കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പ് നേരിട്ടേക്കില്ല, ഉടന്‍ താഴെ വീഴുമെന്നും ബിജെപി എംപി

Google Oneindia Malayalam News

ബെംഗളൂരു: സഖ്യസര്‍ക്കാര്‍ ഉടന്‍ താഴെ വീഴുമെന്ന് ബിജെപി രാജ്യസഭ എംപി ജിവിഎല്‍ നരസിംഹ റാവു. എച്ച്ഡി കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് തേടാന്‍ പോലും കാത്ത് നില്‍ക്കാതെ പുറത്തുപോകുമെന്നും നരസിംഹ റാവു പറഞ്ഞു.

kumardd-

<strong>ഞെട്ടിച്ച നീക്കം! ഡികെ തോറ്റിടത്ത് ജയിച്ച് ജെഡിഎസ് നേതാവ്! പോലീസിനെ വെട്ടിച്ച് വിമതരെ കണ്ട് ചര്‍ച്ച</strong>ഞെട്ടിച്ച നീക്കം! ഡികെ തോറ്റിടത്ത് ജയിച്ച് ജെഡിഎസ് നേതാവ്! പോലീസിനെ വെട്ടിച്ച് വിമതരെ കണ്ട് ചര്‍ച്ച

മുഖ്യമന്ത്രി കുമാരസ്വാമി വിശ്വാസവോട്ടെടുപ്പ് നേരിടമോയെന്നകാര്യം പോലും സംശയകരമാണ്. വിമതരെ അനുനയിപ്പിച്ച് മടക്കിക്കൊണ്ടുവരാനുള്ള പതിനെട്ടടവും കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കള്‍ പുറത്തെടുത്തെങ്കിലും അതൊന്നും വിജയം കണ്ടിട്ടില്ല. ഈ അവസരത്തില്‍ വികാരനിര്‍ഭരമായ പ്രസംഗം നടത്തി കുമാരസ്വാമി സഭയില്‍ നിന്ന് ഇറങ്ങി പോകുമെന്നും റാവു പറഞ്ഞു.

ജനവിധിക്കും ജനാധിപത്യത്തിനും വിരുദ്ധമായാണ് കര്‍ണാടകത്തില്‍ സഖ്യസര്‍ക്കാര്‍ അധികാരത്തില്‍ ഏറിയത്. സഖ്യസര്‍ക്കാരില്‍ ജനം സംതൃപ്തരായിരുന്നില്ല.സഖ്യസര്‍ക്കാര്‍ നിലംപതിച്ചാലും ബിജെപി ദൃതി പിടിച്ച് സര്‍ക്കാര്‍ രൂപീകരിക്കില്ലെന്നും റാവു പറഞ്ഞു.

<strong>കര്‍ണാടകത്തില്‍ കളിമാറി; വിമതര്‍ക്കെതിരെ വിപ്പ്, ഭരണഘടന പ്രകാരം നടപടിയെന്ന് സ്പീക്കര്‍</strong>കര്‍ണാടകത്തില്‍ കളിമാറി; വിമതര്‍ക്കെതിരെ വിപ്പ്, ഭരണഘടന പ്രകാരം നടപടിയെന്ന് സ്പീക്കര്‍

സര്‍ക്കാര്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് ബിജെപി ചര്‍ച്ച നടത്തും. കര്‍ണാടകത്തിലെ ഏറ്റവും വലിയെ ഒറ്റകക്ഷി ബിജെപിയാണ്. ഭരിക്കാനുള്ള അധികാരം ജനം ഞങ്ങള്‍ നല്‍കിയതാണ്. 105 സീറ്റുകള്‍ ബിജെപി നേടിയിട്ടുണ്ട്. ജനങ്ങള്‍ക്ക് വേണ്ടി തങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും റാവു പറഞ്ഞു.

<strong>അമിത് ഷായുടെ മിഷന്‍ രാജ്യസഭയും ലക്ഷ്യത്തിലേക്ക്! രണ്ട് എംപിമാര്‍ കൂടി രാജിവെച്ച് ബിജെപിയിലേക്ക്</strong>അമിത് ഷായുടെ മിഷന്‍ രാജ്യസഭയും ലക്ഷ്യത്തിലേക്ക്! രണ്ട് എംപിമാര്‍ കൂടി രാജിവെച്ച് ബിജെപിയിലേക്ക്

English summary
Kumaraswamy may not face trust vote says BJP MP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X