കര്‍ണാടകത്തില്‍ രണ്ട് ഉപമുഖ്യമന്ത്രിമാര്‍!! രാഹുല്‍- കുമാരസ്വാമി കൂടിക്കാഴ്ചയോടെ തീരുമാനം
Recommended Video

ദില്ലി: കര്‍ണാടക മുഖ്യമന്ത്രിയായി എച്ച്ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ മന്ത്രിമാരെ സംബന്ധിച്ച് കൂടുതല്‍ ധാരണ. എച്ച്ഡി കുമാരസ്വാമിക്ക് രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ടാവുമെന്നാണ് സൂചന. കര്‍ണാടകത്തിലെ കോണ്‍ഗ്രസ് തലവന്‍ ജി പരമേശ്വരയാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ദില്ലിയിലെത്തിയ കുമാരസ്വാമി തിങ്കളാഴ്ച കോണ്‍ഗ്രസിന്റെ കേന്ദ്രനേതൃത്വവുമായി ചര്‍ച്ച നടത്തും. അതിന് ശേഷമായിരിക്കും അന്തിമ തീരുമാനം. ചൊവ്വാഴ്ച കുമാരസ്വാമി മാത്രമായിരിക്കും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക എന്ന് കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ വ്യക്തമാക്കി. ബാക്കിയുള്ളവര്‍ വിശ്വാസവോട്ടിന് ശേഷം മാത്രമായിരിക്കും സത്യപ്രതിജ്ഞ ചെയ്യുക.
കോണ്‍ഗ്രസും ജെഡിഎസും തമ്മിലുള്ള ധാരണ പ്രകാരം ഉപമുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള അവസരം കോണ്‍ഗ്രസിനായിരിക്കും. ജി പരമേശ്വരയായിരിക്കും ഉപമുഖ്യമന്ത്രി സ്ഥാനത്ത് എത്തുകയെന്നും സൂചനയുണ്ട്. എന്നാല്‍ രണ്ട് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടായിരിക്കാനുള്ള സാധ്യത ജെഡിഎസ് തള്ളിക്കളഞ്ഞിട്ടുണ്ട്. ഇത് രണ്ട് പാര്‍ട്ടികള്‍ക്കും അധികാരത്തിന്റെ കാര്യത്തില്‍ തുല്യത ഇല്ലാതാക്കുമെന്ന് കണ്ടാണ് ജെഡിഎസിന്റെ പ്രതികരണം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയുമുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പായി കുമാരസ്വാമി തിരുപ്പതി ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു.

ജെഡിഎസ്- കോണ്‍ ധാരണ
ശനിയാഴ്ച രാത്രി നടന്ന കോണ്‍- ജെഡിഎസ് യോഗത്തിലാണ് അധികാരം പങ്കുവെക്കുന്നത് സംബന്ധിച്ച് ഇരു പാര്‍ട്ടികളും ധാരണയിലെത്തുന്നത്. 78 സീറ്റുകളുള്ള കോണ്‍ഗ്രസിന് തന്നെയായിരിക്കും അധികാരം പങ്കുവെക്കുമ്പോള്‍ മേല്‍ക്കൈ ലഭിക്കുക. അതേസമയം സത്യപ്രതിജ്ഞ കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്നും കുമാരസ്വാമി വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ വിശ്വാസവോട്ടെടുപ്പിന് പിന്നാലെ തന്നെ സത്യപ്രതിജ്ഞാ ചടങ്ങുകളും നടക്കും. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് കുമാരസ്വാമി സോണിയാഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തുക.

മുഖ്യമന്ത്രി പദം വെച്ചുമാറില്ല
മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസിന് കൈമാറുന്നതിനായി ഊഴം നിശ്ചയിച്ചുള്ള നീക്കമില്ലെന്ന് ഞായറാഴ്ചയാണ് കുമാരസ്വാമി വ്യക്തമാക്കിയത്. ഭൂരിപക്ഷം തെളിയിക്കാനാവാതെ ബിജെപിയുടെ യെദ്യൂരപ്പ രാജിവെച്ചതിന് പിന്നാലെയാണ് ഗവര്‍ണര്‍ കുമാരസ്വാമിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുന്നത്. ബുധനാഴ്ച കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഇതിനിടെയാണ് മുഖ്യമന്ത്രി നിശ്ചിത കാലയളവിന് ശേഷം കോണ്‍ഗ്രസിന് വച്ചുമാറാന്‍ ധാരണയില്ലെന്ന് കുമാരസ്വാമി വ്യക്തമാക്കിയിട്ടുള്ളത്. മുഖ്യമന്ത്രി സ്ഥാനം കുമാരസ്വാമിക്ക് ആയിരിക്കുമെന്നാണ് തിരഞ്ഞെടുപ്പിന് ശേഷം ഇരു പാര്‍ട്ടികളും തമ്മിലുള്ള ധാരണ. അതേ സമയം പരസ്പര ധാരണയോടെ മുന്നോട്ടുപോകുമെന്നും കുമാരസ്വാമി വ്യക്തമാക്കിയിട്ടുണ്ട്.

24 മണിക്കൂറിനുള്ളില്‍
എച്ച്ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് 24 മണിക്കുറിനുള്ളില്‍ വിശ്വാസ വോട്ട് തേടുമെന്നാണ് കുമാരസ്വാമി വ്യക്തമാക്കിയിട്ടുള്ളത്. വിശ്വാസ വോട്ടെടുപ്പ് നടന്നതിന് ശേഷം മാത്രമായിരിക്കും ബാക്കിയുള്ളവരുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. എന്നാല്‍ കോണ്‍ഗ്രസുമായി നടന്ന നിയമസഭാകക്ഷി യോഗത്തില്‍ മന്ത്രിമാരെ നിര്‍ണയിച്ചെന്ന വാര്‍ത്തകള്‍ കുമാരസ്വാമി തള്ളിക്കളഞ്ഞിട്ടുണ്ട്. വിശ്വാസ വോട്ടെപ്പ് നടന്നതിന് ശേഷം മാത്രമാണ് മന്ത്രിമാര്‍ ആരെല്ലാമാണെന്ന കാര്യത്തില്‍ ധാരണിയിലെത്തൂുകയുള്ളൂവെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ കോണ്‍ഗ്രസിന് 20, ജെഡിഎസിന് 13 എന്നിങ്ങനെ മന്ത്രിസ്ഥാനങ്ങള്‍ നല്‍കാനാണ് നീക്കമെന്ന് ഇരു പാര്‍ട്ടികളും സൂചന നല്‍കിയിട്ടുണ്ട്.

ബിജെപി തന്ത്രത്തെ മറികടക്കാന്‍
വിശ്വാസ വോട്ടെടുപ്പിന് മുമ്പായി മന്ത്രിനിര്‍ണയം സംബന്ധിച്ച് അന്തിമ ധാരണയിലെത്തിയാല്‍ അതൃപ്തരെ ബിജെപി റാഞ്ചാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യം മുതലെടുക്കുന്നത് ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ഇരുപാര്‍ട്ടികളും ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ചിട്ടുള്ളത്. തിങ്കളാഴ്ച കുമാരസ്വാമിയും കോണ്‍ഗ്രസ് കേന്ദ്രനേതൃത്വവും തമ്മില്‍ നടക്കുന്ന നിര്‍ണായക ചര്‍ച്ചയില്‍ ഇക്കാര്യങ്ങളും ചര്‍ച്ചയാകും. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് കെപിസിസി അധ്യക്ഷന്‍ ജി പരമേശ്വരയുടെ പേരാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. എന്നാല്‍ കുടുതല്‍ പേര്‍ ഈ സ്ഥാനത്തിന് അവകാശവാദമുന്നയിക്കാനുള്ള സാധ്യതയുണ്ട്. കോണ്‍ഗ്രസ് നേതാവ് ഷാമന്നൂര്‍ ശിവശങ്കരപ്പയ്ക്ക് ഉപമുഖ്യമന്ത്രി പദം നല്‍കണമെന്നുള്ള ആവശ്യവും ഉയര്‍ന്നുവരുന്നുണ്ട്. അഖിലഭാരത വീരശൈവ മഹാസഭയാണ് ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്. എന്നാല്‍ രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ടാവുമെന്നാണ് സൂചനകള്‍.












Click it and Unblock the Notifications