കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമാരസ്വാമി സോണിയയെ കണ്ടു... രാഹുലും സോണിയയും സത്യപ്രതിജ്ഞയ്ക്കെത്തും... തീരുമാനങ്ങൾ ചൊവ്വാഴ്ച!!

  • By Desk
Google Oneindia Malayalam News

ദില്ലി: കർണാടക നിയുക്ത മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി ദില്ലിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും സോണിയാ ഗാന്ധിയെയും സന്ദർശിച്ചു. സർക്കാർ രൂപീകരണവും മന്ത്രിസഭ നടപടികളും ചർച്ച ചെയ്യാനായിരുന്നു കോൺഗ്രസ് നേതാക്കളെ കാണാൻ കുമാരസ്വാമി ദില്ലിയിലെത്തിയത്. എല്ലാ കാര്യങ്ങളും കർണാടക ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായി ചർച്ച ചെയ്ത് തീരുമാനിച്ച് തീരുമാനിക്കാൻ അനുവാദം തന്നിട്ടുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മന്ത്രിസഭാ രൂപവത്കരണവുമായി ബന്ധപ്പെട്ട് ഇരുപാര്‍ട്ടികള്‍ക്കുമിടിയില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമാവുന്നു എന്ന വാർത്ത വന്നതിന് തൊട്ടുപിന്നാലെയാണ് സന്ദർശനം. മന്ത്രിസഭാ രൂപവത്കരണവുമായി ബന്ധപ്പെട്ട് എല്ലാ തീരുമാനങ്ങളും നാളെ കൈക്കൊള്ളുമെന്നും സോണിയാ ഗാന്ധിയും രാഹുല്‍ഗാന്ധിയും ചടങ്ങില്‍ പങ്കെടുക്കുമെന്നും കുമാരസ്വാമി പറഞ്ഞു.

ഗാന്ധി കുടുംബത്തോട് ബഹുമാനം

ഗാന്ധി കുടുംബത്തോട് ബഹുമാനം

എനിക്ക് ഗാന്ധികുടുംബത്തോട് ബഹുമാനമാണ്. അതുകൊണ്ടാണ് അ്വിടെ പോയത്. രണ്ട് പേരെയും സത്യപ്രജ്ഞ ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട്. ഇരുവരും വരാമെന്ന് വാക്ക് തന്നിട്ടുണ്ടെന്നും എച്ച്ഡി കുമാരസ്വാമി പറഞ്ഞു. കർണാടക ചാർജ്ജുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും ഒപ്പമുണ്ടായിരുന്നു.

സത്യപ്രതിജ്ഞ ചടങ്ങിൽ സിപിഎം നേതാക്കളും

സത്യപ്രതിജ്ഞ ചടങ്ങിൽ സിപിഎം നേതാക്കളും

അതേസമയം കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. ദേവഗൗഡയും നിയുക്ത മുഖ്യമന്ത്രി കുമാരസ്വാമി എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് ക്ഷണിച്ചിട്ടുണ്ട്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കര്‍ണ്ണാടകയില്‍ കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും.

ജനങ്ങൾ അംഗീകരിക്കില്ല

ജനങ്ങൾ അംഗീകരിക്കില്ല

അതേസമയം കര്‍ണാടകയിലെ ജനങ്ങള്‍ കോണ്‍ഗ്രസ്-ജെഡിഎസ് ഭരണം അംഗീകരിക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. ജനവിധിക്കെതിരായ നടപടിയാണ് കർണാടകയിലേതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോൺഗ്രസ് ജനങ്ങളെ ചതിച്ചു

കോൺഗ്രസ് ജനങ്ങളെ ചതിച്ചു

ബിജെപിക്ക് കര്‍ണാടകത്തില്‍ മാന്ത്രികസംഖ്യയിലെത്താന്‍ 7 സീറ്റുകളുടെ കുറവേ ഉണ്ടായിരുന്നുള്ളു. അതൊരു സങ്കീര്‍ണമായ ജനവിധിയാണെന്ന് കരുതിുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജെഡിഎസുമായി കൂട്ടുപിടിച്ച് കോണ്‍ഗ്രസ് ജനങ്ങളെ ചതിക്കുകയാണ് കോൺഗ്രസ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഒളിച്ചു താമസിപ്പിച്ചു

ഒളിച്ചു താമസിപ്പിച്ചു

കോണ്‍ഗ്രസും ജെഡിഎസും എംഎല്‍എമാരെ ഒളിച്ചുതാമസിപ്പിച്ചതിനെയും അമിത് ഷാ വിമര്‍ശിച്ചു. ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും, സര്‍ക്കാര്‍ രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഗവര്‍ണറെ സമീപിച്ചിരുന്നില്ല. അതുകൊണ്ടാണ് രണ്ടിടത്തും സർക്കാരുണ്ടക്കാൻ കോൺഗ്രസിനെ ഗവർൺ ക്ഷണിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

English summary
Ahead of his swearing-in as the Karnataka's chief minister on Wednesday, Janata Dal Secular chief H D Kumaraswamy met Congress president Rahul Gandhi and UPA chairperson Sonia Gandhi in Delhi today evening to finalise the modalities of government formation and ministerial berth sharing between the two post-poll allies.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X