്തിനുള്ള ചർച്ചകളും ഹൈക്കമാന്റ് ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.

Recommended Video

cmsvideo
Covaxin vaccination found effective in non-human primates‌ | Oneindia Malayalan
റിപ്പോർട്ട് തള്ളി നേതാക്കൾ

റിപ്പോർട്ട് തള്ളി നേതാക്കൾ

അതേസമയം ലയനം സംബന്ധിച്ചും നേതൃമാറ്റം സംബന്ധിച്ചുമുള്ള ചർച്ചകളെ തള്ളി ബിജെപി മന്ത്രിമാർ രംഗത്തെത്തി. പ്രതിപക്ഷ നേതാക്കൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്തുന്നത് സാധാരണ കാര്യമാണെന്നും യെഡിയൂരപ്പ-കുമാരസ്വാമി കൂടിക്കാഴ്ചയ്ക്ക് ഏതെങ്കിലും രീതിയിലുള്ള രാഷ്ട്രീയ മാനം നൽകേണ്ടതില്ലെന്നും മന്ത്രിമാരായ അശ്വത് നാരായണും സിടി രവിയും പറഞ്ഞു.

കോൺഗ്രസിൽ 'രാഹുൽ ഇഫക്ട്'; അഴിച്ചുപണി നൽകുന്ന സൂചനകൾ.. രാഹുൽ വീണ്ടും അധ്യക്ഷപദവിയിലേക്കോ?കോൺഗ്രസിൽ 'രാഹുൽ ഇഫക്ട്'; അഴിച്ചുപണി നൽകുന്ന സൂചനകൾ.. രാഹുൽ വീണ്ടും അധ്യക്ഷപദവിയിലേക്കോ?

'ഐവർമാക്ടിൻ കൊവിഡ് രോഗികൾക്ക് നൽകണമെന്ന് ഐസിഎംആർ നിർദ്ദേശിച്ചെന്ന് പ്രചരണം'; സത്യം ഇതാണ്'ഐവർമാക്ടിൻ കൊവിഡ് രോഗികൾക്ക് നൽകണമെന്ന് ഐസിഎംആർ നിർദ്ദേശിച്ചെന്ന് പ്രചരണം'; സത്യം ഇതാണ്

'ഞെട്ടിക്കുന്ന കണ്ടെത്തലാണ്, പലനാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടുമെന്ന സത്യം ജലീൽ വിസ്മരിക്കരുത്''ഞെട്ടിക്കുന്ന കണ്ടെത്തലാണ്, പലനാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടുമെന്ന സത്യം ജലീൽ വിസ്മരിക്കരുത്'

English summary
Kumaraswamy held closed door meeting with BS yediyurappa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X