കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്റ്റൈൽ മന്നന്‍ രജനീകാന്തിന് കർണാടക നിയുക്തമുഖ്യമന്ത്രി കുമാരസ്വാമിയുടെ ക്ഷണം: തർക്കങ്ങള്‍ തീരൂം?

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പേ പുതിയ നീക്കങ്ങളുമായി എച്ച്ഡി കുമാരസ്വാമി. ഇരു സംസ്ഥാനങ്ങളെയും ബാധിക്കുന്ന കാവേരി പ്രശ്നത്തിലാണ് കുമാരസ്വാമി ഇടപെടാന്‍ ഒരുങ്ങുന്നത്. കര്‍ണാടകത്തിലെ റിസര്‍വോയറുകള്‍ കാണാന്‍ തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെ കുമാരസ്വാമി കര്‍ണാടകത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കര്‍ണാടക സന്ദര്‍ശിച്ചാല്‍ കാവേരി വിഷയത്തില്‍ രജനികാന്തിന്റെ നിലപാട് മാറുമെന്നാണ് കുമാരസ്വാമി ചൂണ്ടിക്കാണിക്കുന്നത്. കര്‍ണാടകത്തില്‍ അധികാരത്തിലെത്തുന്ന പുതിയ സര്‍ക്കാര്‍ കാവേരി നദീജല തര്‍ക്കത്തിന് പരിഹാരമുണ്ടാക്കണമെന്ന് നടന്‍ രജനീകാന്ത് ആവശ്യപ്പെട്ടിരുന്നു. ഇതിനോടുള്ള പ്രതികരണമെന്നോണമാണ് രജനി കാന്തിനെ കുമാരസ്വാമി കര്‍ണാടകത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്.

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയങ്ങളിലൊന്ന് കാവേരി പ്രശ്നമായിരുന്നു. നേരത്തെ കേസ് പരിഗണിച്ച സുപ്രീം കോടതി തമിഴ്നാടിന് ഉടന്‍ വെള്ളം വിട്ടുനല്‍കാന്‍ തയ്യാറായില്ലെങ്കില്‍ ഭവിഷ്യത്തുകള്‍ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് തമിഴ്നാടിന് അനുകൂലമായ നീക്കങ്ങള്‍ ഉണ്ടാകുന്നതിനായി രാഷ്ട്രീയ പ്രവേശത്തിന് ഒരുങ്ങുന്ന രജനീകാന്തിന്റെ ഇടപെടല്‍.

രജനിക്ക് ക്ഷണം

രജനിക്ക് ക്ഷണം

കര്‍ണാടകത്തില്‍ ആവശ്യത്തിന് വെള്ളമുണ്ടെങ്കിലേ തമിഴ്നാടിന് നല്‍കാന്‍ കഴിയൂ. രജനീകാന്തിനെ ഇങ്ങോട്ട് ക്ഷണിക്കുകയാണ്. റിസര്‍വോയറുകളിലെ അവസ്ഥ അദ്ദേഹം നേരിട്ട് കാണട്ടെയെന്നും സംസ്ഥാനത്തെ കര്‍ഷകരുടെ നിലപാട് മനസ്സിലാക്കട്ടെയെന്നും കുമാരസ്വാമി പറയുന്നു. അതിന് ശേഷവും വെള്ളം വേണമെന്ന നിലപാടാണ് ഉള്ളതെങ്കില്‍ പ്രശ്നം ചര്‍ച്ച ചെയ്യാമെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ക്കുന്നു. എനിക്കുറപ്പുണ്ട് അദ്ദേഹത്തിന് സ്ഥിതി മനസ്സിലാകുമെന്ന്. കുമാരസ്വാമി പറയുന്നു. രജനീകാന്ദിന്റെ പ്രസ്താവനയെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോടായിരുന്നു നിയുക്ത കര്‍ണാടക മുഖ്യമന്ത്രിയുടെ പ്രതികരണം.

 ബിജെപി വിരുദ്ധത പുറത്ത്?

ബിജെപി വിരുദ്ധത പുറത്ത്?

കര്‍ണാടക തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് അരങ്ങേറിയ നാടകങ്ങളെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം രജനീകാന്ത് രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപി കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെയും കോടതി 15 ദിവസം അനുവദിച്ചതിനെയും രജനീകാന്ത് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഈ സംഭവ വികാസങ്ങള്‍ ജനാധിപത്യത്തെ കളിയാക്കുന്നതിന് തുല്യമാണെന്നും രജനീകാന്ത് ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ വിശ്വാസ വോട്ടെടുപ്പിന് മുമ്പ് യെദ്യൂരപ്പ രാജിവെച്ചതും ജെഡിഎസ്- കോണ്‍ഗ്രസ് സഖ്യത്തെ ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചത് ജനാധിപത്യത്തിന്റെ വിജയമാണെന്നും രജനീകാന്ത് വിശേഷിപ്പിച്ചിരുന്നു. ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോടായിരുന്നു രജനിയുടെ പ്രതികരണം.

രാഷ്ട്രീയ പ്രവേശം നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ്?

രാഷ്ട്രീയ പ്രവേശം നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ്?

രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്ന രജനീകാന്ത് തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം തീരുമാനം കൈക്കൊള്ളാമെന്നാണ് രജനീകാന്ത് വ്യക്തമാക്കിയിട്ടുള്ളത്. ഇതുവരെ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കാത്ത സാഹചര്യത്തിലാണ് പ്രതികരണം. അതേസമയം ഏതെങ്കിലും കക്ഷിയുമായി സഹകരിച്ച് സഖ്യം രൂപീകരിക്കണമോ എന്ന കാര്യത്തില്‍ ധാരണയായിട്ടില്ല. എന്നാല്‍ എന്തും നേരിടാന്‍ തയ്യാറാണെന്നും രജീകാന്ത് പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്.

 കാവേരി പ്രശ്നം തലവേദന!

കാവേരി പ്രശ്നം തലവേദന!


കാവേരി നദീജലം പങ്കുവെക്കുന്നത് സംബന്ധിച്ച് ദശാബ്ദങ്ങളായി തുടരുന്ന തര്‍ക്കമാണ് തമിഴ്നാടും കര്‍ണാടകവും തമ്മിലുള്ളത്. 2018ല്‍ കേസ് പരിഗണിച്ച സുപ്രീം കോടതി 177.25 ആയിരം മില്യണ്‍ ക്യുബിക് അടി വെള്ളം തമിഴ്നാടിന് വിട്ടുനല്‍കാന്‍ ഉത്തരവിട്ടിരുന്നു. നേരത്തെ ഇത് 192 ആയിരം മില്യണ്‍ ക്യൂബിക് ഫീറ്റ് അടി വെള്ളത്തിന് പകരം 177.25 ആയിരം മില്യണ്‍ ക്യുബിക് വെള്ളം കര്‍ണാടകം തമിഴ്നാടിന് വിട്ടുനല്‍കാനാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. കാവേരി വെള്ളം പങ്കുവെക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കാത്തതില്‍ വന്‍ പ്രതിഷേധമാണ് തമിഴ്നാ
ട്ടില്‍ ഉടലെടുത്തത്. ബോര്‍ഡ് രൂപീകരണം വൈകുന്നത് തമിഴ്നാട്ടിലെ കര്‍ഷകരുടെ ജീവിതത്തെ ബാധിക്കുമെന്നാണ് രജനീകാന്ത് ചൂണ്ടിക്കാണിക്കുന്നത്.

സുപ്രീം കോടതി നിര്‍ദേശം

സുപ്രീം കോടതി നിര്‍ദേശം


കാവേരി വെള്ളം വിതരണം സംബന്ധിച്ച് മേല്‍നോട്ടം വഹിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി പത്ത് അംഗ സമിതി നേതൃത്വം വഹിക്കുമെന്ന് സുപ്രീം കോടതി വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. കര്‍ണാടകത്തിനാണ് സംസ്ഥാനത്തെ അണക്കെട്ടുകളുടെ ചുമതലയുള്ളത്. രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്ന രജനീകാന്ത് തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിക്കാനുള്ള കരുനീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് കാവേരി പ്രശ്നത്തില്‍ സജീവമായി ഇടപെട്ടുവരുന്നത്.

English summary
After Rajinikanth asked the new government in Karnataka to share Cauvery water with Tamil Nadu in accordance with the Supreme Court ruling, JD (S) leader H D Kumaraswamy on Sunday invited the actor-turned-politician to come to the state and see the situation himself.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X